For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുഞ്ഞിന്റെ മുഖത്തിന്റെ ഷെയ്പ്പ് മാറിപ്പോകും, ശ്വാസതടസവും ഭാവിയിൽ കൂടും'; മകനെ സർജറിക്ക് വിധേയനാക്കി ബഷീർ ബഷി!

  |

  മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു കുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീറും ആദ്യ ഭാര്യ സുഹാനയും രണ്ടാമത്തെ ഭാര്യ മഷൂറയും സുഹാനയുടേയും ബഷീറിന്റെയും രണ്ട് മക്കളും ഒരുമിച്ചാണ് താമസം.

  ബഷീർ ഒരു നല്ല ബിസിനസുകാരനും നടനും യുട്യൂബ് വ്ലോഗറുമാണ്. അത് കൂടാതെ തന്നെ ബിഗ്‌ ബോസ് മുൻ മത്സരാർഥിയുമായിരുന്നു ബഷീർ. ബി​ഗ് ബോസിൽ മത്സരാർഥിയായി വന്ന ശേഷമാണ് ബഷീർ ബഷിയേയും കുടുംബത്തേയും പ്രേക്ഷകർക്ക് അടുത്തറിഞ്ഞത്.

  തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ ബഷി വെളിപ്പെടുത്തിയപ്പോൾ മറ്റ് സഹമത്സരാർഥികളും പ്രേക്ഷകരും ഒരുപോലെ അത്ഭുതപ്പെട്ടു.

  Also Read: 'ആണാണോ പെണ്ണാണോ?, ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ?'; അതിരുകടന്ന് അവതാരിക, കൃത്യമായ മറുപടിയുമായി റിയാസ്!

  ഈ കാലഘട്ടത്തിലും രണ്ട് ഭാര്യമാർക്കൊപ്പം സന്തോഷത്തോടെ ദാമ്പത്യ ജീവിതം എങ്ങനെ കൊണ്ടുപോകുന്നുവെന്നാണ് ബഷീറിനോട് ആരാധകരും താരത്തിന്റെ സോഷ്യൽമീഡിയ ഫോളോവേഴ്സുമെല്ലാം ചോദിക്കുന്നത്.

  വളരെ സ്നേഹത്തോടെയും പരസ്പരം മനസിലാക്കിയുമാണ് കുടുംബം മുന്നോട്ട് പോകുന്നതെന്ന് ബഷീർ തന്നെ പലപ്പോഴും ഭാര്യമാർക്കൊപ്പം വീഡിയോകളിൽ‌ പ്രത്യക്ഷപ്പെട്ട് പറയാറുണ്ട്. ഈ അടുത്തായാണ് മഷൂറ ഗർഭിണിയാണെന്ന സന്തോഷം ബഷീർ ബഷിയും കുടുംബവും പ്രേക്ഷകരെ അറിയിച്ചത്.

  Also Read: കുടുംബ ജീവിതം മടുത്തിട്ടില്ല, എല്ലാം ഭര്‍ത്താവ് അറിഞ്ഞിട്ടാണ്; ജീവിതത്തിലുണ്ടായ അത്ഭുതങ്ങളെ കുറിച്ച് നവ്യ നായർ

  ഇപ്പോൾ തന്റെ മകനെ സർജറിക്ക് വിധേയനാക്കിയതിന്റെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബഷീർ ബഷി. മൂക്കിൽ ദശ വളരുന്നതിനാൽ മകന് ശ്വാസം നേരിടുന്നുണ്ടെന്നും അതിന്റെ ഭാ​ഗമായുള്ള സർ‌ജറിയാണെന്നും ബഷീർ നേരത്തെ പറഞ്ഞിരുന്നു.

  'സൈ​ഗുവിന് ഉറങ്ങുമ്പോൾ ശ്വാസ തടസം നേരിടുന്നുണ്ട്. മൂന്നാം വയസിലാണ് അവന്റെ മൂക്കിൽ ദശ വളരുന്നതായി പരിശോധനയിൽ കണ്ടെത്തിയത്.'

