'എന്തൊരു റൊമാൻസും ഡാൻസുമാണ്.... ദിൽഷയെ കുറ്റം പറഞ്ഞ് നടന്നവർ കാണൂ...'; വൈറലായി റംസാൻ-ദിൽഷ വീഡിയോ!

ബി​​ഗ് ബോസ് മലയാളത്തിൽ പങ്കെടുത്ത് കരിയറിൽ ഒട്ടനവധി നേട്ടങ്ങൾ സ്വന്തമാക്കിയ രണ്ട് പ്രതിഭകളാണ് ഡാൻസിലൂടെ പ്രേക്ഷക ഹൃദയം കവർന്ന ദിൽഷ പ്രസന്നനും റംസാൻ മുഹമ്മദും. റംസാൻ മൂന്നാം സീസണിലും ദിൽഷ പ്രസന്നൻ നാലാം സീസണിലുമാണ് മത്സരാർഥികളായത്.

അതിൽ ദിൽഷയ്ക്ക് ബി​ഗ് ബോസ് സീസൺ ഫോറിന്റെ ടൈറ്റിൽ വിൻ ചെയ്യാൻ സാധിച്ചു. ഒട്ടും പ്രതീക്ഷിക്കാത്തൊരു വിജയമായിരുന്നു ദിൽഷയുടേത്. കാരണം ബ്ലെസ്ലിയും ദിൽഷയും തമ്മിൽ അത്രത്തോളം ടൈറ്റ് മത്സരമായിരുന്നു വോട്ടിങ് നടക്കുന്ന സമയത്ത് നടന്നത്.

ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലേഡി ബി​ഗ് ബോസ് ടൈറ്റിൽ വിന്നർ കൂടിയാണ് ദിൽഷ. ദിൽഷ ടൈറ്റിൽ നേടിയതിന്റെ പേരിലും വലിത രീതിയിൽ വിമർശനങ്ങൾ വന്നിരുന്നു.

റോബിനുമായി ചേർന്ന് ദിൽഷ ടൈറ്റിൽ സ്വന്തമാക്കിയെന്നും റോബിന്റെ ആരാധകരാണ് ദിൽഷയ്ക്ക് വോട്ട് ചെയ്തത് എന്ന തരത്തിലുമെല്ലാമാണ് വിമർശനം വന്നത്. ബി​ഗ ബോസിനുള്ളിലായിരുന്നപ്പോഴും പുറത്ത് വന്നപ്പോഴുമെല്ലാം ദിൽഷ റോബിനുമായി നല്ല സൗഹൃദത്തിലായിരുന്നു.

എന്തൊരു റൊമാൻസും ഡാൻസുമാണ്

പുറത്തിറങ്ങിയ ശേഷവും ഇരുവരും ആ സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നു. ശേഷം പലവിധ പ്രശ്നങ്ങൾക്കൊണ്ട് രണ്ടുപേരും വഴി പിരിഞ്ഞു. അന്ന് വലിയ രീതിയിലുള്ള വിമർശനവും ഹേറ്റ് കമന്റ്സുമാണ് ദിൽഷയ്ക്ക് നേരിടേണ്ടി വന്നത്.

ഇപ്പോഴും ദിൽഷയുടെ സോഷ്യൽമീഡിയയിൽ ഹേറ്റ് കമന്റുകൾ നിരന്തരമായി നിറയാറുണ്ട്. അതേസമയം ദിൽഷ നൃത്തത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുകയാണ് ഇപ്പോൾ. ഒട്ടനവധി വീഡിയോകൾ ഇതിനോടകം ഒറ്റയ്ക്കും അല്ലാതെയും ദിൽഷ ചെയ്ത് സോഷ്യൽമീഡിയിൽ പങ്കുവെച്ചിട്ടുണ്ട്.

