'നല്ലൊരു ഉമ്മയാണ് മഷൂ, മക്കളോട് സ്‌നേഹമുള്ള ഉമ്മമാർ ഇങ്ങനെയാണ്, മറ്റുള്ളവരെ എഞ്ചോയ് ചെയ്യാന്‍ വിടും'; ബഷീര്‍!

മകൻ പിറന്നതോടെ അമ്മയായുള്ള ജീവിതം ആസ്വദിക്കാനാണ് മഷൂറ ബഷീറിന് ഏറെയും താൽപര്യം. മകന് വേണ്ടി ഏത് സന്തോഷവും വേണ്ടെന്ന് വെക്കാൻ മഷൂറ തയ്യാറാണ്. അതുകൊണ്ട് തന്നെ മകനെ മറ്റാരെയും ഏൽപ്പിക്കാതെ മഷൂറ തന്നെയാണ് പരിപാലിക്കുന്നത്. യാത്രകൾ പോകുമ്പോഴും മകൻ എബ്രാനെയും കൊണ്ട് മഷൂറ വാഹനത്തിൽ തന്നെ ഇരിക്കും.

ഇത്തവണ ഊട്ടിയിലേക്ക് കുടുംബസമേതം പോയപ്പോഴും മഷൂറ വാഹനത്തിൽ തന്നെ ഇരുന്നു. എബ്രാൻ ഉറങ്ങുകയായിരുന്നതിനാൽ കുഞ്ഞിനെയും കൊണ്ട് പുറത്ത് കറങ്ങി നടക്കാൻ മഷൂറയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല.

സുഹാനയും മക്കളും ബഷീറും മറ്റ് ബന്ധുക്കളും റോസ് ​ഗാർഡൻ അടക്കം ചുറ്റി കണ്ടപ്പോൾ മഷൂറ വാഹനത്തിൽ ഇരുന്നു. ഇടയ്ക്ക് മാത്രമാണ് പുറത്തേക്ക് ഇറങ്ങിയത്. കുഞ്ഞിനെയും കൊണ്ട് പുറത്തേക്ക് വരാൻ ബഷീർ മഷൂറയോട് ആവശ്യപ്പെട്ടെങ്കിലും താൻ വാഹനത്തിൽ തന്നെ ഇരുന്നോളാമെന്ന നിലപാടിലായിരുന്നു മഷൂറ.

Basheer Bashi

കുഞ്ഞ് പിറക്കും മുമ്പ് യാത്രകൾ മുഴുവൻ നിയന്ത്രിച്ചിരുന്നതും എല്ലാവരെയും ഉത്സാഹത്തോടെ നിർത്തിയിരുന്നതും മഷൂറയായിരുന്നു. ഞാന്‍ മദര്‍ഹുഡ് എഞ്ചോയ് ചെയ്യുകയാണ്. നിങ്ങള്‍ പുറത്ത് നിന്നും എഞ്ചോയ് ചെയ്തിട്ട് വന്നാല്‍ മതിയെന്നായിരുന്നു പുറത്തേക്ക് ഇറങ്ങാൻ ബഷീർ വിളിച്ചപ്പോൾ മഷൂറ നൽകിയ മറുപടി.

സുഹാനയും ബാബിയും മക്കളുമെല്ലാം ഫോട്ടോ എടുത്തും ഭക്ഷണം കഴിച്ചും ട്രിപ്പ് ആഘോഷമാക്കുകയായിരുന്നു. ഹോം മേഡ് ചോക്ലേറ്റും മേടിച്ചായിരുന്നു ബഷീറും കുടുംബവും മടങ്ങിയത്. അജീത്തയ്ക്കും മമ്മയ്ക്കും വേണ്ടിയും ചോക്ലേറ്റ് മേടിച്ചതായും ബഷീർ വീഡിയോയിൽ പറയുന്നുണ്ട്.

കുടുബംത്തോടൊപ്പം യാത്ര പോകാൻ ഏറ്റവും കൂടുതൽ താൽപര്യപ്പെടുന്ന വ്യക്തിയാണ് ബഷീർ. എബ്രാൻ വളർന്നശേഷം കൂടുതൽ യാത്രകൾ പോകാനുള്ള പദ്ധതികൾ ബഷീറിനുണ്ട്. നാല് മാസം പ്രായം മാത്രമാണ് ഇപ്പോൾ എബ്രാനുള്ളത്. സുനു മോൾക്കും സൈ​ഗുവിനുമെല്ലാം സന്തോഷമാകാൻ വേണ്ടിയാണ് ബഷീർ കുടുംബസമേതം ഊട്ടിക്ക് പോയത്.

