For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇമ്മട്ടിയെ അണ്‍ഫോളോ ചെയ്തത് പേഴ്‌സണല്‍ പ്രശ്‌നം കൊണ്ട്; ആരതി പെങ്ങളുടെ കല്യാണത്തിന് വരാത്തതിനെ കുറിച്ച് റോബിൻ

  |

  ബിഗ് ബോസ് നാലാം സീസണിലൂടെ മലയാളക്കരയില്‍ തിളങ്ങി നില്‍ക്കുകയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ശക്തനായ മത്സരാര്‍ഥി എന്നതിലുപരി ഏറ്റവുമധികം ഫാന്‍ ബേസ് നേടിയ ബിഗ് ബോസ് താരമായി റോബിന്‍ മാറി. ബിഗ് ബോസില്‍ പോയതോടെ വലിയ സൗഭാഗ്യങ്ങളാണ് താരത്തെ തേടിയെത്തിയത്.

  Recommended Video

  Dr. Robin: ഇമ്മട്ടി വിഷയത്തിൽ ഡോക്ടറുടെ ആദ്യ പ്രതികരണം, പെങ്ങളുടെ കല്യാണത്തിന് ഡോക്ടർ | *Interview

  ഏറ്റവുമൊടുവില്‍ സഹോദരിയുടെ വിവാഹം ആഘോഷമാക്കി നടത്തിയിരിക്കുകയാണ് റോബിന്‍. ഇക്കാര്യം മാധ്യമങ്ങളില്‍ നിന്നടക്കം രഹസ്യമാക്കി വെച്ചെങ്കിലും അതിന് പിന്നിലൊരു കാരണമുണ്ടെന്നാണ് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രതികരണത്തിലൂടെ റോബിന്‍ അറിയിച്ചിരിക്കുന്നത്.

  പെങ്ങളുടെ കല്യാണം പെട്ടെന്ന് നടത്തിയതാണോ? ആരെയും അറിയിച്ചില്ലല്ലോ, കാരണമെന്താണ്?

  'മാതാപിതാക്കളൊക്കെ കുറച്ച് പ്രൈവസി ആവശ്യമുള്ളവരാണ്. അതുകൊണ്ട് അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാം എന്ന് വിചാരിച്ചു. പെങ്ങളുടെ വിവാഹം ഭയങ്കരമായി ഓവര്‍ ആക്കാതെ ലിമിറ്റഡ് ആയി ചെയ്യണമെന്നാണ് മാതാപിതാക്കള്‍ ആഗ്രഹിച്ചത്. അതുകൊണ്ടാണ് താനുമത് രഹസ്യമാക്കി വെച്ചതെന്ന്' റോബിന്‍ പറയുന്നു.

  Also Read: എല്ലാവരും ഒന്നിച്ച് റോബിനെ അണ്‍ഫോളോ ചെയ്തത് എന്തിന്? പ്ലീസ് ഫോളോ ചെയ്യൂ! ആര്‍മിയ്ക്ക് നിമിഷയുടെ മറുപടി

  റോബിന്റെ കല്യാണം ഇനിയെന്നാണ്?

  'എന്റെ കല്യാണം എന്നാണെന്ന് കല്യാണത്തിന്റെ പത്ത് ദിവസം മുന്‍പ് പറയുന്നതായിരിക്കും. അതിലേക്ക് എല്ലാവരെയും വിളിക്കുമെന്നും' താരം പറയുന്നു.

  ആരതി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരക്കിലാണ്. കുറച്ച് തിരക്കുള്ളത് കൊണ്ടാണ് വരാതിരുന്നത്. പെങ്ങളുടെ കല്യാണത്തിന് ഒപ്പം ആരതിയും വേണമെന്ന് വാശിപ്പിടിച്ചിട്ടില്ല. അതൊക്കെ പ്രാക്ടിക്കലായി ചിന്തിച്ചാല്‍ പോരെ. ഷൂട്ടിങ്ങിന് പോയപ്പോഴാണ് മിസ് യു എന്ന് പറഞ്ഞ് ഇട്ടത്. അല്ലാതെ കല്യാണത്തിന് വരാന്‍ പറ്റാത്തത് കൊണ്ടല്ലെന്ന് ചോദ്യത്തിന് മറുപടിയായി റോബിൻ പറഞ്ഞു.

