For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആദ്യ ഭാര്യയാണ് ഞാൻ', അതുകൊണ്ട് എനിക്ക് എല്ലാം ആദ്യം വേണം എന്നൊന്നുമില്ല, ബഷീറും കുടുബവും ആരാധകരോട് പറയുന്നു

  |

  ഇന്ന് മലയാളികൾക്ക് സുപരിചിതമായ കുടുംബമാണ് ബഷീർ‍ ബഷിയുടേത്. ബി​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതിന് ശേഷമാണ് ബഷീറും കുടുംബവും മലയാളികൾക്ക് സുപരിചിതരായത്. ബി​ഗ് ബോസിന് ശേഷം സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ബഷീറും കുടുംബവും. ഇവരുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് കുടുംബത്തിലേക്ക് കുഞ്ഞതിഥി വരാൻ പോകുന്നതിൻ്റെ സന്തോഷം പങ്കുവെച്ചത്.

  രണ്ട് ഭാര്യമാരുമൊത്തുള്ള സന്തോഷകരമായ ജീവിത വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും താത്പര്യമാണ്. ബഷീറും കുടുംബവും ഇപ്പോൾ മഷുവിൻ്റെ മാം​ഗ്ലൂരിലെ വീട്ടിലാണ്. മഷു ​ഗർഭിണിയായ ശേഷം മുതിർന്നവരുടെ അനു​ഗ്രഹം ഒക്കെ വാങ്ങാൻ വേണ്ടി വന്നതാണ്. ബഷീർ മാം​ഗ്ലൂരിലേക്ക് വരുന്നതിൻ്റെ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ടായിരുന്നു.

  basheer family

  അതിൽ നിരവധി പേർ മഷു അത്രയും ദൂരം യാത്ര ചെയ്യരുത് പുറത്ത് നിന്ന് ആഹാരം കഴിക്കുന്നത് ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞ് കമൻ്റ് ചെയ്തിരിന്നു. ആരാധകരുടെ അത്തരം കമൻ്റുകൾക്ക് ഈ സമയത്ത് മഷുവിനോട് കാണിക്കുന്ന കെയറിം​ഗിന് ഒക്കെ കൃത്യമായ മറുപടി നൽകുകയാണ് പുതിയ വീഡിയോയിലൂടെ.

  Also Read: എന്റെ ആദ്യ ഭാര്യ അതിസുന്ദരിയാണ്, മഹാലക്ഷ്മിയ്ക്ക് ഒരു കുഞ്ഞുണ്ട്; രണ്ടാം വിവാഹത്തെ കുറിച്ച് താരദമ്പതിമാര്‍

  മാം​ഗ്ലൂർ എത്തിയ ശേഷമുള്ള വിശേഷങ്ങളും വീഡിയോയിൽ കാണിക്കുന്നു. കുടുംബസമേതമായി മഷൂറയുടെ ഉമ്മയുടെ വീട്ടിലേക്ക് പോവുന്നതും വിശേഷങ്ങള്‍ കാണിച്ചിരുന്നു. സഹോദരനായി സ്‌പെഷലൊക്കെ ഉണ്ടാക്കി വെച്ചെങ്കിലും അത് എടുക്കാന്‍ മറന്നുപോയതോടെ വീണ്ടും തിരിച്ച് വീട്ടിലേക്ക് വന്നുവെന്നും ബഷീര്‍ പറഞ്ഞിരുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് ശേഷം പപ്പയും മമ്മയും അങ്ങോട്ട് വന്നതല്ലാതെ ഞാൻ ഇങ്ങോട്ട് വന്നിരുന്നില്ല. എല്ലാവരേയും കാണാനായി വന്നതാണ്.

