'ഹൈദരാബാദിൽ നിന്നുള്ള പയ്യൻ നെഞ്ചത്ത് എന്റെ ഫോട്ടോ ടാറ്റു ചെയ്തു, ​​ഹേറ്റ് കമന്റ്സ് ഇപ്പോഴും കിട്ടും'; ഫുക്രു

കൊല്ലം കൊട്ടാരക്കര സ്വദേശി കൃഷ്ണജീവ് എന്ന് പറഞ്ഞാൽ ചിലപ്പോൾ പെട്ടെന്ന് ആളുകൾക്ക് മനസിലായെന്ന് വരില്ല. എന്നാൽ ഫുക്രു എന്ന പേര് കേട്ടാൽ കേരളത്തിലെ കൊച്ചുകുട്ടികൾക്ക് പോലും ആളെ പിടികിട്ടും.

ബൈക്ക് സ്റ്റണ്ടിംഗ് നടത്തി ഫ്രീക്കനായി നടന്ന കൃഷ്ണജീവിനെ കേരളം അറിയുന്ന ഒരു സ്റ്റാർ ആക്കിയത് ടിക്ക് ടോക്കാണ്. പിന്നീട് താരം റീൽസിലൂടെയും ബി​ഗ് ബോസിലൂടെയും ഫുക്രു പ്രേക്ഷകർക്ക് പ്രിയങ്കരനായി. ഇൻസ്റ്റ​ഗ്രാമിൽ ഫുക്രുവിന് ഒരു മില്യൺ ഫോളവേഴ്സുണ്ട്.

Bigg Boss Malayalam, Bigg Boss Malayalam  Fukru,  Fukru news,  Fukru films,  ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം ഫുക്രു, ഫുക്രു വാർത്തകൾ, ഫുക്രു ചിത്രങ്ങൾ

ഇരുപത്തിയേഴുകാരനായ ഫുക്രു ഇപ്പോൾ താൻ അഭിനയിച്ച ഏറ്റവും പുതിയ സിനിമ ഓ മൈ ഡാൽലിങിന്റെ പ്രമോഷൻ തിരക്കിലാണ്. ബി​ഗ് ബോസ് ‌ബോസിൽ നിന്നും ഇറങ്ങിയ ശേഷമുള്ള ജീവിതത്തെ കുറിച്ചും സിനിമാ സ്വപ്നങ്ങളെ കുറിച്ചും ജാം​ങ്കോ സ്പേസ് എന്ന യുട്യൂബ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഫുക്രു ഇപ്പോൾ.

തന്നെ കുറിച്ച് മനസിലാക്കാതെയാണ് പലരും ഹേറ്റ് കമന്റ് ഇട്ടിരുന്നതെന്നും ഇന്ന് ആളുകൾ എന്നെ മനസിലാക്കി സ്നേഹിക്കുന്നുണ്ടെന്നും ഫുക്രു പറയുന്നു.

'ഷൂട്ടില്ലാത്തപ്പോഴും ഓ മൈ ഡാർലിങിന്റെ സെറ്റിൽ പോകുമായിരുന്നു. സംവിധാനം ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. അതിലേക്ക് എത്താനുള്ള പാതയായിട്ടാണ് ആക്ടിങ് ഫീൽ‌ഡുമായി ഞാൻ ബന്ധപ്പെട്ട് നിൽക്കുന്നത്. പണ്ടത്തെ ഹേറ്റേഴ്സ് ഇപ്പോൾ എന്റെ ഫാനായിയെന്ന് പറയാൻ പറ്റില്ല. അവരിപ്പോൾ എന്നെ സപ്പോർട്ട് ചെയ്യുന്നു.'

'നേരത്തെ അവർക്ക് എന്നെ മനസിലായി കാണില്ല അതുകൊണ്ടാവാം ഹേറ്റ് ചെയ്തത്. ഇപ്പോൾ അവർക്ക് എന്നെ കുറച്ചുകൂടി മനസിലാക്കാൻ പറ്റിക്കാണും. കാർത്തിക്ക് സൂര്യയ്ക്കൊപ്പം ഒരു പോഡ്കാസ്റ്റൊക്കെ ചെയ്തിരുന്നു. അതും ഒരു കാരണമാകാം. ആ പോഡ്കാസ്റ്റ് കഴിഞ്ഞ ശേഷം എനിക്ക് ഒരുപാട് ​ഗുണങ്ങളുണ്ടായിട്ടുണ്ട്.'

