For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തള്ളിയിട്ട് കൊല്ലില്ല, ബഷിക്ക് രണ്ട് ഭാര്യമുണ്ട്, ഞങ്ങൾ‌ക്ക് പക്ഷെ ബഷി മാത്രമല്ലേയുള്ളൂ'; ബഷീറിനോട് ഭാര്യമാർ

  |

  സോഷ്യൽമീഡിയ വഴി താരമായ വ്യക്തിയാണ് ബഷീർ ബഷി. ബഷീർ ബഷിയെ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത് ബഷീർ ബി​ഗ് ബോസിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. ബി​ഗ് ബോസ് മലയാളം ആദ്യമായി ആരംഭിച്ചപ്പോൾ ആദ്യത്തെ സീസണിൽ മത്സരാർഥികളായി എത്തിയവരിൽ ഒരാൾ ബഷീർ ബഷിയായിരുന്നു.

  മോഡൽ എന്ന നിലയിലാണ് ബഷീർ ബി​ഗ് ബോസിൽ മത്സരിക്കാനെത്തിയത്. ബി​ഗ് ബോസ് നാല് സീസണുകൾ പിന്നിട്ടെങ്കിലും എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു സീസൺ ആദ്യത്തെ സീസണാണ്.

  Also Read: 'അന്ന് ലഭിച്ച പ്രതിഫലം 2000 രൂപ; വാപ്പച്ചിയുടെ ഒരു പങ്കുമില്ല'; ദുൽഖർ

  ബി​ഗ് ബോസിൽ വന്ന ശേഷമാണ് ആരാധകരുടെ കാര്യത്തിലും ബഷീർ വളരെ മുന്നിലായത്. നന്നായി കളിച്ച് മുന്നേറിയെങ്കിലും ബഷീർ ബഷിക്ക് ഫൈനൽ എത്തും മുമ്പെ പുറത്ത് പോകേണ്ടി വന്നിരുന്നു. ബി​ഗ് ബോസിൽ വന്നപ്പോഴാണ് തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന വിവരവും ബഷീർ ബഷി പരസ്യപ്പെടുത്തിയത്.

  അത് എല്ലാവർക്കും വലിയ ആശ്ചര്യമുണ്ടാക്കിയിരുന്നു. രണ്ടാം വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്കുള്ളിലാണ് ബഷീർ ബി​ഗ് ബോസിൽ മത്സരിക്കാനെത്തിയത്.

  Also Read: പ്രേമം എനിക്ക് മാത്രമല്ല, അച്ഛനും അമ്മയ്ക്കും അനിയനുമൊക്കെ ലൈഫ് ബ്രേക്കായ ചിത്രം; മലയാളത്തിലേക്ക് ഉടൻ: അനുപമ

  ബി​ഗ് ബോസിൽ നിന്ന് വന്നശേഷം സോഷ്യൽമീഡിയ വഴിയാണ് ബഷീർ വിശേഷങ്ങൾ പങ്കുവെക്കുന്നത്. ബഷീറിനും ഭാര്യമാർക്കും പ്രത്യേകം പ്രത്യേകം യുട്യൂബ് ചാനലുകളുമുണ്ട്.

  പ്രാങ്ക് വീഡിയോകളും, പാചക പരീക്ഷണങ്ങളും, വെബ് സീരീസും ഒക്കെയായി ബഷീറും ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

  ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകളാണ് സോഷ്യൽ മീഡിയ വഴി ഫാൻസിനെ കൂട്ടുന്നത്. ഇപ്പോഴിത ബഷീറിന്റെ പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽമീഡിയ വഴി വൈറലാകുന്നത്.

  ഭാര്യമാരായ സുഹാനയും മഷൂറയും ചേർന്നാണ് ​ഗ്രാന്റ് ബർത്ത് ഡെ സെലിബ്രേഷൻ സംഘടിപ്പിച്ചത്. ഭാര്യമാർ നൽകിയ സമ്മാനങ്ങളായ വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം ധരിച്ചാണ് ബഷീർ പിറന്നാൾ‌ ആഘോഷിക്കാനെത്തിയത്.

