'കുഞ്ഞിന്റെ കൈ ലിഫ്റ്റിന്റെ ഡോറിൽ കുടുങ്ങി, മഷൂറ കരച്ചിലും നിലവിളിയുമായിരുന്നു'; അനുഭവം പറഞ്ഞ് ബഷീർ ബഷി!

സോഷ്യൽമീഡിയ വഴി എല്ലാവർക്കും സുപരിചിതമായ കുടുംബമാണ് ബി​ഗ് ബോസ് താരം ബഷീർ ബഷിയുടേത്. ബഷീറിന്റെ കുടുംബത്തിലെ എല്ലാ അം​ഗങ്ങൾക്കും യുട്യൂബ് ചാനലുണ്ട്. ഫാമിലി വ്ലോ​ഗിങ്, യാത്ര, പാചകം, പ്രാങ്ക്, കോമഡി വെബ് സീരിസുകൾ എന്നിവയാണ് ഇവർ യുട്യൂബ് ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ബഷീറിനും രണ്ട് ഭാര്യമാർക്കും പത്ത് ലക്ഷത്തിലധികം യുട്യൂബ് സബ്സ്ക്രൈബേഴ്സുമുണ്ട്.

രണ്ട് വിവാഹം കഴിച്ച് ആ രണ്ട് ഭാര്യമാർക്കും അവരുടെ മക്കൾ‌ക്കുമൊപ്പം ഒരു വീട്ടിൽ ഒത്തൊരുമയോടെ താമസിക്കുന്നുവെന്നതിന്റെ പേരിലാണ് ബഷീർ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബി​ഗ് ബോസിൽ മത്സരാർത്ഥിയായി വന്ന് കുടുംബവിശേഷങ്ങൾ പങ്കുവെക്കാൻ തുടങ്ങിയതോടെ ആരാധകർ വർധിച്ചു.

താരത്തിന്റെ രണ്ടാം ഭാര്യ മഷൂറയ്ക്ക് അടുത്തിടെയാണ് കു‍ഞ്ഞ് ജനിച്ചത്. മുഹ​മ്മദ് എബ്രാൻ ബഷീർ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മഷൂറയുടെ ​ഗർഭകാല വിശേഷങ്ങളും മറ്റും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഏറെ നാളത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും ശേഷമാണ് മഷൂറയ്ക്ക് കുഞ്ഞ് പിറന്നത്. ആദ്യത്തെ ഭാര്യ സുഹാനയിൽ രണ്ട് മക്കളാണ് ബഷീറിനുള്ളത്.

Basheer Bashi

അതിൽ രണ്ടാമത്തെ മകൻ മുഹമ്മദ് സൈ​ഗത്തിന്റെ ആറാം പിറന്നാൾ കുടുംബം കഴിഞ്ഞ ദിവസം ആഘോഷമാക്കിയിരുന്നു. പിറന്നാളിന് നിരവധി വിലപിടിപ്പുള്ള സമ്മാനങ്ങളാണ് സൈ​ഗത്തിന് ലഭിച്ചത്. അക്കൂട്ടത്തിൽ സമ്മാനമായി ലഭിച്ച ഒരു ജോഡി ഷൂസിന്റെ അളവ് വലുതായതിന്റെ പേരിൽ മാറ്റി വാങ്ങാൻ പോയപ്പോഴുണ്ടായ ഒരു അനുഭവം പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ബഷീറും മഷൂറയും.

പ്യൂമയുടെ മനോഹരമായ ഒരു ഷൂവായിരുന്നു സമ്മാനം കിട്ടിയിരുന്നതെന്നും സൈസ് വലുതായത് കൊണ്ട് തങ്ങൾ തന്നെ ലുലു മാളിലെ പ്യൂമയുടെ ഷോപ്പിൽ പോയി അത് മാറ്റി വാങ്ങുകയായിരുന്നുവെന്നും ബഷീർ പറയുന്നു.

