'മഷൂറയുടെ പ്രസവത്തിന് ചിലവായത് രണ്ട് ലക്ഷം രൂപ, വിഐപി റൂമാണ് എടുത്തത്'; ആശുപത്രി ബില്ലിനെക്കുറിച്ച് ബഷീർ!
ഹോംലി ഫീലുണ്ടായിരുന്നു. ഒരുപാട് സജ്ജീകരണങ്ങളുണ്ടായിരുന്നു. ഫുഡൊക്കെ ഓര്‍ഡര്‍ ചെയ്യാനാവുമായിരുന്നു. നോര്‍മ്മലി ഒരു ആശുപത്രിയില്‍ ഡെലിവറിക്ക് പോയാല്‍ അമ്പതിനായിരത്ത് അടുത്തൊക്കെയെ ബില്‍ വരൂ
ബിഗ് ബോസ് താരം ബഷീർ ബഷിയും കുടുംബവും പ്രേക്ഷകർക്ക് സുപരിചിതരാണ്. സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫാമിലി വ്ലോഗേഴ്സാണ് ബഷീർ ബഷിയും ഫാമിലിയും.
കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും സോഷ്യൽമീഡിയ അക്കൗണ്ടും യുട്യൂബ് ചാനലുമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. മോഡലായും ബിസിനസ്മാനായും തിളങ്ങുന്നതിനിടയിലാണ് ബഷീർ മത്സരാർഥിയായി ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെത്തിയത്.
എഴുപത് ദിവസത്തോളം ബിഗ് ബോസ് ഹൗസിൽ നിന്നശേഷമാണ് ബഷീർ പുറത്തായത്. ഹൗസിനുള്ളിലായിരിക്കുമ്പോഴാണ് തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന കാര്യം ബഷീർ വെളിപ്പെടുത്തിയത്. അന്ന് അത് എല്ലാവർക്കും വലിയ അത്ഭുതമായിരുന്നു.
രണ്ട് ഭാര്യമാരും മക്കളും ഒരുമിച്ച് തന്റെ കൂടെയാണ് താമസം എന്നുകൂടി ബഷീർ വെളിപ്പെടുത്തിയപ്പോൾ പ്രേക്ഷകരുടെ ആകാംഷ ഇരട്ടിച്ചു. ബിഗ് ബോസിൽ നിന്നും പുറത്തായ ശേഷമാണ് ബഷീർ സോഷ്യൽമീഡിയയിൽ സജീവമായത്.

ശേഷം ചില ടിവി പരിപാടികളിൽ ഭാര്യമാർക്കൊപ്പം ബഷീർ എത്തിയിരുന്നു. പത്ത് ലക്ഷത്തിനോട് അടുത്ത് ആരാധകരുള്ള ബഷീറും കുടുംബവും ഇപ്പോൾ തങ്ങളുടെ കുടുംബം വലുതാക്കാൻ ഒരു കുഞ്ഞ് കൂടി പിറന്ന സന്തോഷത്തിലാണ്.
ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയ്ക്കാണ് ആൺകുഞ്ഞ് പിറന്നത്. മഷൂറ ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ സിസേറിയന് വേണ്ടി പ്രവേശിച്ചപ്പോൾ വരെയുള്ളതും പ്രസവശേഷം മഷൂറയുടേയും കുഞ്ഞിന്റേയും വിശേഷങ്ങളുമെല്ലാം ബഷീർ ഉടൻ തന്നെ തന്റെ യുട്യൂബ് ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു.

മുഹമ്മദ് എബ്രാൻ ബഷീർ എന്നാണ് കുഞ്ഞിന് ബഷീറും കുടുംബാംഗങ്ങളും പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മഷൂറയും കുഞ്ഞും ഡിസ്ചാർജായി വീട്ടിലേക്ക് വന്നത്. ഇപ്പോഴിത മഷൂറയുടെ പ്രസവത്തിന് ചിലവായ തുകയെ കുറിച്ച് ബഷീറും ആദ്യ ഭാര്യ സുഹാനയും വെളിപ്പെടുത്തിയിരിക്കുകയാണ്.
'പ്രസവിച്ച് 40 കഴിയാതെ കൊച്ചിനെയും കൊണ്ട് പുറത്തിറങ്ങാന്‍ പാടില്ല. ആശുപത്രി അധികൃതര്‍ ബോട്ടിംഗിനായി പോവാനുളള അവസരം തന്നപ്പോള്‍ പെട്ടെന്ന് തന്നെ പോവാമെന്ന് പറഞ്ഞ് ചാടി ഇറങ്ങുകയായിരുന്നു.'

