For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വർഷങ്ങളുടെ കാത്തിരിപ്പ് യാഥാർഥ്യമാകുന്നു'; മഷൂറയുടെ ബേബി ഷവർ ആഘോഷമാക്കി ബഷീറും സുഹാനയും കുടുംബവും!

  |

  പ്രേക്ഷകരുടെ പ്രിയങ്കരനായ ടെലിവിഷൻ സെലിബ്രിറ്റിയാണ് ബഷീർ ബഷി. മോഡലായി കരിയർ തുടങ്ങിയ താരം ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള യുട്യൂബറാണ്. ബഷീർ ബഷിക്ക് രണ്ട് ഭാര്യമാരാണുള്ളത്. പുതുതലമുറയിലുള്ള ആരും തന്നെ രണ്ട് വിവാഹത്തിന് മുതിരാറില്ല.

  എന്നാൽ ബഷീർ ബഷി രണ്ട് തവണ വിവാഹിതനാവുകയും രണ്ടും ഭാര്യമാർക്കും അവരുടെ മക്കൾക്കുമാപ്പം ഒരു വീട്ടിൽ താമസിക്കുകയുമാണ് ചെയ്യുന്നത്. അതിൽ ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറ തന്റെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.

  Also Read: 'നസ്രിയയായി പലരും തെറ്റി​ദ്ധരിച്ചിട്ടുണ്ട്, ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂവാണ് സ്ട്രസ് കുറയ്ക്കുന്നത്'; ശാലിൻ സോയ

  വളരെ നാളത്തെ പ്രാർഥനയ്ക്കും കാത്തിരിപ്പിനും ശേഷമാണ് മഷൂറയ്ക്ക് കുഞ്ഞ് പിറക്കാൻ പോകുന്നത്. കുഞ്ഞ് ഉണ്ടാകാത്തത്തിൽ താൻ വളരെ ദുഖത്തിലായിരുന്നുവെന്നും ഇപ്പോൾ ജീവിതം ധന്യമായപോലെ അതീവ സന്തോഷത്തിലാണെന്നും മുമ്പൊരിക്കൽ മഷൂറ പറ‍ഞ്ഞിട്ടുണ്ട്.

  വിവാഹം കഴിഞ്ഞ് നാല് വർഷങ്ങൾക്ക് ശേഷമാണ് ഇരുവർക്കും കുഞ്ഞ് ജനിക്കാൻ പോകുന്നത്. പ്രെഗ്നന്റാണെന്ന് അറിഞ്ഞതുമുതലുള്ള സുന്ദര നിമിഷങ്ങൾ മഷൂറയും കുടുംബവും തങ്ങളുടെ ആരാധകരിലേക്ക് എത്തിക്കാറുമുണ്ടായിരുന്നു.

  ഇപ്പോഴിത മഷൂറയുടെ കുടുംബത്തോടൊപ്പം മാം​ഗ്ലൂരിൽവെച്ച് ബേബി ഷവർ ചടങ്ങുകൾ നടന്നിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും മഷൂറയാണ് സോഷ്യൽമീഡിയ വഴി ആരാധകരുമായി പങ്കുവെച്ചത്.

  ബേബി ഷവർ മഷൂറയുടെ നാടായ മാം​ഗ്ലൂരിൽ നടത്തുന്നതിന് വേണ്ടി സുഹാനയും കുട്ടികളും ബഷീറുമെല്ലാം കഴിഞ്ഞ കുറച്ച് ദിവസമാണ് മാം​ഗ്ലൂരിലുണ്ട്. 'ഗർഭിണിയുടെ എല്ലാ ദിവസവും അത്ര ഈസിയല്ല.... എങ്കിലും ഓരോ ദിവസവും ഓരോ സെക്കൻഡും ഞാൻ കുഞ്ഞിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു.'

  'എല്ലാവരോടും സ്നേഹം മാത്രം. എന്നെ ഈ ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ വ്യക്തിയാക്കിയതിന്' ബഷീറിന് നന്ദിയും മഷു പോസ്റ്റിലൂടെ പറയുന്നുണ്ട്. മാത്രമല്ല അതിഥികളെ സ്വീകരിക്കുന്നതിന്റെ തിരക്ക് ആയതുകൊണ്ട് ഒരു ഫോട്ടോ പോലും ബഷീറിനൊപ്പം എടുക്കാൻ കഴിയാഞ്ഞതിന്റെ ചെറിയ പരിഭവവും മഷൂറ ബേബി ഷവർ സ്പെഷ്യൽ പോസ്റ്റിലൂടെ പങ്കിട്ടു.

