For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദില്‍ഷയെ പൂട്ടാനാണ് തീരുമാനം; അവളങ്ങനെ സുഖിച്ച് ജീവിക്കണ്ട, പൈസ നഷ്ടപ്പെട്ടാല്‍ ഉത്തരവാദി ദില്‍ഷയെന്ന് സൂരജ്

  |

  ബിഗ് ബോസ് താരം ദില്‍ഷയെ സംബന്ധിച്ചുള്ള ചില വിവാദങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ട്രേഡിങ്ങുമായി ബന്ധപ്പെട്ട് ദില്‍ഷ പങ്കുവെച്ച വീഡിയോ വലിയ രീതിയില്‍ വൈറലായിരുന്നു. പിന്നാലെ പൈസ നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച് ആളുകള്‍ വന്നതോടെയാണ് ഇതിലെ തട്ടിപ്പ് താരം മനസിലാക്കുന്നത്. ഈ വിഷയത്തില്‍ ബിഗ് ബോസ് താരങ്ങളായ റോബിനും ബ്ലെസ്ലിയും ഇടപെട്ടതോടെ സംഭവം കൂടുതല്‍ ചര്‍ച്ചയായി.

  ഇപ്പോഴിതാ ദില്‍ഷയുടെ സുഹൃത്തായ സൂരജ് എം നായര്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ദില്‍ഷയെ എങ്ങനെ പൂട്ടാം എന്ന ചോദ്യവുമായിട്ടാണ് സുഹൃത്ത് വന്നത്. മാത്രമല്ല അവരെ സപ്പോര്‍ട്ട് ചെയ്യാനല്ല താനീ വീഡിയോ ചെയ്യുന്നതെന്നും സൂരജ് പറയുന്നുണ്ട്. വിശദമായി വായിക്കാം...

  Also Read: വസ്ത്രമില്ലാതെയാണ് ബുദ്ധിമുട്ടിയത്; നിക്കറിന്റെ പുറകില്‍ ഓട്ടയുണ്ടായിരുന്നു, പഴയ ജീവിതത്തെ കുറിച്ച് തങ്കച്ചന്‍

  ദില്‍ഷയെ സപ്പോര്‍ട്ട് ചെയ്ത് കൊണ്ടല്ല, ദില്‍ഷയെ എങ്ങനെ പൂട്ടാം എന്ന് പറയാനാണ് ഈ വീഡിയോ ചെയ്യുന്നതെന്നാണ് വീഡിയോയുടെ തുടക്കത്തില്‍ സൂരജ് പറയുന്നു. അതുകൊണ്ട് ദില്‍ഷയുടെ കുടുംബത്തോടും ഫാന്‍സിനോടുമൊക്കെ ഞാന്‍ ആദ്യമേ ക്ഷമ പറയുകയാണ്.

  ദില്‍ഷയുടെ പേര് പറഞ്ഞ് ഇടുന്നതിന് അല്ലാതെ ഞാന്‍ വേറെ ഏത് വീഡിയോ ഇട്ടാലും ഇത്രയും റീച്ച് കിട്ടാറില്ല. അപ്പോള്‍ പല യൂട്യൂബുകാരും ദില്‍ഷ എന്ന പേര് ഉപയോഗിക്കുന്നത് അവര്‍ക്ക് കൂടി റീച്ച് കിട്ടാന്‍ വേണ്ടിയാണ്. ഞാനിട്ട വീഡിയോയ്ക്കും നല്ല റീച്ച് ലഭിച്ചിരുന്നു. നെഗറ്റീവ് പറഞ്ഞാല്‍ കാണാന്‍ ഒരുപാട് പേരുണ്ടെന്ന് മനസിലായി.

