For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മാറിടത്തിൽ വളരെ നേരത്തെ തന്നെ വേദനയുണ്ടായി, ആരോടും സംസാരിക്കാതെ സൈലന്റായി'; ​ഗർഭകാലത്തെ കുറിച്ച് മഷൂറ

  |

  മോഡൽ‌, ബി​ഗ് ബോസ് താരം എന്നീ നിലകളിലും യുട്യൂബറായും ആരാധകരെ സമ്പാദിച്ച് കൊണ്ടിരിക്കുന്ന സോഷ്യൽമീഡിയ താരമാണ് ബഷീർ ബഷി. ബി​ഗ് ബോസിൽ എത്തിയ ശേഷമാണ് ബഷീറിന് സോഷ്യൽമീ‍ഡയിയിൽ ആരാധകരുണ്ടായതും താരം യുട്യൂബ് ചാനൽ ആരംഭിച്ചതും.

  ബഷീറിലടെയാണ് താരത്തിന്റെ കുടുംബത്തേയും പ്രേക്ഷകർ അറിഞ്ഞ് തുടങ്ങിയത്. അങ്ങനെ താരത്തിന്റെ രണ്ട് ഭാര്യമാരും മക്കളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി. താൻ രണ്ട് വിവാഹം ചെയ്തിട്ടുണ്ടെന്ന് ബഷീർ തന്നെയാണ് ബി​ഗ് ബോസിൽ വെച്ച് വെളിപ്പെടുത്തിയത്.

  Also Read: ബിജു മേനോന്‍-സംയുക്ത പ്രണയം പൂത്തുലയുന്നത് ആ സെറ്റില്‍; ഷൂട്ട് കാരണം ക്ഷേത്രം തകര്‍ന്നു!

  അതിൽ താരത്തിന്റെ രണ്ടാം ഭാര്യ മഷൂറയുമായുള്ള ബഷീറിന്റെ വിവാഹം 2018 ആയിരുന്നു. ആദ്യ ഭാര്യ സുഹാനയും മഷൂറയും സഹോദരിമാരെപ്പോലെയാണ് കഴിയുന്നത്. മഷൂറയും സുഹാനയും തമ്മിലുള്ള ഒരുമയും സ്നേഹ​വും പലപ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതേസമയം മഷൂറ ഇപ്പോൾ ആദ്യത്തെ തന്റെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.

  ഏറെ നാൾ ആ​ഗ്രഹിച്ച് വരുന്ന കുഞ്ഞായതുകൊണ്ട് തന്നെ കുടുംബത്തിൽ എല്ലാവരും ആഹ്ലാദത്തിലാണ്. നാലാം മാസത്തിലേക്ക് കടന്ന മഷൂറ തന്റ ഇതുവരയെുള്ള ​ഗർഭകാലത്തെ കുറിച്ച് പങ്കുവെച്ച് എത്തിയിട്ടുണ്ട്.

  Also Read: 'ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ ദിൽഷ ഓക്കെയായിരുന്നു, അവൾ പറയുന്നത് റെസ്പെക്ട് ചെയ്ത് മിണ്ടാതിരുന്നു'; സൂരജ്

  തന്റെ ചില ചിന്താ​ഗതികൾ കാരണം ചെയ്തുപോയ മണ്ടത്തരങ്ങളെ കുറിച്ചെല്ലാം മഷൂറ പുതുതായി യുട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. 'എനിക്കിത് നാലാമത്തെ മാസമാണ്. എല്ലാം നന്നായിട്ട് തന്നെ പോവുന്നുണ്ട്. പൊതുവെ പീരീഡ്‌സിന് മുന്നോടിയായി എനിക്ക് മാറിടത്തില്‍ വേദന അനുഭവപ്പെടാറുണ്ട്.'

  'ഡേറ്റിന് വളരെ നേരത്തെയായി വേദന തുടങ്ങിയിരുന്നു. എന്നിട്ടും പീരീഡ്‌സ് വരാതിരുന്നപ്പോള്‍ എനിക്ക് ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു. പിന്നീട് മൈലാഞ്ചി ഇടാനിരുന്നപ്പോള്‍ നന്നായി നടുവേദന വന്നിരുന്നു. അപ്പോഴും ഞാന്‍ ഇതേക്കുറിച്ച് ആലോചിച്ചിരുന്നു.'

  'അതൊന്നുമായിരിക്കില്ലെന്നായിരുന്നു ബേബി പറഞ്ഞത്. ഞാന്‍ അമിത പ്രതീക്ഷ വെച്ചാലോയെന്ന് കരുതിയാവും അങ്ങനെ പറഞ്ഞത്.'

