ജോലി റിസൈൻ ചെയ്തു, ഇഷ്ടം പോലെ സമയവുമുണ്ട് സമ്പാദിക്കാനും കഴിയുന്നു, പേജെന്റ്സും ഒരു ബിസിനസ്; സെറീന
സെറീന ജോൺസൺ എന്ന പേര് മലയാളികൾ കൂടുതലായും കേട്ട് തുടങ്ങിയത് ബിഗ് ബോസ് മലയാളം സീസൺ അഞ്ച് നടക്കുന്ന സമയത്താണ്. മോഡൽ, മിസ് ക്യൂന്‍ കേരള സൗന്ദര്യ മത്സരം ഫൈനലിസ്റ്റ് എന്നീ ടാഗ് ലൈനുകളോടെയാണ് സെറീന ബിഗ് ബോസിൽ വന്നത്. ഗ്രാന്റ് ഫിനാലെയ്ക്ക് തൊട്ട് മുമ്പാണ് താരം വോട്ട് കുറവ് മൂലം എവിക്ടായത്. സെറീന ആന്‍ ജോണ്‍സണ്‍ ജന്മം കൊണ്ട് കോട്ടയംകാരിയാണ്.
പക്ഷെ ജനിച്ചതും വളര്‍ന്നതും എല്ലാം യുഎഇയിലാണ്. മിസ് യൂണിവേഴ്സ് യുഎഇ 2021 മത്സരത്തിലും സെറീന ഭാഗമായിട്ടുണ്ട്. മോഡലിങ് രംഗത്തും, അവതാരകയായുമെല്ലാം തിളങ്ങുന്ന താരത്തിന് ബിഗ് ബോസിനുശേഷം സിനിമാ അവസരങ്ങളും ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ താൻ ജോലി രാജിവെച്ച് പാഷന് പുറകെയുള്ള സഞ്ചാരത്തിലാണെന്ന് പറയുകയാണ് സെറീന.

അറേബ്യൻ വോയ്സ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. എച്ച് ആര്‍ മാര്‍ക്കറ്റിംഗില്‍ എംബിഎയുള്ള സെറീന ഒരു അന്താരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്ത് വരുന്നതിനിടെയാണ് ബിഗ് ബോസിലേക്ക് എത്തിയത്. മോഡൽ, ഇൻഫ്ലൂവൻസർ എന്ന മേഖലകളിലാണ് ഇപ്പോൾ സെറീനയുടെ ശ്രദ്ധ.
ഫ്യൂച്ചർ പ്ലാനുകൾ എന്താണെന്ന് ചോദിച്ചാൽ... എല്ലാം തുടക്കം മുതൽ വീണ്ടും ഞാൻ പ്ലാൻ ചെയ്ത് തുടങ്ങി. ബിഗ് ബോസിൽ പോകുന്നതിന് മുമ്പ് ഞാൻ ഒരു ഒമ്പത് മണി മുതൽ അഞ്ച് മണിവരെയുള്ള ഓഫീസ് ജോലിയായിരുന്നു ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ഒരു റൊട്ടീൻ ലൈഫായിരുന്നു. ആ ഓഫീസ് ജോബിന് ഇടയിൽ തന്നെ ഞാൻ മോഡലിങ്ങും ചെയ്തിരുന്നു. പേജെന്റുകളും ചെയ്തിരുന്നു. ഈ വർഷം ഞാൻ എന്റെ ജോലി റിസൈൻ ചെയ്തു.
റിസൈൻ ചെയ്ത് ഫ്രീലാൻസ് ചെയ്യാമെന്ന ചിന്ത വന്നതുകൊണ്ടാണ് അങ്ങനൊരു തീരുമാനത്തിലെത്തിയത്. കാരണം പാഷനോട് കൂടി ഒരു കാര്യം ചെയ്യുമ്പോൾ ഇഷ്ടം പോലെ സമയവുമുണ്ട് വളരെ ഇഷ്ടത്തോടെ ഇഷ്ടമുള്ളത് ചെയ്യാനും സാധിക്കും. നല്ലൊരു എമൗണ്ട് സമ്പാദിക്കാനും സാധിക്കുന്നുണ്ട്. മെന്റലി ഹാപ്പിയുമാണ്. ഓഫീസ് ജോലി ചെയ്തിരുന്നപ്പോൾ വർക്ക് പ്രഷറുണ്ടായിരുന്നു. ജോലി റിസൈൻ ചെയ്തതുകൊണ്ട് തന്നെ ഞാൻ ബാക്ക് ടു സീറോ വന്നു.
ഇനി ഞാൻ എല്ലാം ബിൽഡ് ചെയ്യണം. പ്ലാനിങ്ങ് സ്റ്റേജിലാണ്. ബിസിനസ് സ്റ്റാർട്ട് ചെയ്യണം. സ്ഥിര വരുമാനം വേണമെന്ന ചിന്തകൊണ്ടാണ് ബിസിനസ് ആരംഭിക്കാൻ തീരുമാനിച്ചത്. പിന്നെ മോഡലിങ് രക്തത്തിൽ കുഞ്ഞിലെ മുതൽ ഉള്ളതുകൊണ്ട് അതും എനിക്ക് എപ്പോഴും തുടർന്ന് കൊണ്ടുപോകണമെന്നും സെറീന പറയുന്നു.

ശേഷം സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തപ്പോഴുള്ള അനുഭവവും സെറീന പങ്കുവെച്ചു. പേജെന്റുകളിൽ പങ്കെടുത്തശേഷം നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പേജെന്റ്സും ഒരു ബിസിനസാണ്. അതുകൊണ്ട് തന്നെ അർഹതപ്പെട്ടവർക്ക് വിജയിക്കാൻ കഴിയണമെന്നില്ല. നമ്മൾ എത്ര ഹാർഡ് വർക്ക് ചെയ്താലും ഒരു പോയിന്റ് എത്തുമ്പോൾ പണം അതിനെ മറികടന്ന് വിജയിക്കും.
പൈസ കൊടുത്താൽ എന്തും സാധിക്കുമെന്നത് ചില കാര്യങ്ങളിൽ വളരെ യാഥാർത്ഥ്യമാണ്. എനിക്ക് അങ്ങനെ അനുഭവപ്പെട്ടിട്ടുണ്ടെന്നും സെറീന പറയുന്നു. രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് സെറീനയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നുണ്ട്. മോഡലിങ്ങിന് പുറമെ ഡാന്‍സ്, ഡൂഡില്‍ ആര്‍ട്സ്, മെയ്ക്കപ്പ്, ട്രാവലിംഗ് ഇങ്ങനെ സെറീനയുടെ താല്‍പര്യങ്ങള്‍ വിശാലമാണ്.
ബിഗ് ബോസിൽ വന്നശേഷം സെറീനയ്ക്ക് ഏറ്റവും കൂടുതൽ അടുപ്പമുണ്ടായിരുന്നത് നടൻ സാഗർ സൂര്യയുമായിട്ടായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമാണെന്ന് വരെ അക്കാലത്ത് പ്രചരിച്ചിരുന്നു. എന്നാൽ മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയശേഷം തങ്ങളുടേത് നല്ലൊരു സൗഹൃദം മാത്രമാണെന്നാണ് ഇരുവരും പറഞ്ഞത്.


Click it and Unblock the Notifications