'പിള്ളേര്‍ക്കൊക്കെ സ്‌കൂളുള്ളതിനാല്‍ പെട്ടെന്ന് തന്നെ തിരിച്ച് പോവുകയാണ്. ഊട്ടിയില്‍ പോയി കുറച്ചുനേരം ചെലവഴിച്ചുവെന്ന് പറയാം. ഈ ഒരു സന്തോഷം മനസിലുണ്ട്. മൂന്നാലഞ്ച് മണിക്കൂറാണ് അവിടെ നിന്നത്. സ്‌കൂള്‍ സീസണല്ലാതെ ഒന്നുകൂടി ഞങ്ങള്‍ ഊട്ടിയിലേക്ക് പോവുന്നുണ്ട്. ഞങ്ങള്‍ എഞ്ചോയ് ചെയ്തതെല്ലാം നിങ്ങളേയും കാണിച്ചുവെന്നായിരുന്നു', ബഷീര്‍ വീഡിയോ പങ്കുവെച്ച് പറഞ്ഞത്.

Basheer Bashi

മഷൂറ മാത്രം വണ്ടിയില്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് കൊണ്ട് സമാധാനത്തോടെ കറങ്ങാനാവില്ലെന്നും ബഷീര്‍ വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. ഊട്ടി യാത്രയുടെ എല്ലാ വീഡിയോകളും ബഷീറിന്റെ യുട്യൂബ് ചാനൽ വഴിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. മഷൂറ കൂടി സജീവമായിരുന്നെങ്കിൽ കുറച്ച് കൂടി വൈബുള്ള വീഡിയോ ആകുമായിരുന്നുവെന്ന അഭിപ്രായവും പ്രേക്ഷകർ കുറിച്ചിട്ടുണ്ട്.

നല്ലൊരു ഉമ്മയാണ് മഷു. മക്കളോട് സ്‌നേഹമുള്ള ഉമ്മമാർ ഇങ്ങനെയാണ്. അവർ മക്കളെയും കൊണ്ട് വണ്ടിയില്‍ ഇരിക്കും. ബാക്കിയുള്ളവരെ എഞ്ചോയ് ചെയ്യാന്‍ വിടുമെന്നായിരുന്നു മഷൂറ വണ്ടിയിൽ തന്നെ ഇരുന്ന് സമയം ചിലവഴിച്ചതിനെ കുറിച്ച് സംസാരിച്ച് ബഷീർ പറഞ്ഞത്.

അതേസമയം നാല് മാസമായ കുഞ്ഞിന് പുറംലോകം പരിചയപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന് ചില ആരാധകർ കുറിച്ചു. എല്ലാ സാഹചര്യങ്ങളും കുഞ്ഞിനെ ഇപ്പോൾ മുതൽ ശീലിപ്പിക്കണമെന്നും കമന്റുകളുണ്ട്. 'എബ്രൂന് 4 മാസമായില്ലേ....? ഇതൊക്കെ കാണിച്ച് കൊടുക്കൂ. അവന്‍ ഇതൊക്കെ എഞ്ചോയ് ചെയ്ത് തുടങ്ങും. ഇങ്ങനെ വണ്ടിയില്‍ ഇരുന്നാല്‍ അങ്ങനെ ഇരുന്ന് പോവും.'

'പ്രഗ്നന്റായിരുന്നപ്പോള്‍ ജോളിയായിരുന്ന പോലെ ഇരിക്കൂ. ബേബീസിന് കരയാന്‍ മാത്രമെ അറിയൂ. ആള്‍ക്കൂട്ടം ഇഷ്ടമല്ലെന്ന് പറഞ്ഞ് ഇരിക്കരുത്. അതൊക്കെ അഡ്ജസ്റ്റായിക്കോളും. എല്ലാവരുമായി മിംഗിളാവൂയെന്നായിരുന്നു', കമന്റ്.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X