'ഇങ്ങനൊന്നും നമുക്ക് പാടില്ല, ബഷീർ വരെ കരഞ്ഞു, പബ്ലിക്കും വന്നിരുന്നു'; മഷൂറയുടെ അപ്പത്തമംഗലം!
യുട്യൂബിലും മറ്റ് സോഷ്യൽമീഡിയ പേജുകളിലും വളരെ സജീവമായിട്ടുള്ള കുടുംബമാണ് ബഷീർ ബഷിയുടേത്. കുടുംബത്തിൽ എല്ലാവർക്കും ഒരു യുട്യൂബ് ചാനൽ വീതമുണ്ട്. കുടുംബത്തിലേക്ക് പുതിയ അതിഥി വരുന്ന സന്തോഷത്തിലാണ് എല്ലാവരും.
മഷൂറയ്ക്ക് കുഞ്ഞ് പിറക്കാൻ ഇനി വളരെ കുറച്ച് മാസങ്ങൾ മാത്രമാണ് ബാക്കി. എട്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ് മഷൂറ. അതിന് മുമ്പായി മഷൂറയുടെ സീമന്തം ചടങ്ങ് താരത്തിന്റെ സ്വന്തം നാടായ മാംഗ്ലൂരിൽ വെച്ച് ആഘോഷമായി നടന്നു.
ബഷീറും കൊച്ചിയിലെ ബന്ധുക്കളും സുഹാനയും മക്കളുമെല്ലാം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കൂടാതെ സീമന്തം ചടങ്ങിൽ പങ്കെടുക്കാനായി കേരളത്തിന് അകത്തും പുറത്തും നിന്നും നിരവധി ആരാധകരും എത്തിയിരുന്നു.
ഇപ്പോഴിത അപ്പത്തമംഗലം ഭംഗിയായി അവസാനിച്ചതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബഷീറും മഷൂറയും സുഹാനയുമെല്ലാം. പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ച് മഷൂറയുടെ സഹോദരൻ മഷൂക്കാണ് ചടങ്ങ് ഗംഭീരമായി നടത്തിയത്.

തന്റെ അളിയനെ ഓർത്ത് അഭിമാനിക്കുന്നുവെന്നും ഇത്രയും ചെറിയ പ്രായത്തിൽ മഷൂക്ക് അത്ര ഗംഭീരമായി പരിപാടി നടത്തിയെന്നും ബഷീർ പറഞ്ഞു. വടക്കൻ കേരളത്തിലെ ആചാരപ്രകാരമായിരുന്നു മഷൂറയുടെ ബേബി ഷവർ നടത്തിയത്.
ട്രഡീഷണൽ വേഷത്തിൽ സുന്ദരിയായിട്ടാണ് മഷൂറ ചടങ്ങിന് എത്തിയത്. മുപ്പത്തിയഞ്ച് പവന്റെ ആഭരണങ്ങൾ അണിഞ്ഞാണ് മഷൂറ ചടങ്ങിൽ തിളങ്ങിയത്. കേക്ക് കട്ട് ചെയ്തും ആരാധകർക്കൊപ്പം സെൽഫി എടുത്തും കുടുംബം ചടങ്ങ് അതി ഗംഭീരമാക്കി മാറ്റി.

മഷൂറയുടെ പപ്പയും ബഷീർ ബഷിയും ചേർന്നാണ് മഷൂറയ്ക്ക് മുപ്പത്തിയഞ്ച് പവന്റെ സ്വർണ്ണാഭരണം നൽകിയത്. അതെല്ലാം അണിഞ്ഞാണ് മഷൂറ ചടങ്ങിന് എത്തിയതും. സ്വർണ്ണം എടുക്കുന്നതിന്റെ വേളയിൽ സുഹാനയ്ക്കായി മഷൂറയുടെ പപ്പ നൽകിയ സർപ്രൈസ് സമ്മാനത്തിന്റെ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.
സർപ്രൈസായി സമ്മാനം നൽകിയതിന്റെ പേരിൽ സുഹാന കരഞ്ഞതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുഹാന കരയുന്ന വീഡിയോ കണ്ട് താനും കൂടെ കരഞ്ഞുവെന്നും വീഡിയോയിൽ ബഷീർ പറയുന്നുണ്ട്.