  പ്രത്യേകം ഇവന്റ് ടീമിനെയായിരുന്നു ബഷീർ ബഷിയുടെ യുട്യൂബ് ചാനലിന്റെ എംബ്ലത്തിന്റെ തീമിലായിരുന്നു ബർത്ത് ഡെ പാർട്ടി ഭാര്യമാർ ബഷീർ ബഷിക്കായി ഒരുക്കിയത്. ബഷീറിനെ മുറിയിൽ ഇരുത്തിയ ശേഷമാണ് പാർട്ടിക്കുള്ള ഒരുക്കങ്ങൾ‌ ഭാര്യമാർ ചെയ്തത്. ശേഷം കണ്ണുകെട്ടിയാണ് സെലിബ്രേഷൻ നടക്കുന്നിടത്തേക്ക് ബഷീറിനെ കൊണ്ടുവന്നത്.

  കണ്ണുകെട്ടി കൊണ്ടുപോയി തള്ളിയിട്ട് കൊല്ലാനുള്ള പ്ലാനാണോയെന്ന് ഭാര്യമാരോട് ബഷീർ ചോദിക്കുകയും ചെയ്തിരുന്നു. നിങ്ങൾക്ക് രണ്ട് ഭാര്യമുണ്ട് പക്ഷെ ഞങ്ങൾക്ക് ബഷി മാത്രമല്ലേയുള്ളൂവെന്നാണ് ഭാര്യമാർ ബഷീറിന് മറുപടി നൽകിയത്. വലിയ രീതിയിൽ നടന്ന സെലിബ്രേഷനിൽ ബന്ധുക്കളെല്ലാം പങ്കെടുത്തിരുന്നു.

  വീണ്ടും അച്ഛനാകാൻ പോകുന്ന സന്തോഷവുമുണ്ട് ബഷീർ ബഷിക്ക്. രണ്ടാം ഭാര്യ മഷൂറ ഗർഭിണിയാണെന്ന് സമൂഹമാധ്യമത്തിലൂടെയാണ് ബഷീർ ആരാധകരെ കുറച്ച് നാൾ മുമ്പ് അറിയിച്ചത്.

  മഷൂറ നൽകിയ പ്രെഗ്നൻസി കിറ്റിലെ ഫലം കണ്ട് ബഷീറിന്റെ ഒന്നാം ഭാര്യ സുഹാന അതിശയിക്കുകയും തുടർന്ന് ഇരുവരെയും ചേർത്ത് പിടിച്ച് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

  2009 ഡിസംബറിലായിരുന്നു ബഷീർ സുഹാനയെ വിവാഹം ചെയ്തത്. സുഹാനയിൽ രണ്ട് മക്കളുണ്ട് ബഷീറിന്. 2018 മാർച്ച് 11ന് ആയിരുന്നു മഷൂറയെ ബഷീർ ജീവിത സഖിയാക്കിയത്. ഉപ്പച്ചിയെപ്പോലെ തന്നെ താരങ്ങളാണ് ബഷീറിന്റെ രണ്ട് മക്കളും.

  കുഞ്ഞി മക്കളും ഒത്തുള്ള ചിത്രങ്ങളും വീഡിയോയും താരം സോഷ്യൽ മീഡിയ വഴി പങ്കിടാറുണ്ട്. താരത്തിന്റെ വെബ് സീരീസായ കല്ലുമ്മക്കായയിലും ഇരുവരും അഭിനേതാക്കളായിരുന്നു.

  കേരളത്തിന്റെ ഫ്രീക്കി ബേബി എന്നാണ് മൂത്തമകൾ സുനൈന മുമ്പ് അറിയപ്പെട്ടിരുന്നത്. കൊച്ചിയിലെ ഫ്രീക്കൻ എന്നാണ് ബഷീർ ബിഗ് ബോസിൽ എത്തും മുമ്പ് സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്.

  Read more about: basheer bashi
  English summary
  bigg boss malayalam fame basheer bashi bithday celebrationn video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X