ആ പേഴ്‌സണല്‍ ജീവിതം അനാവശ്യ ബുള്ളിങ്ങിന് കാരണമായി! നിര്‍ണായകമായ തീരുമാനം എടുക്കുന്ന ദിവസമാണെന്ന് ദിയ സന

ആക്ടീവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ ദിയ സന സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ്. മുന്‍പ് മലയാളം ബിഗ് ബോസില്‍ പങ്കെടുത്തതിന് ശേഷമാണ് ദിയ പ്രശസ്തിയിലേക്ക് എത്തുന്നത്. നിലവില്‍ വിവാദങ്ങളിലും വാര്‍ത്ത പ്രധാന്യമുള്ള വിഷയങ്ങളിലുമൊക്കെ അഭിപ്രായം പറഞ്ഞും ദിയ സജീവമായി രംഗത്തുണ്ട്.

നേരത്തെ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ് ദിയ. തന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ പറ്റി നടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ നിര്‍ണായകമായൊരു തീരുമാനം എടുക്കുന്ന ദിവസമാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ദിയ സന. സോഷ്യല്‍ മീഡിയ പേജിലൂടെ താരം പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

diya-sana

'ജീവിതത്തിലെ നിര്‍ണായകമായ ഒരു തീരുമാനം എടുക്കുന്ന ദിവസമാണ്. സെല്‍ഫ് റെസ്പെക്ട് എന്നൊന്ന് എല്ലാ മനുഷ്യര്‍ക്കും ഉണ്ടാകും. നമ്മള്‍ ഒരാളെ ഇഷ്ടപെട്ടാല്‍ അത് ഏത് തരം സ്‌നേഹമായാലും, തമ്മില്‍ എന്തെങ്കിലും അഭിപ്രായവ്യത്യാസമോ വഴക്കോ കൂടിയാല്‍ അപ്പൊ നമ്മളോടുള്ള വിയോജിപ്പ് വെറുപ്പായി മാറി നമ്മളെ പറ്റി പറയുന്ന മോശമായ കാര്യങ്ങള്‍ പറയുന്നത് ആരായാലും വെച്ചുപൊറുപ്പിക്കാന്‍ പാടില്ല.

പ്രത്യേകിച്ചു നമ്മളെ പറ്റി പറഞ്ഞു കൊടുക്കുന്നത് നമ്മുടെ തന്നെ ചുറ്റിലുമുള്ള ആളുകളോട് ആകുമ്പോള്‍ അത് നമുക്ക് നാണക്കേട് തന്നെയാണ്. അങ്ങനെയുള്ളവരുമായുള്ള കൂട്ട് ജീവിതത്തില്‍ നിന്നും എന്നെന്നേക്കുമായി അവസാനിപ്പിക്കണം.

സത്യത്തില്‍ ഞാന്‍ കഴിഞ്ഞ 9 മാസമായി കടന്നു പോകുന്ന ഉള്ളിലെ ഒരു അവസ്ഥ ഉണ്ട്. ഞാന്‍ എന്റെ ജീവിതത്തില്‍ എടുത്ത വളരെ സന്തോഷകരമായ എന്റെ പേഴ്‌സണല്‍ ജീവിതം ഇന്ന് സമൂഹ മാധ്യമങ്ങളില്‍ എനിക്കെതിരെ നടക്കുന്ന അനാവശ്യ ബുള്ളിങ് ഉള്‍പ്പെടെ എന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

diya-sana

ഒരു കാര്യം മനസിലാക്കാന്‍ സാധിച്ചതില്‍ സന്തോഷം. ഓരോരുത്തര്‍ക്കും അവരവരുടെ താല്പര്യത്തിന് ഉപയോഗിക്കാനുള്ള ഒരു പ്രോപ്പര്‍ട്ടി മാത്രമായിരുന്നു ഞാന്‍ എന്ന് മനസിലാക്കുന്നു. എന്നെ മനസിലാക്കിയവരൊക്കെ ഇപ്പൊ ചിന്തിക്കുന്നുണ്ടാവും ഇത്രയും ഞാന്‍ പറയുമ്പോള്‍ ഞാന്‍ ഇത്രക്കും വിഡ്ഢിയായിരുന്നോ എന്ന്.

ഒരു മനുഷ്യനെ ഞാന്‍ എന്റെ ലൈഫില്‍ എടുക്കുന്നത് ഏത് ബന്ധമായാലും 100% സിന്‍സിയര്‍ ആയിരിക്കും. അയാളെ വിശ്വസിക്കാന്‍ ആര് പറയുന്നതും കേള്‍ക്കില്ല... ഞാന്‍ എന്റെ ജീവിതത്തെ കണ്ടത് അങ്ങനെയാണ്. ഇപ്പൊ ഞാന്‍ അനുഭവിക്കുന്നു.

എന്നെ അറിയുന്നവരോടും സ്‌നേഹിക്കുന്നവരോടും കൂടെ നില്‍ക്കുന്നവരോടും ഒരായിരം സ്‌നേഹം...' എന്നും പറഞ്ഞാണ് ദിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേ സമയം ദിയ സന പറയാന്‍ ഉദ്ദേശിച്ചത് എന്താണെന്ന് ചോദിക്കുകയാണ് ആരാധകര്‍. വീണ്ടും ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നതിനെ കുറിച്ചാണോ അതോ മറ്റ് ഏതെങ്കിലും സൗഹൃദത്തില്‍ നിന്നും മാറുന്നതിനെ കുറിച്ചാണോ എന്നിങ്ങനെ നിരവധി സംശയങ്ങളാണ് ഉയരുന്നത്.

More from Filmibeat

Read more about: diya sana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X