  Also Read: അടിച്ച് പിരിഞ്ഞ അവസ്ഥ എത്തി, അങ്ങനെ ബ്രേക്കപ്പും പറഞ്ഞു; പ്രണയത്തിനിടയിലെ വഴക്കിനെ പറ്റി ദുര്‍ഗയും അര്‍ജുനും

  'എന്റെ ഞരമ്പുകളൊക്കെ വ്യക്തമായി കാണുന്നുണ്ടായിരുന്നു. അതേക്കുറിച്ച് നെറ്റില്‍ നോക്കിയപ്പോള്‍ പ്രഗ്നന്‍സി ടൈമിലാണ് അങ്ങനെ കാണുന്നതെന്ന് പറഞ്ഞിരുന്നു. അത് കണ്ടപ്പോഴും ഞാന്‍ ബേബിയോട് സംസാരിച്ചിരുന്നു. പക്ഷെ എനിക്ക് ബേബി പ്രതീക്ഷ തന്നിരുന്നില്ല. ഇത്തരം ലക്ഷണങ്ങള്‍ നേരത്തെയുമുണ്ടായപ്പോൾ പ്രതീക്ഷയോടെ കാത്തിരുന്നിട്ടുണ്ട്.'

  'പിന്നെയാണ് ടെസ്റ്റ് ചെയ്തത്. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ ആക്ടീവല്ലായിരുന്നു. ഉച്ചത്തില്‍ സംസാരിക്കാന്‍ പാടില്ല. അധികം ഇളകാന്‍ പാടില്ലെന്നൊക്കെയായിരുന്നു എന്റെ മനസില്‍. എന്റെ മമ്മയ്ക്ക് ഭയങ്കരമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അതായിരുന്നു എന്റെ മനസില്‍. ഞാന്‍ ആരോടും മിണ്ടാറില്ലായിരുന്നു. കംപ്ലീറ്റ് സൈലന്റായിരുന്നു.'

  'എന്താണ് നീ ഇങ്ങനെയെന്ന് ബേബി ചോദിച്ചപ്പോഴാണ് ഞാന്‍ സൈലന്റായതിന്റെ കാരണം പറഞ്ഞത്. നീ നീയായിട്ട് ഇരിക്കെന്നായിരുന്നു ബേബി പറഞ്ഞത്. ഞാന്‍ സൈലന്റായാല്‍ ബേബിയും അങ്ങനെയായിപ്പോവുമല്ലോയെന്ന് ചിന്തിച്ചിരുന്നു. പിന്നീടങ്ങോട്ട് എല്ലാത്തിനേയും പോസിറ്റീവായി കാണുകയായിരുന്നു. ഇത്ര ആക്റ്റീവായിരിക്കല്ലേയെന്ന് പറഞ്ഞ് കോളൊക്കെ വരുമായിരുന്നു.'

  'കുക്കിംഗൊക്കെ എങ്ങനെയാണ് ചെയ്യുന്നതെന്നായിരുന്നു ചിലരൊക്കെ ചോദിച്ചത്. ഫുഡിന്റെ മണം അടിക്കുമ്പോള്‍ എന്തൊക്കെയോ തോന്നില്ലേയെന്നൊക്കെ ചോദിച്ചിരുന്നു. എനിക്ക് ഛര്‍ദ്ദിയൊന്നുമില്ലായിരുന്നു. ഓരോരുത്തരുടെ പ്രഗ്നന്‍സിയും വ്യത്യസ്തമാണ്. ഞാന്‍ പഴയത് പോലെ തന്നെയായിരുന്നു.'

  'വലിയ പ്രശ്‌നങ്ങളൊന്നും തോന്നിയിട്ടില്ല. കുഞ്ഞ് ആണായാലും പെണ്ണായാലും സന്തോഷമാണ്. എനിക്ക് ആണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ട്. ഗര്‍ഭിണിയായിരുന്ന സമയത്ത് അധികം ഫുഡ് കഴിച്ചിരുന്നു. ഇനി മുതൽ ഒരാളല്ലെന്ന ചിന്തയിൽ ഒത്തിരി കഴിക്കുമായിരുന്നു. വാരിവലിച്ച് കഴിച്ചിരുന്നത് ഡോക്ടര്‍ പറഞ്ഞപ്പോഴാണ് അവസാനിപ്പിച്ചത്.'

  'വെയ്റ്റ് ഒത്തിരി കൂടിയാല്‍ പ്രസവശേഷം അത് കുറയ്ക്കാനായി പാടുപെടേണ്ടി വരുമെന്നും പറഞ്ഞിരുന്നു', മഷൂറ പറഞ്ഞു. ബഷീർ ഇപ്പോൾ ആൾ ഇന്ത്യ ട്രിപ്പിലാണ്. സുഹൃത്തിനൊപ്പമാണ് ആൾ ഇന്ത്യ ട്രിപ്പിന് ബഷീർ ഇറങ്ങിയിരിക്കുന്നത്. പോകുന്ന വഴിയിലെ വിശേഷങ്ങളെല്ലാം ബഷീർ വീഡിയോയാക്കി പങ്കുവെക്കുന്നുണ്ട്.

  Read more about: basheer bashi
  English summary
  Bigg Boss Malayalam Fame Basheer Bashi Wife Mashura Open Up About Her 1st Trimester Pregnancy Experience-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X