  17 മണിക്കൂറെടുത്താണ് ഇവിടേക്ക് എത്തിയത്. വളരെ ശ്രദ്ധിച്ചാണ് കൊണ്ടുവന്നതെന്നും ബഷീര്‍ പറഞ്ഞു. ഞാനൊരുപാട് കാത്തിരുന്ന് കിട്ടിയ സന്തോഷമാണ്, എനിക്ക് എല്ലാവരേയും വന്ന് കണ്ട് അനുഗ്രഹം വാങ്ങണം എന്നുണ്ടായിരുന്നു. ഇപ്പോള്‍ നാലാമത്തെ മാസമായി. നമ്മള്‍ എവിടെ പോയാലും രക്ഷപ്പെടണമെങ്കില്‍ അവരുടെയെല്ലാം അനുഗ്രഹം വേണം, മഷുവും ബഷീറും പറഞ്ഞു.

  Also Read: 'എന്റെ പേര് പറഞ്ഞ് പലരും ആരാധകരിൽ നിന്നും പണം തട്ടുന്നു'; സൈബർ സെല്ലിൽ പരാതി നൽകിയതിനെ കുറിച്ച് റോബിൻ!

  ഇനി വരുമ്പോൾ ട്രെയിനിലായിരിക്കും വരുന്നത്. അതും ഏഴാം മാസത്തിലെ ചടങ്ങ് നടത്താൻ വേണ്ടി. ഇവിടെ വെച്ച് നടത്താനാണ് പ്ലാന്‍. പുറത്ത് നിന്ന് ഭക്ഷണം കഴിക്കരുതെന്ന് എല്ലാവരും പറയുന്നുണ്ട്, ഇതേപോലെ യാത്ര ചെയ്യുമ്പോള്‍ കഴിച്ചില്ലെങ്കില്‍ പട്ടിണിയായിപ്പോവും. പുറത്ത് നിന്ന് കഴിക്കുന്ന ആഹാരം മാത്രമല്ല അതിനെ ബാലൻസ് ചെയ്യാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും കഴിക്കുന്നുണ്ടെന്നായിരുന്നു സുഹാന പറഞ്ഞത്.

  യാത്ര ചെയ്യുമ്പോള്‍ അവരവര്‍ക്ക് ഇഷ്ടമായ സീറ്റുകളിലാണ് ഓരോരുത്തരും ഇരിക്കുന്നത്. ഞങ്ങള്‍ക്കങ്ങനെ മത്സര ബുദ്ധിയൊന്നുമില്ല. സോനുവിനും മഷുവിനും അത് തീരെയില്ല. ഇവരങ്ങോട്ടും ഇങ്ങോട്ടും മാറിയൊക്കെ ഇരിക്കാറുണ്ട്. സെന്ററില്‍ ഇരിക്കാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം. ഇപ്പോള്‍ ഫ്രണ്ട് സീറ്റിലിരിക്കാനാണ് ഇഷ്ടം. ഞാന്‍ ആദ്യ ഭാര്യയാണ്, എനിക്ക് അതിന്റേതായ അവകാശങ്ങള്‍ വേണം, എന്നൊന്നും എനിക്ക് ഇല്ല.

  നമ്മുടെ കുടുംബത്തില്‍ അങ്ങനെയൊരു നിബന്ധനകളൊന്നുമില്ല. ആദ്യഭാര്യ, രണ്ടാം ഭാര്യ അങ്ങനെയൊന്നുമില്ല. പരസ്പരം മനസ്സിലാക്കിയാമ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്, സുഹാന പറഞ്ഞു.

  Also Read: എളിമ കൊണ്ട് പറയുന്നതല്ല, എന്റെ അഭിമുഖങ്ങൾ എന്നെ ബോറടിപ്പിക്കാറുണ്ട്; മഞ്ജു വാര്യർ പറയുന്നു

  ഓണത്തോട് അനുബന്ധിച്ച് നല്ല കിടിലൻ മത്സരങ്ങളും ആഘോഷങ്ങളും ഉണ്ടാകും. ഓണ വിശേഷങ്ങൾ ബഷീറിൻ്റെയോ മഷുവിൻ്റെയോ ചാനലിലൂടെയായിരിക്കും അപ്ലോഡ് ചെയ്യുന്നത്. കിടിലൻ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കാൻ ആരാധകരോട് പറഞ്ഞ് കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

  Read more about: basheer bashi
  English summary
  Bigg boss malayalam fame Basheer Bashi shared a new video about his life with two wives goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X