'ഒരു മണിക്കൂർ നമ്മൾ തുടർച്ചയായി സംസാരിക്കുകയാണല്ലോ. അങ്ങനെ പലരും എന്നെ മനസിലാക്കി കാണണം. രജിത്ത് കുമാർ വിഷയത്തിൽ വന്ന ഹേറ്റ് കമന്റുകൾ എന്നെ ബാധിച്ചിട്ടില്ല. കാരണം ഞാൻ അത് മനസിലേക്ക് എടുത്തിട്ടില്ല. കുറച്ച് ആളുകൾ കാര്യങ്ങൾ മനസിലാക്കിയ രീതി വേറെയായതുകൊണ്ടാണ് ‌നമ്മളോട് വെറുപ്പ് കാണിക്കുന്നതെന്ന് ചിന്തിച്ചാൽ പോരെ പ്രശ്നം തീരില്ലെ.'

'നമ്മൾ ഒന്നും പേഴ്സണലി എടുക്കേണ്ട ആവശ്യമില്ലല്ലോ. കമന്റിട്ടവർ അത് ‌ഇട്ടിട്ട് അവരുടെ പാട്ടിന് പോയി. നമ്മളും അത് വായിച്ചിട്ട് നമ്മുടെ പാട്ടിന് പോകും. ഇപ്പോൾ ഞാൻ ഡിജെ കൂടിയാണ്. ഇപ്പോൾ ഡിജെ ചെയ്യുന്നതിനോടാണ് എനിക്ക് താൽപര്യം.'

Bigg Boss Malayalam, Bigg Boss Malayalam  Fukru,  Fukru news,  Fukru films,  ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം ഫുക്രു, ഫുക്രു വാർത്തകൾ, ഫുക്രു ചിത്രങ്ങൾ

'സംവിധായകന് വേണ്ടതിന് അനുസരിച്ച് ഫ്ലക്സിബിളാണ് ഞാൻ. അതിന് വേണ്ടി എന്ത് ത്യാ​ഗവും സഹിക്കും. എന്നെയൊക്കെ സംബന്ധിച്ച് സംവിധായകർ ഏറ്റെടുക്കുന്നത് തന്നെ വലിയൊരു സ്ട്ര​ഗിളാണ്. ഞാൻ എന്ത് ചെയ്യുമെന്ന് അവർക്ക് അറിയില്ലല്ലോ. മുകേഷട്ടനുമായി കോമ്പിനേഷൻ സീൻ ഇല്ലായിരുന്നു. പക്ഷെ സമയം കിട്ടുമ്പോഴെല്ലാം ഓ മൈ ഡാർലിങിന്റെ സെറ്റിൽ പോകുമായിരുന്നു.'

'ഫേസ്ബുക്കിൽ ഇപ്പോഴും ഹേറ്റ് കമന്റ് വരാറുണ്ട്. പേഴ്സണലായി ഹേറ്റ് കമന്റ് വരാറില്ല ഇപ്പോൾ. ബി​ഗ് ബോസ് സമയത്തായിരുന്നു അതൊക്കെ. ബി​ഗ് ബോസിൽ ‍ഞാൻ വന്നശേഷം പല വിഭാ​ഗത്തിൽപ്പെട്ട ആളുകളും എന്നെ തിരിച്ചറിയുന്നുണ്ട്.'

'കുടുംബത്തിലെ ആളിനെപ്പോലെ കാണുന്നുണ്ട്. ഹൈദരാബാദിൽ നിന്നും വന്ന ഒരു പയ്യൻ നെഞ്ചത്ത് എന്റെ ഫോട്ടോ ടാറ്റു ചെയ്തിട്ടുണ്ട്. അവൻ മലയാളിപോലുമല്ല. ഇപ്പോൾ എനിക്ക് 27 വയസായി. അപ്പോൾ കുറച്ചെങ്കിലും മാറണ്ടെ.'

'ക്രിയേറ്റീവ് സൈഡിൽ നിൽക്കുക എന്നതാണ് ആ​ഗ്രഹം. സ്പോർട്സ് ബെയ്സ്ഡ് മൂവികളാണ് എനിക്കിഷ്ടം' ഫുക്രു പറഞ്ഞു. അനിഖ സുരേന്ദ്രന്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് ഓ മൈ ഡാര്‍ലിംഗ്. പ്രണയ കഥ പറയുന്ന ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ടീസറും ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X