റോബിനോട് അനാവശ്യ ചോദ്യം ചോദിച്ചാല്‍ മറുപടി എങ്ങനെയാവും? എന്നെ ഗൈഡ് ചെയ്യാന്‍ ആരുമില്ലായിരുന്നുവെന്ന് റോബിന്‍
സോഷ്യല്‍ മീഡിയയില്‍ ഡോക്ടര്‍ മച്ചനായി അറിയപ്പെട്ടിരുന്ന കാലത്താണ് റോബിന്‍ ബിഗ് ബോസിലേക്ക് പോവുന്നത്. ഏഴുപത് ദിവസങ്ങള്‍ക്ക് ശേഷമുള്ള റോബിന്റെ തിരിച്ച് വരവ് മാസ് എന്‍ട്രിയായിട്ടാണ്. അതുവരെ കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ സ്വീകരണമാണ് റോബിന് പുറത്ത് ലഭിച്ചത്. പിന്നീടുള്ള ദിവസങ്ങള്‍ താരത്തിന്റേതാണെന്ന് പറയാം.
പിന്നീടിങ്ങോട്ട് ഓരോ അഭിമുഖങ്ങളിലും തന്റെ വിശേഷങ്ങളും ബിഗ് ബോസിനെ കുറിച്ചുമൊക്കെ റോബിന്‍ പറഞ്ഞു. ഇപ്പോഴിതാ കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ചെറുപ്പത്തില്‍ തന്നെ ഗൈഡ് ചെയ്യാന്‍ ആരുമില്ലായിരുന്നുവെന്ന് പറയുകയാണ് താരം. താനൊരു മോട്ടിവേഷണല്‍ സ്പീക്കറായതിന്റെ കാരണവും റോബിന്‍ പറയുന്നു.

അനാവശ്യ ചോദ്യങ്ങളോട് റോബിന്റെ പ്രതികരണം എന്തായിരിക്കുമെന്നാണ് അവതാരക ചോദിച്ചത്. 'എല്ലാവരെയും ഞാന്‍ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നില്ല. നല്ല ചോദ്യങ്ങള്‍ ചോദിക്കുന്നവരുണ്ട്. എന്നാല്‍ ഓരോ വ്യക്തികളും ഓരോ സ്വഭാവക്കാരാണ്. ചില ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ താരങ്ങള്‍ പ്രകോപിതരാവും, കൂളായിരിക്കുന്നവരും ഉണ്ടാവും. എന്റെ രീതി എല്ലാം ഈസിയായി വിടുന്നതാണ്. അങ്ങനെയാണെങ്കില്‍ തന്നെ ഞാന്‍ പ്രതികരിക്കുമ്പോള്‍ അവര്‍ക്കൊരു പ്രശ്‌നം വരാതെയും വലിയ രീതിയില്‍ ഹേര്‍ട്ട് ചെയ്യാതെയുമായിരിക്കും',.

'നിങ്ങള്‍ ചോദിച്ച ചോദ്യം എനിക്കിഷ്ടപ്പെട്ടില്ലെന്ന് അവര്‍ക്ക് മനസിലാവുകയും വേണം. ആ രീതിയിലാണ് ഞാന്‍ അവരുടെ അടുത്ത് പ്രതികരിക്കുകയെന്ന് റോബിന്‍ പറയുന്നു. എല്ലാവരും അങ്ങനെയായിരിക്കണമെന്നില്ല. അതേ സമയം നമ്മള്‍ ഒരാളെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോകുമ്പോള്‍ അവരെ പറ്റി ഒന്ന് പഠിച്ചിരിക്കുന്നത് നല്ലതാണ്.
ചോദ്യം ചോദിച്ച് കഴിഞ്ഞാല്‍ പെട്ടെന്ന് പ്രതികരിക്കുമോ എന്നൊക്കെ നോക്കി, അതിന് അനുസരിച്ചുള്ള ചോദ്യങ്ങള്‍ തയ്യാറാക്കിയാല്‍ അനാവശ്യമായിട്ടുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. വേണ്ടാത്ത ചോദ്യം വന്നാല്‍ ഞാന്‍ എന്റേതായ രീതിയില്‍ പ്രതികരിക്കും എന്നേയുള്ളുവെന്നും', റോബിന്‍ പറയുന്നു.

കുട്ടിക്കാലം മുതല്‍ എന്റെ ആഗ്രഹങ്ങളിലേക്ക് പോകാനോ, എന്നെ ഗൈഡ് ചെയ്യാനോ ആരുമില്ലായിരുന്നു. നല്ലൊരു അച്ഛനും അമ്മയും എനിക്കുണ്ടെങ്കിലും എന്റെ കാര്യങ്ങള്‍ പറയാന്‍ അവരുടെ അടുത്ത് ഞാന്‍ കംഫര്‍ട്ടബിള്‍ അല്ലായിരുന്നു. ഭാവിയില്‍ ഇതുപോലെ വിഷമിക്കുന്നവര്‍ക്ക് കൈത്താങ്ങായി ഞാന്‍ ഉണ്ടാവുമെന്ന് അന്നേ വിചാരിച്ചിരുന്നു. സോഷ്യല്‍ മീഡിയ നല്ല രീതിയില്‍ ഉപയോഗിക്കാനാവുമെന്ന് റോബിന്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ചിരിച്ചോണ്ട് കാണുന്ന മുഖങ്ങള്‍ക്ക് പിന്നില്‍ വേദന നിറഞ്ഞൊരു കഥയുണ്ടാവാം. എന്ന് കരുതി എല്ലാവരും വിഷമിച്ചിരിക്കുന്നു എന്നല്ല. അങ്ങനെയുള്ളവരുമുണ്ട്. എന്റെ അടുത്ത് വരുന്നവരോടെല്ലാം എനിക്ക് സാധിക്കുന്ന രീതിയില്‍ പറഞ്ഞ് മനസിലാക്കാറുണ്ട്. ഞാന്‍ മാത്രമല്ല ഇതുപോലെ ചെയ്യുന്ന പലരം ഉണ്ടെന്ന് റോബിന്‍ പറയുന്നു.


Click it and Unblock the Notifications