വീഡിയോ എഡിറ്റ് ചെയ്യുന്ന സമയത്തും കരച്ചിൽ വരുന്നുണ്ടായിരുന്നുവെന്നും അതുകൊണ്ട് മുറി അടച്ചിട്ട് ഇരുന്നാണ് വീഡിയോ ചെയ്തതെന്നും ബഷീർ പുതിയ വീഡിയോയിൽ പറഞ്ഞു.
താൻ കരഞ്ഞപ്പോൾ ഒപ്പം ഒരുപാട് പേർ കരഞ്ഞുവെന്ന് താൻ അറിഞ്ഞുവെന്നും അതിൽ ഒരുപാട് സ്നേഹമുണ്ടെന്നും സുഹാന പറഞ്ഞു. എറണാകുളത്ത് വെച്ച് നേരത്തെ ബഷീറിന്റെ നേതൃത്വത്തിൽ ഒരു ബേബി ഷവർ ആഘോഷമായി നടത്തിയിരുന്നു. ശേഷമാണ് അപ്പത്ത മംഗലം ചടങ്ങിനായി കുടുംബസമേതം മാംഗ്ലൂരിൽ എത്തിയത്.

നാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മഷൂറയ്ക്ക് കുഞ്ഞ് പിറക്കാൻ പോകുന്നത്. കുഞ്ഞുണ്ടാകുന്നില്ലെന്ന സങ്കടം വളരെ നാളുകളായി മഷൂറയെ അലട്ടുന്നുണ്ടായിരുന്നു. സുഹാനയിൽ ബഷീറിന് രണ്ട് കുട്ടികളുണ്ട്. മാർച്ചോടെ മഷൂറയ്ക്ക് കുഞ്ഞ് പിറക്കും.
ഇതുവരെ യാതൊരു പ്രശ്നങ്ങളുമില്ലാതെ പ്രഗ്നൻസി മുന്നോട്ട് പോവുകയാണെന്ന് മഷൂറ നേരത്തെ പറഞ്ഞിരുന്നു. താൻ കുഞ്ഞിനെ പ്രസവിച്ച് സുഹാനയെ ഏൽപ്പിക്കുമെന്നും കുഞ്ഞിനെ സുഹാന നോക്കുമെന്നും അടുത്തിടെ ഒരു വീഡിയോയിൽ മഷൂറ പറഞ്ഞിരുന്നു.

മഷൂറയുടെ അപ്പത്തമംഗലം വീഡിയോ വൈറലായതോടെ ചിലരൊക്കെ വിമർശനവുമായി വരുന്നുണ്ട്. 'മുസ്ലീം ആചാരപ്രകാരം ഇങ്ങനെ ചടങ്ങുകൾ ഇല്ലാത്തതാണ്. ഗർഭിണി കല്യാണം.... ഇങ്ങനെ ഒന്നും നമ്മൾക്ക് പാടില്ല. അള്ളാഹു മക്കളെ തരുന്നു.'
'അതിന് ഡെലിവറിക്ക് മുമ്പ് തന്നെ എന്തൊക്കയാണ് ഇത്. നിങ്ങളുടെ മക്കൾ എവിടെ, മാറ്റി നിർത്തിയാണോ കേക്ക് കട്ടിങ്?, സുഹാനയുടെ വായിൽ കേക്ക് വെച്ച് കൊടുക്കാതെ മഷൂറ ചെയ്തത് ശരിയായില്ല' എന്നിങ്ങനെ ബഷീറിനേയും കുടുംബത്തേയും വിമർശിച്ച് നിരവധി കമന്റുകൾ വരുന്നുണ്ട്.


Click it and Unblock the Notifications