കാറിൽ തന്നെ ഇരുന്ന് മടുത്തപ്പോൾ‌ എബ്രാൻ കരയാൻ തുടങ്ങിയെന്നും അതുകൊണ്ടാണ് തനിക്കൊപ്പം മഷൂറയും കുഞ്ഞും ഷോപ്പിങിന് വന്നതെന്നും ബഷീർ വീഡിയോയിൽ പറയുന്നുണ്ട്. 'ഷൂ മാറ്റി വാങ്ങിയശേഷം പെട്ടന്ന് കാറിനടുത്തേക്ക് എത്താൻ വേണ്ടി ഞാനും മഷൂറയും കുഞ്ഞും ലിഫ്റ്റ് ഉപയോ​ഗിക്കാമെന്ന് തീരുമാനിച്ചു. അതിന് വേണ്ടി ലിഫ്റ്റ് കാത്ത് നിൽക്കുകയായിരുന്നു.'

'ഞങ്ങളുടെ സമീപത്തായി ഒരു ഒന്നര, രണ്ട് വയസുള്ള ഒരു പെൺകുഞ്ഞ് അതിന്റെ അമ്മയ്ക്കൊപ്പം നിൽക്കുന്നുണ്ടായിരുന്നു. ഈ കുഞ്ഞ് ലിഫിറ്റിന്റെ ഡോറിൽ കൈവെച്ചിരുന്നു. പെട്ടെന്ന് ലിഫ്റ്റ് വന്ന് വാതിൽ തുറന്നപ്പോൾ കുഞ്ഞിന്റെ കൈ ഡോറിനിടയിൽ കു‍ടുങ്ങി കുഞ്ഞ് കരയാൻ തു‍ടങ്ങി. കണ്ടുനിന്ന ഞാനും മഷൂറയും അടക്കം ഒരു നിമിഷം ഷോക്കായി നിന്നു.'

Basheer Bashi

'എന്ത് ചെയ്ത് കുഞ്ഞിന് രക്ഷിക്കണമെന്ന് അറിയില്ല. മഷൂറ കുഞ്ഞിനെ രക്ഷിക്കാൻ ആവശ്യപ്പെട്ട് കരച്ചിലും നിലവിളിയുമായിരുന്നു. മാത്രമല്ല എന്റെ എബ്രാനുമുണ്ട്. അപ്പോഴാണ് പെട്ടന്ന് തോന്നിയത് ഡോർ അടച്ചാൽ കൈ പുറത്തേക്ക് എടുക്കാൻ സാധിക്കുമെന്ന്. അങ്ങനെ ലിഫ്റ്റിന്റെ ഡോർ പെട്ടെന്ന് അടച്ചു.'

'ഉടൻ തന്നെ കുഞ്ഞിന്റെ കൈ പുറത്തെടുത്തു. വേറെ കുഴപ്പങ്ങളൊന്നും ഭാ​ഗ്യംകൊണ്ട് കുഞ്ഞിന് സംഭവിച്ചില്ല. കുറച്ച് സമയം കൈ ഇറുകി ഇരുന്നതിന്റെ ചെറിയ പ്രശ്നങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളു.'

'ചെറിയ കുഞ്ഞിനാണ് അപകടം സംഭവിച്ചത് എന്നതുകൊണ്ട് തന്നെ മഷൂറയ്ക്ക് അത് വലിയ ഷോക്കായിരുന്നു. അവൾ കുറച്ച് സമയം ഇരുന്ന് കരഞ്ഞ് റിലാക്സായ ശേഷമാണ് പഴയ അവസ്ഥയിലേക്ക് തിരികെ വന്നതെന്നും', ഭീതിപ്പെടുത്തിയ അനുഭവം വിവരിച്ച് ബഷീർ പറഞ്ഞു.

ചെറിയ കുഞ്ഞുങ്ങളുമായി ഇത്തരം ലിഫ്റ്റ്, എസ്കലേറ്റർ പോലുള്ളവ ഉപയോ​ഗിക്കുമ്പോൾ കൂടുതൽ‌ ജാ​ഗ്രത പുലർത്താൻ എല്ലാവരും ശ്ര​ദ്ധിക്കണമെന്നും പറഞ്ഞുകൊണ്ടാണ് ബഷീർ വീഡിയോ അവസാനിപ്പിച്ചത്.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X