നിശ്ചയത്തിന് മുന്‍പേ അത് വെളിപ്പെടുത്തി; റോബിന്‍ വിരലില്‍ അണിയുന്ന മോതിരത്തില്‍ എഴുതിയ വാക്കുകളിങ്ങനെ
ബിഗ് ബോസ് ഷോ കൊണ്ട് കേരളത്തിലൂടനീളം ആരാധകരെ സ്വന്തമാക്കിയ താരമാണ് റോബിന്‍ രാധകൃഷ്ണന്‍. ഷോ പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങിയ റോബിന്‍ ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നു എന്നതാണ് ശ്രദ്ധേയം. അടുത്ത ബിഗ് ബോസ് വരാനായിട്ടും ഇനിയും റോബിന്‍ തരംഗം അവസാനിച്ചിട്ടില്ല.
അതേ സമയം റോബിന്റെ ആരാധകര്‍ കാത്തിരുന്ന ദിവസത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. പ്രതിശ്രുത വധു ആരതി പൊടിയുമായിട്ടുള്ള വിവാഹനിശ്ചയമാണ് ഫെബ്രുവരി പതിനാറിന് നടക്കാന്‍ പോവുന്നത്. പ്രണയദിനത്തില്‍ ഏറ്റവും വലിയൊരു സമ്മാനം പുറംലോകത്തിന് വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങള്‍.

ബിഗ് ബോസില്‍ ദില്‍ഷയുമായി പ്രണയാഭ്യാര്‍ഥന നടത്തിയ റോബിന്‍ പുറത്ത് വന്നതിന് ശേഷം ശുഭകരമായ വാര്‍ത്തയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ റോബിനുമായിട്ടൊരു ദാമ്പത്യം ഉടനെ സാധിക്കില്ലെന്ന് ദില്‍ഷ ഉറപ്പിച്ചതോടെ ആ ബന്ധം മുന്നോട്ട് നീണ്ടില്ല. പിന്നീടാണ് ആരതി പൊടി എന്നൊരു പെണ്‍കുട്ടിയുടെ എന്‍ട്രി. റോബിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്ന പെണ്‍കുട്ടിയുടെ പേരിനൊപ്പം ഗോസിപ്പുകള്‍ വന്നതിന് പിന്നാലെ കേട്ടതൊക്കെ സത്യമാണെന്ന് റോബിന്‍ വ്യക്തമാക്കി.

പിന്നീട് റോബിനെ പോലെ തന്നെ ആരതി പൊടിയും പ്രശസ്തയായി. സ്വന്തമായി ബിസിനസും കൂടെ സിനിമകളില്‍ അഭിനയിക്കുകയുമൊക്കെ ചെയ്യുന്ന സെലിബ്രിറ്റി തന്നെയാണ് ആരതി. റോബിനോട് ഇഷ്ടത്തിലായതിന് പിന്നാലെ ഇരുവരും ഒരുമിച്ചുള്ള വീഡിയോസ് വന്ന് തുടങ്ങി. ഒടുവില്‍ വീട്ടുകാര്‍ തന്നെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഫെബ്രുവരിയില്‍ വിവാഹമുണ്ടായേക്കും എന്നും താരങ്ങള്‍ വെളിപ്പെടുത്തി.

എന്നാല്‍ ഫെബ്രുവരിയില്‍ വിവാഹനിശ്ചയം നടത്തി, വിവാഹം കുറച്ചൂടി മുന്നോട്ട് കൊണ്ട് പോകാനാണ് താരങ്ങളുടെ തീരുമാനം. നിലവില്‍ പെബ്രുവരി പതിനാറിന് നടക്കുന്ന എന്‍ഗേജ്‌മെന്റിനുള്ള ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായിരിക്കുകയാണ്.
വാലന്റൈന്‍സ്ദിനത്തോട് അനുബന്ധിച്ച് ആരതിയുടെ വിരലില്‍ അണിയിക്കാന്‍ പോകുന്ന മോതിരത്തിന്റെ ഫോട്ടാസാണ് റോബിന്‍ പുറത്ത് വിട്ടിരിക്കുന്നത്. 'ഇനിയും കാത്തിരിക്കാന്‍ വയ്യ', എന്നാണ് ആരതിയെ മെന്‍ഷന്‍ ചെയ്ത് ഫോട്ടോയ്ക്ക് റോബിന്‍ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. എനിക്കും അങ്ങനെയാണെന്ന് ആരതിയും മറുപടി നല്‍കി.

ചിത്രത്തില്‍ റോബിന്‍ എന്നെഴുതിയ മോതിരവും പൊടി എന്നെഴുതിയ മോതിരവുമാണുള്ളത്. ഭാര്യയാവാന്‍ പോകുന്ന കുട്ടിയുടെ പേരിലുള്ള പൊടി എന്ന വാക്കിനെയാണ് റോബിന്‍ മോതിരത്തില്‍ എഴുതിച്ചിരിക്കുന്നത്. ഇതോടെ ഞങ്ങള്‍ക്കും കാത്തിരിക്കാന്‍ വയ്യെന്ന് പറഞ്ഞ് ആരാധകരും എത്തിയിരിക്കുകയാണ്. ആശംസകള്‍ക്കൊപ്പം നൂറ് കണക്കിന് കമന്റുകളാണ് റോബിന്റെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

'ഇനി ഒരു ദിവസം കൂടി ഞങ്ങള്‍ക്കും വെയ്റ്റ് ചെയ്യാന്‍ വയ്യ. സത്യം പറഞ്ഞ ബ്രോ ഒരുപാട് വിഷമിക്കുന്നത് കണ്ട് നമ്മടെ ഫാമിലി മുഴുവന്‍ ഡോക്ടറിന് വേണ്ടി ആദ്യം മുതലേ പ്രാര്‍ഥിച്ചത് ഒരു നല്ല ഫാമിലി ലൈഫ്, പ്രത്യേകിച്ച് നല്ലൊരു പെണ്‍കുട്ടിയെ കിട്ടാന്‍ വേണ്ടി മാത്രമാണ്.
അത് അന്ന് തൊട്ട് ഇന്നു വരെ അങ്ങനെ തന്നെയാണ്. അതിന്റെ ആദ്യ ധന്യ മുഹൂര്‍ത്തം വരവായി. റോബിനും ആരതിയ്ക്കും ആശംസകള്‍ എന്നാണ് ആരാധകര്‍ പങ്കുവെക്കുന്ന കമന്റുകളില്‍ പറയുന്നത്.


Click it and Unblock the Notifications