പെരുന്നാള്‍ ദിനത്തില്‍ ലഭിച്ച സമ്മാനം, മഷൂറ ഗര്‍ഭിണിയാണ്! സന്തോഷവാര്‍ത്ത പങ്കുവെച്ച് ബഷീര്‍ ബഷിയും ഭാര്യമാരും

നടനും മോഡലും ബിഗ് ബോസ് താരവുമായ ബഷീര്‍ ബഷിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമെല്ലാം മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്. തനിക്ക് രണ്ട് ഭാര്യമാര്‍ ഉണ്ടെന്ന ബഷീര്‍ ബഷിയുടെ വെളിപ്പെടുത്തല്‍ സദാചാരവാദികളുടെ വലിയ വിമര്‍ശനങ്ങള്‍ നേടിക്കൊടുത്തിരുന്നു. നിലവിലുള്ള കുടുംബസങ്കല്പങ്ങള്‍ക്ക് എതിരായിരുന്നു ബഷീറിന്റെ വെളിപ്പെടുത്തല്‍.

Recommended Video

ഒടുവില്‍ അമ്മയാകാന്‍ മഷൂറയും, സന്തോഷം കൊണ്ട് തുള്ളിച്ചാടി സുഹാന

രണ്ട് വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ടെങ്കിലും ഭാര്യമാരുമായി സന്തോഷത്തോടെ ജീവിക്കുകയാണ് ബഷീര്‍ ബഷി. ആദ്യ ഭാര്യ സുഹാനയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം രണ്ടാം ഭാര്യ മഷൂറയും ഒരുമിച്ച് ഒരു വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. മഷൂറ ബഷിയുടെ യൂട്യൂബ് ചാനലിലൂടെ ഏവരും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

മഷൂറ ഗര്‍ഭിണി

ഇപ്പോഴിതാ താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത അറിയിക്കുകയാണ് മഷൂറ. ബഷീര്‍ ബഷിക്കൊപ്പം ചെയ്ത പുതിയ വ്‌ളോഗിലൂടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത മഷൂറ ആരാധകരുമായി പങ്കുവെക്കുന്നത്.

വ്‌ളോഗിന്റെ തുടക്കത്തില്‍ താന്‍ ഗര്‍ഭിണിയാണോ എന്ന് സംശയം ഉന്നയിച്ച് സംസാരിക്കുന്ന മഷൂറ അതിനായി പ്രെഗ്നനന്‍സി ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പങ്കിടുന്നുണ്ട്. ടെസ്റ്റ് കിറ്റില്‍ ഡബിള്‍ ലൈന്‍ തെളിഞ്ഞതോടെ ഇരുവരും സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്.

ഈ സന്തോഷവാര്‍ത്ത അറിയുന്നതിന് വേണ്ടിയാണ് ഇത്രനാള്‍ കാത്തിരുന്നതെന്നും പെരുന്നാള്‍ ദിനത്തില്‍ തന്നെ ഇക്കാര്യം അറിയാന്‍ സാധിച്ചത് ദൈവത്തിന്റെ അനുഗ്രഹമായി കാണുന്നുവെന്നും ഇരുവരും പറയുന്നു. മാത്രമല്ല, മുന്‍പൊരിക്കല്‍ ഇതുപോലൊരു വീഡിയോ ഗര്‍ഭിണിയാണെന്ന സംശയത്തെ തുടര്‍ന്ന് ചെയ്തിരുന്നു. പക്ഷെ, അന്ന് അത് നടന്നില്ല.

ഏവരേയും അറിയിക്കുന്നു

ഗര്‍ഭിണിയാണെന്ന കാര്യം സുഹാനയേയും മക്കളെയും കൂടി ഇരുവരും അറിയിക്കുന്നുണ്ട്. സര്‍പ്രൈസായാണ് ഇക്കാര്യം അവതരിപ്പിച്ചത്. വാര്‍ത്ത അറിയുന്ന സുഹാനയും ഏറെ സന്തോഷിക്കുകയാണ്. താന്‍ വീണ്ടും ഒരമ്മയായ പോലെ തോന്നുകയാണെന്നായിരുന്നു സുഹാന പറഞ്ഞത്.

മക്കളും തങ്ങളുടെ പ്രിയപ്പെട്ട മഷൂറമമ്മി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ സന്തോഷിക്കുകയാണ്. മഷൂറമമ്മിക്ക് ഇരട്ടക്കുട്ടികള്‍ വേണമെന്നാണ് ഇളയ മകന്‍ സൈഗുവിന്റെ ആഗ്രഹം. എന്തായാലും പെരുന്നാള്‍ ദിനത്തില്‍ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വരുന്നതിന്റെ സന്തോഷത്തിലാണ് ബഷീര്‍ ബഷിയും ഭാര്യമാരും.

പ്രശസ്തനാകുന്നത്

ബിഗ് ബോസിലേക്ക് വന്നതില്‍ പിന്നെയാണ് ബഷീര്‍ ബാഷി ഏറെ പ്രശസ്തനാകുന്നത്. ബിഗ് ബോസില്‍ നിന്നും 85-ാം ദിവസമാണ് ബഷീര്‍ പുറത്തായത്. മഷൂറയെ കണ്ടുമുട്ടിയതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമെല്ലാം ബഷീര്‍ ബഷി നേരത്തെ പറഞ്ഞിരുന്നു.

സുഹാനയോടായിരുന്നു മഷൂറയെക്കുറിച്ച് ആദ്യം പറഞ്ഞത്. തുടക്കത്തില്‍ എതിര്‍പ്പുകളായിരുന്നുവെങ്കിലും ബഷീര്‍ ബഷിയുടെ തീരുമാനത്തെ സുഹാന പിന്തുണയ്ക്കുകയായിരുന്നു പിന്നീട്. ആദ്യഭാര്യയുടെ സമ്മതത്തോടെയാണ് രണ്ടാമതും വിവാഹിതയായത്.

രണ്ടുഭാര്യമാര്‍ക്കുമൊപ്പവുമായി സന്തുഷ്ട കുടുംബ ജീവിതമാണ് താന്‍ നയിക്കുന്നതെന്നും ഇത് കണ്ട് ആരും അനുകരിക്കരുതെന്നും എല്ലാവര്‍ക്കും ഇങ്ങനെയാവണമെന്നില്ലെന്നും ബഷീര്‍ ബഷി പറഞ്ഞിരുന്നു.

മഷൂറയെ കല്യാണം കഴിച്ചത്

ബിഗ് ബോസില്‍ വെച്ചായിരുന്നു ബഷീര്‍ ബഷി വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ആദ്യം തുറന്നുപറഞ്ഞത്. മഷൂറ വന്നതിന് ശേഷം സുഹാനയോടുള്ള സ്‌നേഹത്തിന് ഒരു കുറവും കാണിച്ചിരുന്നില്ല. തുടക്കത്തില്‍ വിഷമിച്ചുവെങ്കിലും പിന്നീട് അവളും തന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു.

അവളുടെ പൂര്‍ണ്ണമായ സമ്മതത്തോടെയാണ് മഷൂറയെ വിവാഹം ചെയ്തതെന്നുമായിരുന്നു താരം പറഞ്ഞത്. വിവാഹശേഷം ഇരുവരും പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ലെന്നും സന്തോഷം നിറഞ്ഞ കുടുംബ ജീവിതമാണ് നയിക്കുന്നതെന്നും ബഷീര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X