ഐസിയുവില്‍ നിന്നും റൂമിലേക്ക്! നടി മോളി കണ്ണമാലി ജീവിതത്തിലേക്ക് തിരികെ എത്തുകയാണെന്ന് ദിയ സന

അസുഖബാധിതയായി ആശുപത്രിയില്‍ കഴിയുന്ന നടി മോളി കണ്ണമാലിയുടെ ആരോഗ്യസ്ഥിതി വളരെ ഗുരുതരമായിരുന്നു. നേരത്തെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടിയ്ക്ക് പെട്ടെന്ന് അസുഖം കൂടുതലാവുകയായിരുന്നു. മോളിയ്ക്ക് വേണ്ടി സഹായം അഭ്യര്‍ഥിച്ച് കൊണ്ട് സിനിമാ, സീരിയല്‍ താരങ്ങള്‍ രംഗത്ത് വരികയും ചെയ്തു.

ഇപ്പോള്‍ നടി ജീവിതത്തിലേക്ക് തിരികെ വരികയാണെന്ന സന്തോഷ വാര്‍ത്തയാണ് നടിയും ആക്ടീവിസ്റ്റുമായ ദിയ സന പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. അടുത്തിടെ മോളി കണ്ണമാലിയുടെ അസുഖത്തെ കുറിച്ച് ദിയ സംസാരിച്ചിരുന്നു. ഇപ്പോള്‍ ആശുപത്രിയില്‍ പോയി നടിയെ നേരിട്ട് കണ്ടതിനെ കുറിച്ചടക്കം ദിയ പറയുന്നു.

മോളി കണ്ണമാലി ചേച്ചിയെ ICU വില്‍ നിന്നും മാറ്റി റൂമില്‍ കൊണ്ട് വന്നിട്ടുണ്ട്

'മോളി കണ്ണമാലി ചേച്ചിയെ കാണാന്‍ ആശുപത്രിയില്‍ പോയിരുന്നു... എന്നെ കണ്ടപ്പോള്‍ പതുക്കെ എണീറ്റ് ഇരുന്ന് സംസാരിച്ചു. ഇപ്പൊ ചേച്ചി ചെറുതായി സുഖം പ്രാപിച്ചു വരുന്നുണ്ട്. ചേച്ചിയെ ICU വില്‍ നിന്നും മാറ്റി റൂമില്‍ കൊണ്ട് വന്നിട്ടുണ്ട്... ഇപ്പോഴും മാസ്‌കിന്റെ സഹായത്തില്‍ മാത്രേ സംസാരിക്കാന്‍ സാധിക്കുള്ളൂ...

 ഗൗതം ഹോസ്പിറ്റലില്‍ നിന്നും മാറ്റി ലേക്ക്‌ഷോര്‍ ഹോസ്പിറ്റലില്‍ കൊണ്ടു വന്നു

ഗൗതം ഹോസ്പിറ്റലില്‍ നിന്നും മാറ്റി ലേക്ക്‌ഷോര്‍ ഹോസ്പിറ്റലില്‍ കൊണ്ടു വന്നു.. ചേച്ചിയുടെ കൂടെ ചേച്ചിയുടെ 2 മക്കളും അവരുടെ ഭാര്യമാരും ഉണ്ട്. എല്ലാവരുടെയും സഹായം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടുമാണ് ചേച്ചിയെ ഇത് വരെയെങ്കിലും നമുക്ക് എത്തിക്കാന്‍ സാധിച്ചത്. ഇനിയും ആ കുടുംബത്തിന് നിങ്ങളുടെയൊക്കെ സപ്പോര്‍ട്ട് ഉണ്ടാകണം. മോളി ചേച്ചിയുടെ മകന്‍ ജോളിയാണ് ചേച്ചിയെ റൂമില്‍ മാറ്റിയ വിവരം അറിയിച്ചത്..', എന്നും ദിയ സന പറയുന്നു.