ദിൽഷയെ കുറ്റം പറഞ്ഞ് നടന്നവർ കാണൂ

കൂടുതലും വീഡിയോകളിൽ ദിൽഷയ്ക്കൊപ്പം പ്രത്യക്ഷപ്പെടാറുള്ളത് റംസാനാണ്. ഇരുവരും തന്നെയാണ് മനോഹരമായ വീഡിയോകൾ കൊറിയോ​​ഗ്രാഫ് ചെയ്യുന്നതും. അത്തരത്തിൽ പ്രണയദിനത്തിൽ ഇരുവരും ചേർന്ന് ചെയ്ത് പങ്കുവെച്ച ഡാൻസ് വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

പത്മാവത് എന്ന സിനിമയിലെ ​ഒരു പ്രണയ​ഗാനമാണ് ഇരുവരും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. കണ്ണെടുത്താല്‍ ഏതെങ്കിലും ഒരു മൂവ്‌മെന്റ് മിസ്സായി പോവുമോയെന്ന് കരുതി കണ്ണെടുക്കാതെ കണ്ട് നില്‍ക്കാന്‍ പറ്റുന്ന ഒരു ഡാന്‍സ് റീല്‍ വീഡിയോയാണ് പങ്കുവെച്ചിരിയ്ക്കുന്നത്.

ദിൽഷ റംസാൻ കോമ്പോ ഒരു മാജിക്കൽ കോമ്പോ

'വീഡിയോയില്‍ മൈന്റ് ബ്ലോയിങ് സ്‌റ്റെപ്പുകളും റൊമാന്‍സ് എന്റര്‍ടൈന്‍മെന്റ് നിറച്ചിട്ടുണ്ട്. ഒന്നും പറയാനില്ല.... സൂപ്പര്‍' എന്നാണ് ഭൂരിഭാഗം കമന്റുകളും. 'അടിപൊളിയാണ്... ദിൽഷ റംസാൻ കോമ്പോ ഒരു മാജിക്കൽ കോമ്പോയാണ്. കണ്ണ് എടുക്കാൻ തോന്നുന്നില്ല.'

'രണ്ടുപേരും ഡാൻസ് ചെയ്യുമ്പോൾ....., സാനിയയെക്കാൾ റംസാന് നല്ല പെയർ ദിൽഷയാണ്, എന്തൊരു റൊമാൻസും ഡാൻസുമാണ്.... ദിൽഷയെ കുറ്റം പറഞ്ഞ് നടന്നവർ കാണൂ...' എന്നെല്ലാമാണ് വീഡിയോയ്ക്ക് ആശംസകൾ അറിയിച്ച് ആരാധകർ കുറിച്ചത്.

ദില്‍ഷയുടേയും റംസാന്റേയും സൗഹൃദം

ഡി ഫോര്‍ ഡാന്‍സ് മുതല്‍ തുടങ്ങിയതാണ് ദില്‍ഷയുടേയും റംസാന്റേയും സൗഹൃദം. ഇപ്പോഴും അത് തുടരുന്നുണ്ട്. രണ്ട് പേരും ഒരുമിച്ച് ചെയ്ത സ്‌റ്റേജ് ഷോകളും റീല്‍സ് വീഡിയോസും എല്ലാം ഇതിന് മുമ്പും വൈറലായുണ്ട്. വീഡിയോ കണ്ട് ഇരുവരും പ്രണയത്തിലാണെന്ന് വരെയുള്ള ഗോസിപ്പുകള്‍ വന്നിരുന്നു.

എന്നാല്‍ അത്തരം ഗോസിപ്പുകളെ പോലും മൈന്റ് ചെയ്യാതെയാണ് റംസാനും ദില്‍ഷയും തങ്ങളുടെ സൗഹൃദം കൊണ്ടുപോകുന്നത്. ബി​ഗ് ബോസിന് ശേഷം സിനിമയിലും നല്ല അവസരങ്ങൾ റംസാന് ലഭിച്ചിരുന്നു.

ദിൽഷയുടെ പുതിയ വീടിന്റെ പാല് കാച്ചൽ

ഭീഷ്മ പര്‍വ്വം അടക്കമുള്ള സിനിമകളിലും അഭിനയിച്ചിട്ടുള്ള റംസാന് ഡാന്‍സിനൊപ്പം അഭിനയവും കൊണ്ടുപോകാനാണ് ആഗ്രഹം. ദിൽഷയും ഡാൻസിനൊപ്പം അഭിനയവും കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.

അടുത്തിടെയായിരുന്നു ദിൽഷയുടെ പുതിയ വീടിന്റെ പാല് കാച്ചൽ. അതിന്റെ വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X