'ജനിച്ച് വീണ കുഞ്ഞിന് യുട്യൂബ് ചാനൽ തുടങ്ങിയ തന്ത നീയാടാ....!, മഷൂറ ആരേയും ബുദ്ധിമുട്ടിക്കില്ല'; ബഷീർ ബഷി
ബഷീർ ബഷിയേയും കുടുംബത്തേയും സോഷ്യൽമീഡിയയിൽ സജീവമായ പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. രണ്ട് ഭാര്യമാരുമായി ഒരു വീട്ടിൽ ഒരുമയോടെ താമസം എന്നതിന്റെ പേരിലാണ് ബഷീർ ബഷി വാർത്തകളിൽ നിറഞ്ഞ് തുടങ്ങിയത്. പിന്നീട് ബിഗ് ബോസിൽ വന്നതോടെ ബഷീറിന്റെ ജീവിതം എല്ലാവർക്കും കൂടുതൽ സുപരിചിതമായി.
മാത്രമല്ല യുട്യൂബ് ചാനൽ വഴിയും തന്റെ എല്ലാ വിശേഷങ്ങളും ബഷീർ ബഷി പങ്കുവെക്കുന്നതിനാൽ തങ്ങൾക്ക് ഏറെ പരിചയമുള്ള കുടുംബം എന്ന രീതിയിലാണ് പ്രേക്ഷകർ ബഷീർ ബഷിയേയും കുടുംബത്തേയും കാണുന്നത്. ആദ്യ ഭാര്യയെ തന്റെ ഭാര്യയായി നിലനിർത്തികൊണ്ടാണ് രണ്ടാം വിവാഹം ബഷീർ ബഷി കഴിച്ചത്. അതിന് ആദ്യ ഭാര്യ സുഹാനയുടേയും മക്കളുടേയും പൂർണ സമ്മതവും ഉണ്ടായിരുന്നു.

അടുത്തിടെയാണ് ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറ ആൺകുഞ്ഞിന് ജന്മം നൽകിയത്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പിറന്ന കുഞ്ഞാണ് മഷൂറയുടേയും ബഷീറിന്റേയും മകൻ മുഹമ്മദ് എബ്രാൻ ബഷീർ. ഇപ്പോഴിത ജിഞ്ചർ മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ഇളയ മകൻ എബ്രാനെ കുറിച്ചും തന്റെ ഭാര്യമാരെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് ബഷീർ ബഷി.
മകൻ പിറന്നയുടൻ യുട്യൂബ് ചാനൽ തുടങ്ങിയതിന്റെ പേരിൽ കേട്ട മോശം കമന്റുകളെ കുറിച്ചും ബഷീർ ബഷി വെളിപ്പെടുത്തി. വളരെ നാളുകൾക്ക് ശേഷമാണ് ബഷീർ ബഷിയും കുടുംബവും ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെടുന്നത്.
തനിക്ക് തന്റെ കുടുംബമാണ് എല്ലാമെന്നും അതിനാൽ അവർക്ക് വേണ്ടപ്പെട്ട കാര്യങ്ങൾ ചെയ്ത് കൊടുക്കുന്നതിലാണ് സന്തോഷമെന്നും ബഷീർ ബഷി പറയുന്നത്. 'എന്റെ വാപ്പയും ഉമ്മയും മരിച്ച് പോയി. എനിക്ക് ഇനി എന്റെ കുടുംബമാണ് എല്ലാം. അതുകൊണ്ട് അവർ എന്ത് ആവശ്യപ്പെട്ടാലും ഞാൻ വാങ്ങിക്കൊടുക്കും. തുടക്കത്തിൽ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കാൻ നോക്കുമെങ്കിലും പിന്നെ ഞാൻ തന്നെ അവരെ കൂട്ടികൊണ്ട് പോയി അവർക്ക് വേണ്ടത് വാങ്ങി കൊടുക്കും.'
'വരുമാനത്തെക്കാൾ ഉപരി യുട്യൂബ് ചാനൽ ഞങ്ങൾക്ക് ഒരു മെമ്മറിയാണ്. കാരണം ഞങ്ങളുടെ ഓർമകൾ സൂക്ഷിക്കാനുള്ള സ്ഥലം. വർഷങ്ങൾ കഴിയുമ്പോൾ പണ്ട് എന്തൊക്കെ ചെയ്തു.... ജീവിതം എങ്ങനെയായിരുന്നുവെന്നതെല്ലാം പിന്നീട് ഒരിക്കൽ യുട്യൂബ് ചാനലിലെ വീഡിയോകൾ എടുത്ത് നോക്കുമ്പോൾ കാണാമല്ലോ.'