ചവിട്ടുനാടക കലാകാരി കൂടിയായ മോളി 2009 ല്‍ സിനിമയിലും അഭിനയിച്ച് തുടങ്ങി

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്ത്രീധനം എന്ന സീരിയലില്‍ ചാളമേരി എന്ന കഥാപാത്രത്തെ അവരിപ്പിച്ച് കൊണ്ടാണ് മോളി കണ്ണമാലി ശ്രദ്ധിക്കപ്പെടുന്നത്. പ്രത്യേക ശൈലിയിലുള്ള സംസാരവും അഭിനയ രീതിയുമാണ് മോളിയെ ജനപ്രിയയാക്കിയത്. ചവിട്ടുനാടക കലാകാരി കൂടിയായ മോളി 2009 ല്‍ സിനിമയിലും അഭിനയിച്ച് തുടങ്ങി. കേരള കഫെ എന്ന ആന്തോളജി ചിത്രത്തിലായിരുന്നു മോളി ആദ്യമായി അഭിനയിക്കുന്നത്.

ഹാസ്യ കഥാപാത്രങ്ങള്‍ നടിയെ തേടി വന്നതോടെ സിനിമയിലേക്കും അവസരമെത്തി

അവിടുന്നിങ്ങോട്ട് ഹാസ്യ കഥാപാത്രങ്ങള്‍ നടിയെ തേടി വന്നതോടെ സിനിമയിലേക്കും അവസരമെത്തി. അവിടുന്നിങ്ങോട്ട് അനേകം വേഷങ്ങളാണ് ലഭിച്ചത്. എല്ലാത്തിലും അഭിനയ പ്രധാന്യമുള്ളതടക്കം ഒന്നിനൊന്ന് മികച്ച വേഷങ്ങള്‍ കിട്ടി. ചാര്‍ലി, അമര്‍ അക്ബര്‍ അന്തോണി, ഷെര്‍ലക് ടോംസ്, ധമാക്ക തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടയിലാണ് ചില ശാരീരിക അസ്വസ്ഥതകള്‍ മേരിയ്ക്ക് ഉണ്ടാവുന്നത്.

 പ്രായം കൂടുതലുള്ളതിന്റെ പ്രയാസങ്ങള്‍ കൂടി വന്നതോടെ അവസ്ഥ മോശമായി

ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്ന മോളിയ്ക്ക് അടുത്തിടെ ശ്വാസകോശത്തിലേക്കും അത് വ്യാപിച്ചതാണ് ഗുരുതരമാവാന്‍ കാരണം. പ്രായം കൂടുതലുള്ളതിന്റെ പ്രയാസങ്ങള്‍ കൂടി വന്നതോടെ അവസ്ഥ മോശമായി. ഐസിയുവില്‍ പ്രവേശിപ്പിച്ച് ചികിത്സയില്‍ കഴിയവേ നടന്‍ ബിനീഷ് ബാസ്റ്റിന്‍ അടക്കം മോൡയെ കാണാന്‍ എത്തിയിരുന്നു. അസുഖവിവരം പങ്കുവെച്ചതിനൊപ്പം ചികിത്സയെ കുറിച്ചും ബിനീഷ് പറഞ്ഞിരുന്നു.

മമ്മൂട്ടി അടക്കമുള്ള താരങ്ങളും മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുക്കാന്‍ തയ്യാറായി വന്നിരുന്നു

മുന്‍പ് മെഗാസ്റ്റാര്‍ മമ്മൂട്ടി അടക്കമുള്ള താരങ്ങളും മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുക്കാന്‍ തയ്യാറായി വന്നിരുന്നു. നിലവില്‍ കൂടുതലായി ചികിത്സയൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നുള്ളതാണ് പ്രശ്‌നമായി ചൂണ്ടി കാണിക്കുന്നത്. ഓപ്പറേഷന്‍ ചെയ്യാനും പറ്റില്ല. എങ്കിലും മോളി ജീവിതത്തിലേക്ക് തിരികെ വരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X