  Also Read: 'ഉർവശിയെക്കാൾ നല്ലത് ശോഭനയാണെന്ന് പലരും എന്നോട് പറഞ്ഞിരുന്നു, ലാലിനെപ്പോലെ മമ്മൂട്ടിക്കാവില്ല'; ഭദ്രൻ

  ദില്‍ഷയുടെ പേരില്‍ കഴിഞ്ഞ ദിവസം ഉയര്‍ന്ന് വന്ന ട്രേഡിങ് പ്രശ്‌നത്തില്‍ ഞാനൊരു വീഡിയോ ചെയ്തിരുന്നു. പിന്നാലെ സീക്രട്ട് ഏജന്റ് എന്ന് പറയുന്നവര്‍ എനിക്ക് രണ്ട് വീഡിയോ അയച്ച് തന്നിരുന്നു. അതില്‍ പൈസ നഷ്ടപ്പെട്ട ആളുടെയും ഉണ്ടായിരുന്നു. ശരിക്കും പൊട്ടന്മാര്‍ മാത്രമേ ഇതില്‍ പൈസ കൊടുക്കുകയുള്ളു. എനിക്ക് അതില്‍ വിഷമം തോന്നി. കാരണം ദില്‍ഷ കാരണം ഒരാളുടെ പൈസ പോയിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദി ദില്‍ഷയാണ്.

  ഈ വിഷയത്തില്‍ ഞാന്‍ ദില്‍ഷയുടെ കൂടെയല്ല. നിങ്ങളുടെ കൂടെയാണ്. പൈസ നഷ്ടപ്പെട്ടു എന്ന് പറയുന്നവരെല്ലാം എല്ലാ രേഖകളുമായി എന്റെ ഇന്‍സ്റ്റാഗ്രാമിലോ, യൂട്യൂബില്‍ കമന്റായിട്ടോ ഇടൂ. എന്നിട്ട് അടുത്ത വീഡിയോയില്‍ പബ്ലിക്കിന് മുന്‍പില്‍ കൊണ്ട് വരാം. ദില്‍ഷ കാരണം ഇയാളുടെ പൈസ ഇത്ര പോയിട്ടുണ്ട്, എന്ന് തന്നെ പുറംലോകത്തെ കാണിക്കാം. ഇങ്ങനെ പറഞ്ഞാല്‍ ദില്‍ഷ പെടും. അക്കാര്യം ഉറപ്പാണ്.

  അതല്ലാതെ പൈസ പോയി പോയി, എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല. അതില്‍ കള്ളത്തരമുള്ളതായി തോന്നും. ദില്‍ഷ സ്‌റ്റോറിയിട്ട് അരമണിക്കൂര്‍ കൊണ്ട് അത് ഡിലീറ്റ് ചെയ്തു. എന്നാല്‍ നല്ലവനായൊരു ഉണ്ണി അതെടുത്ത് സ്‌റ്റോറിയാക്കിയതോടെ കുറേ ആള്‍ക്കാര്‍ അത് കണ്ടിട്ടുണ്ടാവും. എന്നിട്ടും പൈസ പോയെന്ന് പറയുമ്പോള്‍ ആരും വിശ്വസിക്കില്ല.

  എല്ലാവരും കൂടി ഒത്ത് പിടിക്കുകയാണെങ്കില്‍ നമുക്ക് ദില്‍ഷയ്ക്കിട്ട് മുട്ടന്‍പണി കൊടുക്കാം. അതാണ് ഈ വീഡിയോ കൊണ്ട് ഉദ്ദേശിച്ചത്. നമ്മുടെ പൈസ പറ്റിച്ച അവള്‍ അങ്ങനെ സുഖിച്ച് ജീവിക്കണ്ടെന്നും സൂരജ് പറയുന്നു.

  അതേ സമയം സൂരജിന്റെ വീഡിയോയുടെ താഴെ ദില്‍ഷയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമായി എത്തുകയാണ് ആരാധകര്‍. ഇത്രയും ആരാധകര്‍ ഫോളോ ചെയ്യുന്ന വ്യക്തിയെന്ന നിലയില്‍ ദില്‍ഷ കുറച്ച് കൂടി ശ്രദ്ധ കാണിക്കേണ്ടതായിരുന്നു എന്നാണ് ഭൂരിഭാഗം പേര്‍ക്കും പറയാനുള്ളത്. എന്തായാലും ഈ പ്രശ്‌നം പെട്ടെന്ന് അവസാനിച്ച് സമാധാനത്തിലേക്ക് എത്താന്‍ ദില്‍ഷയ്ക്ക് സാധിക്കട്ടെ എന്നാണ് ആരാധകര്‍ ആശംസിക്കുന്നത്.

  സൂരജിൻ്റെ വീഡിയോ കാണാം

  English summary
  Bigg Boss Malayalam Fame Dilsha Prasannan's Friend Sooraj Shares A Video About New Controversy Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X