'പണ്ടത്തെ രൂപം എങ്ങനെയായിരുന്നുവെന്നതെല്ലാം കാണാമല്ലോ. മഷൂറയ്ക്ക് നിർബന്ധമായിരുന്നു കുഞ്ഞ് പിറന്നയുടൻ യുട്യൂബ് ചാനൽ തുടങ്ങണമെന്നത്' ബഷീർ ബഷി പറഞ്ഞു. മകന് യുട്യൂബ് ചാനൽ വേണമെന്ന് എന്തുകൊണ്ട് നിർബന്ധം പിടിച്ചുവെന്നതിന്റെ ഉത്തരം മഷൂറയാണ് പറഞ്ഞത്. 'അവന് അവന്റെ ഇപ്പോഴത്തെ കാലം ഓർമയുണ്ടാകില്ല. അതുകൊണ്ട് പിന്നീട് അവനെ ഈ വീഡിയോയെല്ലാം എടുത്ത് കാണിക്കാമല്ലോ.'
'അവനും അതൊരു സന്തോഷം നൽകും. ആണാണെങ്കിൽ ഒരു പേര് പെണ്ണാണെങ്കിൽ ഒരു പേര്. അത് രണ്ടുംവെച്ച് രണ്ട് ഈമെയിൽ ഐഡി ഞങ്ങൾ ക്രീയേറ്റ് ചെയ്ത് വെച്ചിരുന്നു നേരത്തെ തന്നെ' മഷൂറ പറയുന്നു. 'കുഞ്ഞ് ജനിച്ചയുടൻ അതിന് അനുസരിച്ച് ചാനൽ ആക്ടീവ് ചെയ്യാം എന്ന രീതിയിലായിരുന്നു.'
'ജനിച്ച് വീണ കുഞ്ഞിന് യുട്യൂബ് ചാനൽ തുടങ്ങിയ തന്ത നീയാടാ... എന്നൊക്കെയാണ് ഓരോരുത്തന്മാർ വളരെ മോശമായി കമന്റ് ചെയ്തത്. ഒരുപാട് വിമർശനം കേൾക്കേണ്ടി വന്നിരുന്നു. ഇൻഫ്ലൂവൻസേഴ്സായി ജീവിച്ച് വരുമാനം ഉണ്ടാക്കുന്ന ഒരുപാട് പേരുണ്ട്. എന്റെ മകന് കുറച്ച് നേരത്തെ ഒരു യുട്യൂബ് ചാനൽ തുടങ്ങികൊടുത്തു അത്രമാത്രം.'
'മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ... എന്നാണ് വിമർശനം കേൾക്കുമ്പോൾ എനിക്ക് തോന്നാറുള്ളത്. മഷൂറ വീഡിയോ ചെയ്യാൻ ആരേയും ബുദ്ധിമുട്ടിക്കില്ല. എല്ലാം റെഡിയാക്കിയശേഷമാണ് ഒരു വീഡിയോ എടുത്ത് തരുമോയെന്ന് ചോദിച്ച് അവൾ വരുന്നത്. സുഹാന അങ്ങനെയല്ല' ബഷീർ ബഷി പറഞ്ഞു.


Click it and Unblock the Notifications











