ദിൽഷ റോബിനോട് നോ പറയാൻ കാരണം സോഷ്യൽ മീഡിയ ഫാൻസുകാരോ?

ബി​ഗ് ബോസ് സീസൺ 4 ൽ ഏറെ ആഘോഷിക്കപ്പെട്ട ക്യൂട്ട് ജോഡികളാണ് ഡോക്ടർ റോബിനും ദിൽഷയും. റോബിൻ ബി​ഗ് ബോസ് ഹൗസിൽ വെച്ച് ദിൽഷയോട് ഇഷ്ടമാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഹൗസിനുള്ളിൽ ഫ്രണ്ട്സ് ആണെന്ന് പറഞ്ഞാണ് മുന്നോട്ട് പോയത്. എന്നാൽ അന്ന് മുതലെ ആരാധകർ അവരെ ഏറ്റെടുത്തിത്തിരുന്നു. ദിൽറോബ് എന്ന ഹാഷ്ടാ​ഗിൽ ഇരുവരും ഒന്നിച്ചുള്ള ക്യൂട്ട് വീഡിയോസാണ് ആരാധകുടെ വകയായിട്ടുള്ളത്. റോബിൻ കൂടാതെ ബ്ലെസ്ലിയും ദിൽഷയോട് പ്രണയം ഉണ്ടെന്ന് പറഞ്ഞിരുന്നു.

പക്ഷെ ബ്ലെസ്ലിയോട് തനിക്ക് അങ്ങനെ കാണാൻ കഴിയില്ലെന്നും താൻ ഒരു സഹോദരനെ പോലെയാണ് കാണുന്നതെന്നും ബി​ഗ് ബോസ് ഹൗസിൽ വെച്ചേ ദിൽഷ പറഞ്ഞു. ഡോക്ടറെ തൻ്റെ അടുത്ത സുഹൃത്തായിട്ടാണ് കാണുന്നതെന്നുമാണ് ദിൽഷ പറഞ്ഞത്. എന്നാൽ ദിൽഷ റോബിൻ ആരാധകർ സംഭവം ഏറ്റെടുത്ത് സംഭവം കളറാക്കിയിരുന്നു. ഡോക്ടറും ഹൗസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പരസ്യമായി പറഞ്ഞിരുന്നു ​ദിൽഷയെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന്.

കാത്തിരുന്നു, പക്ഷെ

ദിൽഷ നൂറ് ദിവസം പൂർത്തിയാക്കി പുറത്ത് വരുന്നതും കാത്തിരിക്കുകയായിരുന്നു ഡോക്ടർ റോബിനും ഇരുവരുടെയും ആരാധകരും. പുറത്ത് ഇറങ്ങി രണ്ടാമത്തെ ആഴ്ച ആവാരായെങ്കിലും ദിൽഷയുടെ മറുപടി ലഭിച്ചിരുന്നില്ല. ഡോക്ടറുമായി നേരിൽ കണ്ട് സംസാരിച്ച ശേഷം മാത്രമേ തീരുമാനം എടുക്കുള്ളൂ എന്ന് ദിൽഷ പറഞ്ഞിരുന്നു. പക്ഷെ ഡോക്ടർ തിരക്കായതിനാൽ അതിനുള്ള അവസരം കിട്ടുന്നില്ലെന്ന് ദിൽഷ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.

ദിൽഷയുടെ മറുപടി

എന്നാൽ കഴിഞ്ഞ ദിവസം രാത്രിയാണ് ദിൽഷ ഇൻസ്റ്റ​ഗ്രാമിൽ വീഡിയോയിലൂടെ ഡോക്ടർ റോബിനുമായും ബ്ലെസ്ലിയുമായും ഒരു രീതിയിലുള്ള റിലേഷനും മുന്നോട്ട് കൊണ്ട് പോകുന്നില്ല എന്ന് പറഞ്ഞ് പോസ്റ്റ് ചെയ്തത്. ഒടുവിൽ എല്ലാവരുടെയും ചോദ്യത്തിനുള്ള മറുപടി ഇതാണെന്ന് പറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാവരും തന്നെ തട്ടിക്കളിക്കുകയാണ്. താൻ എന്ത് തെറ്റാണ് ചെയ്തത് എന്ന് അറിയില്ല. അഭിമുഖങ്ങളിൽ ചെല്ലുമ്പോൾ ഡോക്ടർ റോബിനെക്കുറിച്ചും ബ്ലെസ്ലിയെക്കുറിച്ചുമുള്ള ചോദ്യത്തിന് താൻ സൂക്ഷിച്ചാണ് മറുപടി പറയാറുള്ളത്.