  സോനുവും എന്റെ മക്കളും അവരില്ലാതെ താൻ പൂർണ്ണയാകില്ലെന്നും നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പിൽ മഷൂറ കുറിച്ചു.

  Also Read: 'ദേഷ്യം വന്നാൽ നീളൻ മെസേജുകൾ കുത്തിയിരുന്ന് ടൈപ്പ് ചെയ്ത് അയക്കും, സംവിധാനം ചെയ്യാൻ ആ​ഗ്രഹമുണ്ട്'; അമല പോൾ

  വയലറ്റ് നിറത്തിലുള്ള ​ഗൗണാണ് ബേബി ഷവർ ദിനത്തിൽ മഷൂറ ധരിച്ചത്. ഒരു ബാർബി ഡോളിനെ പോലെയുണ്ട് ഇപ്പോൾ മഷുവിനെ കാണാൻ എന്നാണ് ആരാധകർ കമന്റായി കുറിച്ചത്. ബേബി ഷവർ വീഡിയോ കാണാൻ കാത്തിരിക്കുകയാണ് ഞങ്ങളെന്നും കമന്റുകളിലൂടെ ആരാധകർ പറഞ്ഞു.

  ബഷീർ ബഷിക്ക് മാത്രമല്ല താരത്തിന്റെ ഭാര്യമാരായ മഷൂറയ്ക്കും സുഹാനയ്ക്കും പ്രത്യേകം യുട്യൂബ് ചാനലുണ്ട്. പുതിയൊരു അതിഥി കൂടി വീട്ടിലേക്ക് എത്താൻ പോകുന്ന സന്തോഷമാണ് കുടുംബാം​ഗങ്ങൾക്കെല്ലാം.

  ബഷീർ ബിഗ് ബോസിൽ എത്തിയ ശേഷമാണ് താരത്തെ പ്രേക്ഷകർ അടുത്തറിയുന്നതും പ്രശസ്തിയിലേക്ക് കുടുംബത്തിലെ ഓരോ അംഗവും നടന്നു കയറിയതും. ബിഗ് ബോസിന് ശേഷം സൂര്യ ടി വി അവതരിപ്പിക്കുന്ന സൂപ്പർ ജോഡി നമ്പർ വണ്ണിലെ മത്സരാർഥികളായും മഷൂറയും ബഷീർ ബഷിയും എത്തിയിരുന്നു.

  ഷോയിൽ സുഹാനയും ഇടക്ക് ഭാഗമായിരുന്നു. ബഷീറിനെ പ്രണയിക്കുന്ന സമയം മുതൽ നേരിട്ട പ്രതിസന്ധികളിൽ തളരാതെയാണ് മഷൂറ ഈ നേട്ടത്തിലേക്ക് എത്തിയതെന്ന് കുടുംബം ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്.

  'ഞാനൊരു അമ്മയാവാന്‍ പോവുന്ന ഫീലാണ്. സൈഗു വലുതായല്ലോ... ഇനി കളിപ്പിക്കാനൊരു കൊച്ചൊക്കെയാവാമെന്നും സോനു പറയുന്നുണ്ടായിരുന്നു' എന്നാണ് ​ഗർഭിണിയായ സന്തോഷം പങ്കുവെച്ച് മഷൂറ പറഞ്ഞത്. 'നേരത്തെ ടെസ്റ്റ് ചെയ്തപ്പോള്‍ നെഗറ്റീവായപ്പോള്‍ മഷൂറ നല്ല വിഷമത്തിലായിരുന്നു.'

  'അന്ന് മഷൂറ കരഞ്ഞിരുന്നു. അതുപോലെയാവുമോ ഇന്ന് എന്ന പേടിയുണ്ടായിരുന്നു' എന്നാണ് ബഷീർ ബഷി നേരത്തെ പറഞ്ഞിരുന്നത്. ‌മഷൂമ്മിക്ക് ബേബിയുണ്ടാവാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ സുഹാനയുടെ മകളായ സുനുവിന് കരച്ചിലായിരുന്നു. എനിക്ക് ഒരനിയനും അനിയത്തിയും വേണമെന്നായിരുന്നു സൈഗുവിന്റെ കമന്റ്.

  Read more about: basheer bashi
  English summary
  Bigg Boss Malayalam Fame Basheer Bashi's Second Wife Mashura' Write-up About Her Special Day-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X