  'അന്ന് ഡോക്ടറെ കാണിച്ചപ്പോൾ മുക്കിലൊഴിക്കാനുള്ള മരുന്ന് തരികയായിരുന്നു. ഇപ്പോൾ‌ അവന് അഞ്ച് വയസ് കഴിഞ്ഞു. അന്ന് ഡോക്ടർ പറഞ്ഞത് സാധാരണ കുട്ടികളിൽ മരുന്നൊഴിച്ച് കഴിയുമ്പോൾ തനിയെ മാറും എന്നാണ്.'

  'സൈ​ഗുവിന്റെ കാര്യത്തിൽ നേരെ തിരിച്ചാണ് സംഭവിച്ചത്. ദശ വളർന്ന് രാത്രികളിൽ ശ്വാസം കിട്ടാൻ അവൻ വിഷമിക്കുന്ന അവസ്ഥയാണ്. വായിൽ കൂടെയാണ് അവൻ പലപ്പോഴും ശ്വാസം എടുക്കുന്നത്. അത് കാണുമ്പോൾ നമുക്ക് ഭയമാകും.'

  'പെട്ടന്ന് എന്തെങ്കിലും സംഭവിച്ചാൽ പറയാൻ പറ്റില്ലല്ലോ... അതുകൊണ്ടാണ് സർജറി എന്ന തീരുമാനത്തിലേക്ക് എത്തിയത്. പരിശോധനകളെല്ലാം പൂർത്തിയാക്കി ഇന്ന് സർജറി ചെയ്യും. ഇതിപ്പോൾ ചെയ്തില്ലെങ്കിൽ കുഞ്ഞിന്റെ മുഖത്തിന്റെ ഷെയ്പ്പ് മാറും.'

  'പതിയെ പതിയെ ശ്വാസതടസം വർധിക്കും. അത് ഒഴിവാക്കാനാണ് സർജറി ചെയ്യാമെന്ന് കരുതിയത്. ചെറിയ ടെൻഷനുണ്ട്' ബഷീർ പറഞ്ഞു.

  Recommended Video

  Nithya Menen On Santhosh Varkey: ഒരുപാട് നാളായി ആ നൂയിസൻസ് പുറകെ കൂടിയിട്ട് | *Interview

  ബഷീറും സുഹാനയും മാത്രമാണ് സൈ​ഗുവിന്റെ സർജറിക്ക് വേണ്ടി പോയത്. ​ഗർഭിണിയായതിനാലാണ് മഷൂറ വരാതിരുന്നതെന്ന് ബഷീർ പറഞ്ഞു.

  കുഞ്ഞിന് അസുഖം മാറി വേ​ഗം സുഖം പ്രാപിക്കാൻ തങ്ങളെല്ലാവരും പ്രാർഥിക്കുന്നുണ്ടെന്നാണ് ബഷീർ കുടുംബത്തിന്റെ ആരാധകർ പുതിയ വീഡിയോയ്ക്ക് താഴെ കമന്റായി കുറിച്ചത്.

  പ്രാങ്ക് വീഡിയോകളും, പാചക പരീക്ഷണങ്ങളും, വെബ് സീരീസും ഒക്കെയായി ബഷീർ ബഷിയും കുടുംബവും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

  ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകളാണ് സോഷ്യൽ മീഡിയ വഴി ഫാൻസിനെ കൂട്ടുന്നത്. ബഷീർ ബഷി ബി​ഗ് ബോസിൽ മത്സരാർഥിയായിരിക്കെ എൺപത്തിയഞ്ചാം ദിവസമാണ് മത്സരത്തിൽ നിന്നും പുറത്തായത്.

  അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചുരുക്കം ചിലരിൽ ഒരാളുമായിരുന്നു ബഷീർ ബഷി. രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ വലിയ വിമർശനവും ബഷീറിന് കേൾക്കേണ്ടി വന്നിരുന്നു.

  പലപ്പോഴും തന്നേയും കുടുംബത്തേയും കളിയാക്കി വരുന്ന കമന്റുകൾക്കും മെസേജുകൾക്കും കൃത്യമായ മറുപടി നൽകി ബഷീർ എത്താറുണ്ട്.

  Read more about: basheer bashi
  English summary
  bigg boss malayalam fame Basheer Bashi shared his son Zaigham’s Adenoids Surgery video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X