കാരണം ഞാൻ പറയുന്നതിലൂടെ അവർക്ക് ഒരു മോശം സംഭവിക്കരുത് എന്ന് കരുതി. ഞാൻ അത്രയും ആവരുടെ സൗഹൃദത്തെ സൂക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വരുന്ന നെ​ഗറ്റീവ് കമൻ്റ്സിനോട് അല്ലെങ്കിൽ തന്നെ മോശക്കാരിയാക്കുന്നവരോട് തന്നെ ഒന്ന് സപ്പോർട്ട് ചെയ്യാൻ പോലും ഡോക്ടർ ഇതുവരെ ശ്രമിച്ചിട്ടില്ല.

ഡി​ഗ്രേഡിം​ഗ്

സമൂഹമാധ്യമങ്ങളിൽ ബി​ഗ് ബോസ് സീസൺ 4 അവസാനിക്കാറായപ്പോൾ മുതൽ ഒരോ മത്സരാർത്ഥികളെയും മറ്റ് മത്സരാർത്ഥികളുടെ ഫാൻസുകാർ ഡി​ഗ്രേഡ് ചെയ്യുന്നുണ്ടായിരുന്നു. ബി​ഗ് ബോസ് വിന്നറായി പ്രഖ്യാപിച്ചപ്പോഴും ദിൽഷ ശക്തമായ ഡീ​ഗ്രേഡിങ്ങാണ് നേരിട്ടത്. ദിൽഷ വിന്നറാകാൻ ഡിസർവ് അല്ല മറ്റ് മത്സരാർത്ഥികളുടെ ഫാൻസുകാരുടെ വോട്ടിലാണ് ദിൽഷ ആ സ്ഥാനം നേടിയത് എന്നൊക്കെ സോഷ്യൽ മീഡിയ മുഴുവനും പറയുന്നത്.

Recommended Video

ദില്‍റോബ് ഇനി ഇല്ല, വേര്‍പിരിയലില്‍ ദില്‍ഷയ്ക്ക് ആശംസ നേര്‍ന്ന് റോബിന്‍ | *BiggBoss
ആർമിക്കാർ

റോബിൻ്റെ പേര് പറഞ്ഞ് ദിൽഷ സോഷ്യൽ മീഡിയ വഴി കുറച്ച് ഫാൻസുകാർ ദിൽഷയെ ഡീ​ഗ്രേഡ് ചെയ്യുകയും വിഷയം വീട്ടുകാരിലെത്തുകയും ചെയ്തിരുന്നു. ദിൽഷയുടെ കസിനായ സുരജ് എന്ന വ്യക്തി ലൈവിൽ എത്തിയപ്പോൾ റോബിന് വട്ടാണെന്ന് പറഞ്ഞൊതൊക്കെ ഫാൻസുകാരുടെ ഇടയിൽ വലിയ രീതിയിൽ പ്രശ്നമുണ്ടാക്കിയിരുന്നു. അതിനൊക്കെ ഒടുവിലാണ് ദിൽഷയുടെ ഈ പ്രതികരണം. വീഡിയോയിൽ ഫാൻസുകാരെക്കുറിച്ചും ദിൽഷ പറയുന്നുണ്ട്.

എന്നെ മോശക്കാരിയായി ചിത്രീകരിമ്പോൾ എൻ്റെ വീട്ടുകാരും അത് കണ്ട് വിശമിക്കുന്നുണ്ട്, വിമർശിക്കുമ്പോൾ മറ്റുള്ളവർക്ക് വേദനിക്കത് നിങ്ങൾ കരുതുന്നതിനേക്കാൾ വലിയ വേദനയായിരിക്കും അവർ അനുഭവിക്കുന്നത്. തൻ്റെ ദിൽഷ ആർമി പ്രവർത്തിക്കുന്നത് ആരെയും വേദനിപ്പിച്ച് കൊണ്ടല്ലെ എന്ന കാര്യത്തിൽ തനിക്ക് അഭിമാനമുണ്ടെന്നും റോബിൻ വിഷയത്തിൽ ഇതാണ് തൻ്റെ മറുപടിയെന്നും ദിൽഷ പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X