ഉള്ളിലെ സ്നേഹം അടക്കിവച്ചു കൊണ്ട് പിരിഞ്ഞവരാണ്, വിവാഹമോചനത്തെ കുറിച്ച് ഭാഗ്യലക്ഷ്മി

സോഷ്യൽ മീഡിയയിലൂടെ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരു വ്യക്തിയാണ് ഭാഗ്യലക്ഷ്മി. വലിയ പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ചാണ് ഇന്ന് കാണുന്ന നിലയിലേയ്ക്ക് ഭാഗ്യലക്ഷ്മി എത്തിയത്. ബിഗ് ബോസ് മലയാളം സീസൺ 3 ൽ എത്തിയപ്പോഴാണ് ഭാഗ്യലക്ഷ്മിയുടെ ജീവിതത്തെ കുറിച്ചും കടന്നു വന്ന വഴികളെ കുറിച്ചും പ്രേക്ഷകർ അറിയുന്നത്.

മണവാട്ടി ലുക്കിൽ ദുൽഖറിൻരെ നായിക, ചിത്രം വൈറലാകുന്നു

ഭാഗ്യലക്ഷ്മിയും രമേശുമായുളള വിവാഹമോചനം സോഷ്യൽ മീഡിയയിൽ അധികം ചർച്ചയായിരുന്നില്ല. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷമാണ് ഇരുവരുടേയും ജീവിതത്തെ കുറിച്ചും വേർപിരിയലിനെ കുറിച്ചുമൊക്കെയുള്ള കഥകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു രമേശിന്റെ അന്ത്യം.

ഭർത്താവിന്റെ വിയോഗം

മുൻ ഭർത്താവിന്റെ വിയോഗം ബിഗ് ബോസ് ഷോയിലൂടെയാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം അറിഞ്ഞത്. ബിഗ് ബോസ് കൺഫെഷൻ റൂമിൽ വിളിപ്പിച്ചതിന് ശേഷമാണ് ഭാഗ്യലക്ഷ്മിയോട് ഇക്കാര്യം പറഞ്ഞത്. വിതുമ്പലോടെയാണ് ഇക്കാര്യം ഭാഗ്യലക്ഷ്മി കേട്ടത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. എന്നാൽ ഈ ബന്ധം വിവാഹമോചനത്തിലെത്തുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഭാഗ്യലക്ഷ്മിയുടെ ഒരു പഴയ അഭിമുഖമാണ്. പ്രണയതകർച്ചയെ കുറിച്ചാണ് ഭാഗ്യലക്ഷ്മി വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്. മുൻഭാർത്താവിന്റെ വിയോഗത്തിന് പിന്നാലെ ആ പഴയ അഭിമുഖവും ചർച്ചയാവുകയാണ്.

പ്രണയനഷ്ടത്തെ അതിജീവിച്ചത്

പ്രണയനഷ്ടത്തെ അതിജീവിച്ചതിനെ കുറിച്ചാണ് ഭാഗ്യലക്ഷ്മി പറയുന്നത്. നമുക്ക് ഒരു പ്രശ്നം വന്നാൽ അതിജീവിക്കണമെങ്കിൽ ഒരു ഡ്രൈവർഷൻ വേണം. ആദ്യത്തെ ഒന്നു രണ്ടു വർഷം ഞാൻ യാത്ര ചെയ്തുകൊണ്ടേയിരുന്നു. കാറെടുത്ത് തനിയെ ഡ്രൈവ് ചെയ്തു പോകും. പുറത്തേക്കിറങ്ങുമ്പോൾ നമ്മൾ ജീവിതം കാണും. ഇവിടുന്ന് നാഗർകോവിൽ, തിരുനെൽവേലി, മധുര, തഞ്ചാവൂർ... അങ്ങനെ എങ്ങോട്ടെന്നില്ലാത്ത യാത്രകൾ... യാത്ര ചെയ്ത് ചെയ്ത്, രണ്ടു വർഷം ആയപ്പോൾ പതുക്കെ ആ മുറിവ് മായാൻ തുടങ്ങി. എല്ലാ മുറിവുകളും കാലം മായ്ക്കുമെന്ന് പറയാറില്ലേ? മരണം പോലും കാലം മായ്ക്കുന്നു. പിന്നെയല്ലേ പ്രണയം.

പിരിഞ്ഞത്

ഞങ്ങൾ പരസ്പരം ശത്രുക്കളായി പിരിഞ്ഞവരല്ല. ഉള്ളിൽ ആ സ്നേഹം അടക്കിവച്ചു കൊണ്ട് തന്നെ പിരിഞ്ഞവരാണ്. ഇപ്പോഴും എന്റെ നന്മ ആഗ്രഹിക്കുന്ന വ്യക്തിയാണദ്ദേഹം. അദ്ദേഹത്തിന്റെ നന്മ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിട്ടാണ് പ്രണയത്തിലൂടെ ഞാൻ കടന്നു പോയ ആ പത്തു വർഷങ്ങളെ കാണുന്നത്. എനിക്ക് എന്നെ തന്നെ കാണിച്ചു തന്നത് ആ കാലഘട്ടമാണ്, ആ വ്യക്തിയാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Recommended Video

അടൂർ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ഭാഗ്യലക്ഷ്മി | filmibeat Malayalam
പരസ്പരം കാണും

ഇപ്പോഴും ഞങ്ങൾ വിളിക്കാറും കാണാറുമൊക്കയുണ്ട്. വളരെ ഫോർമൽ ആയി ചിരിക്കും പോകും. അതിനപ്പുറത്തേയ്ക്ക് ഒന്നും തന്നെയില്ല. ഇന്ന് പ്രണയിക്കുന്ന കുട്ടികളോട് ഞാൻ പറയും. പ്രണയിച്ചോളൂ പക്ഷേ, ഒരു പരിധിയിൽ കൂടുതൽ അത് ഉള്ളിലോട്ട് എടുക്കേണ്ട. എല്ലാ ബന്ധങ്ങളും ഒരുപക്ഷേ, നാളെ ഇല്ലാതെയും ആകാം. ഒരു ചെറിയ അകൽച്ച എല്ലാ ബന്ധങ്ങളിലും ഇടുന്നത് നല്ലതാണ്. അമ്മ- മക്കൾ ബന്ധമാണെങ്കിൽ പോലും. ഇപ്പോൾ എന്റെ മക്കൾ 10-20 ദിവസമൊക്കെ ചിലപ്പോൾ വിളിക്കാതിരിക്കും. ഞാൻ വിളിച്ചില്ലെന്ന് പറഞ്ഞ് അവർക്കും അമിതമായി സങ്കടമില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X