'ബോട്ടിംഗുണ്ടെന്ന് കേട്ടപ്പോള്‍ സൈഗുവായിരുന്നു ത്രില്ലടിച്ചത്. ബോട്ടിംഗ് ഇഷ്ടമാണെന്നും സൈഗു പറയുന്നുണ്ടായിരുന്നു. മഷൂനേയും കുഞ്ഞിനെയും കൊണ്ട് ബോട്ടിംഗിന് പോയ ശേഷം വീട്ടിലേക്ക് പോവാനുള്ള പ്ലാനിലായിരുന്നു ഞങ്ങൾ. അതിനിടയിലായിരുന്നു ഇപ്പോള്‍ ഇവരെയും കൊണ്ട് പുറത്ത് പോവാനാവില്ലെന്ന് മമ്മ ഓര്‍മ്മിപ്പിച്ചത്.'
'നിങ്ങള്‍ പോയി വരൂയെന്ന് മഷൂറ പറഞ്ഞെങ്കിലും എല്ലാവരും ഇല്ലാതെ പോവുന്നില്ലെന്ന തീരുമാനത്തി ഞങ്ങൾ. ബില്ലിംഗൊക്കെ ചെയ്തു. ബില്‍ എത്രയായിയെന്ന് ചോദിച്ച് കുറെ കമന്റുകളുണ്ടായിരുന്നു. ബില്‍ പറയണമെന്ന് കുറേപേര്‍ ആവശ്യപ്പെട്ടിരുന്നു.'

'50000 രൂപ നമ്മള്‍ തുടക്കത്തില്‍ അഡ്വാന്‍സായി അടച്ചിരുന്നു. വിഐപി റൂമാണ് നമ്മള്‍ എടുത്തത്. രണ്ട് ലക്ഷം രൂപയാണ് ടോട്ടല്‍ ബില്‍. ഇവിടത്തെ സൗകര്യങ്ങളെല്ലാം അടിപൊളിയായിരുന്നു. ഹോംലി ഫീലുണ്ടായിരുന്നു. ഒരുപാട് സജ്ജീകരണങ്ങളുണ്ടായിരുന്നു.'
'ഫുഡൊക്കെ ഓര്‍ഡര്‍ ചെയ്യാനാവുമായിരുന്നു. നോര്‍മ്മലി ഒരു ആശുപത്രിയില്‍ ഡെലിവറിക്ക് പോയാല്‍ അമ്പതിനായിരത്ത് അടുത്തൊക്കെയെ ബില്‍ വരൂ. അവിടെയൊക്കെ അത്ര സൗകര്യങ്ങളെ കാണൂ.'

'നോര്‍മ്മലായിട്ടുള്ളതും ഇവിടെയുണ്ട്. ഇവിടെ വന്നാല്‍ ഇത്രയധികം ബില്‍ ആവുമോ എന്ന ആശങ്കയൊന്നും വേണ്ട. കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ളത് എടുത്തത് കൊണ്ടാണ് ബില്‍ ഇത്ര വന്നത്' ബഷീറും സുഹാനയും പറഞ്ഞു.
'അള്ളാഹു ഒരു ആൺകുഞ്ഞിനെ ഞങ്ങൾക്ക് നൽകി അനുഗ്രഹിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. നിങ്ങളുടെ പ്രാർഥനകളിൽ ഞങ്ങളേയും ഓർക്കുക' എന്നാണ് മഷൂറയ്ക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് സുഹാന കുറിച്ചത്.


Click it and Unblock the Notifications