  Also Read: ദുര്‍ഭാഗ്യം, ഞങ്ങളുടെ ജീവിതത്തില്‍ നിന്നും പോയി, മകന്‍ ഹാപ്പിയാണ്; സമാന്തയെക്കുറിച്ച് നാഗാര്‍ജുന

  റോബിൻ ആദ്യമായി അഭിനയിക്കുന്ന സിനിമ ഉടനെ നടക്കുമോ?

  സിനിമയുടെ പ്രീപ്രൊഡഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതെല്ലാം പിന്നാലെ അറിയിക്കുന്നതായിരിക്കും. കല്യാണത്തിന് മുന്‍പായിരിക്കും സിനിമയില്‍ അഭിനയിക്കുക എന്നും താരം എന്നും താരം പറയുന്നു.

  ബിഗ് ബോസിലേക്ക് ഇനി വിളിച്ചാൽ പോവുമോ എന്ന ചോദ്യത്തിനും റോബിൻ മറുപടി നൽകിയിരുന്നു.

  'ബിഗ് ബോസിലേക്ക് ഇനി വിളിച്ചാല്‍ അന്നേരത്തെ സാഹചര്യം അനുസരിച്ച് ചെയ്യും. ഓരോ സമയത്തും നമ്മുടെ താല്‍പര്യങ്ങള്‍ മാറുമല്ലോ എന്നാണ്' റോബിന്‍ പറയുന്നത്.

  Also Read: 'പരസ്യമായി ലിപ് ലോക്ക് ചെയ്ത് അമൃതയും ​ഗോപി സുന്ദറും'; തൊന്തരവായിയെന്ന് സഹോദരി അഭിരാമി സുരേഷ്!

  ടോം ഇമ്മട്ടിയുമായിട്ടുള്ള പ്രശ്‌നമെന്താണ്?

  ഇമ്മട്ടിയുമായിട്ടുള്ള പ്രശ്‌നം വളരെ പേഴ്‌സണലായിട്ടുള്ള കാര്യമാണ്. അത് പബ്ലിക്കായി വന്ന് പറയാന്‍ തീരെ താല്‍പര്യമില്ല. വ്യക്തിപരമായ കാര്യം കൊണ്ട് അദ്ദേഹത്തെ ഞാന്‍ അണ്‍ഫോളോ ചെയ്തപ്പോള്‍ പലരും എന്തുകൊണ്ടാണെന്ന് ചോദിച്ചിരുന്നു. അത് പേഴ്‌സണലാണ്. പറയാന്‍ പറ്റില്ല. ചിലതൊക്കെ നമ്മള്‍ സ്വകാര്യമായി തന്നെ വെക്കണ്ടേ? ഒരാളുടെ ജീവിതത്തിലെ എല്ലാ കാര്യവും പുറത്ത് പറയേണ്ടതില്ലല്ലോ, പേഴ്‌സണല്‍ ലൈഫ് വേറെയും പബ്ലിക് ലൈഫ് വേറെയുമല്ലേ എന്നും റോബിന്‍ ചോദിക്കുന്നു.

  എന്തായാലും ടോം ഇമ്മട്ടിയുമായി പ്രശ്നങ്ങളുണ്ടെന്ന കാര്യം റോബിൻ വ്യക്തമാക്കിയിരിക്കുകയാണ്. അതേ സമയം സന്തോഷത്തോടെ മുന്നോട്ട് പോവാൻ റോബിന് സാധിക്കട്ടേ എന്ന് ആശംസിച്ച് കൊണ്ട് ആരാധകരും എത്തുന്നു.

  റോബിൻ്റെ വീഡിയോ കാണാം

  English summary
  Bigg Boss Malayalam Season 4 Fame Dr. Robin Radhakrishnan Aboout Sister's Marriage And Tom Emmatty Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X