For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്യ ചേച്ചിയോട് നേരില്‍ പറയാനുള്ള ധൈര്യമില്ല; കല്യാണത്തിന് വരാത്തതില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ഫുക്രു

  |

  ടിക് ടോകിലൂടെ ശ്രദ്ധേയനായി പിന്നീട് ബിഗ് ബോസിലേക്കെത്തിയ താരമാണ് ഫുക്രു. ബിഗ് ബോസാണ് ഫുക്രുവിനെ പ്രശസ്തിയിലേക്ക് എത്തിച്ചതും. എന്നാല്‍ എല്ലായിപ്പോഴും വിവാദങ്ങളിലൂടെയാണ് താരം അറിയപ്പെടുന്നത്. സൗഹൃദത്തിന്റെ പേരിലും പ്രണയത്തിന്റെ പേരിലുമൊക്കെ ഫുക്രു നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട്. ഏറ്റവും പുതിയതായി ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ബിഗ് ബോസിലെ താരങ്ങളെ കുറിച്ച് ഫുക്രു അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

  'ബിഗ് ബോസ് അള്‍ട്ടിമേറ്റില്‍ ഫുക്രുവിന്റെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന രണ്ട് പേരെ കുറിച്ച് ചോദിച്ചാല്‍ ഒന്നാമത്തെ ഉത്തരം സുരേഷേട്ടന്‍ (സംവിധായകന്‍ സുരേഷ് കുമാര്‍) എന്നതാണ്. പുള്ളി അടിപൊളി മനുഷ്യനാണ്. ജെനുവിനായ മനുഷ്യന്‍. എനിക്ക് ഭയങ്കര ഇഷ്ടമാണെന്ന്' സുരേഷിനെ കുറിച്ച് ഫുക്രു പറയുന്നു.

  arya-fukru

  Also Read: മരുമകളായ ഡിവൈനിനോട് ദേഷ്യപ്പെടാറില്ല; ദേഷ്യം തീര്‍ക്കുന്നത് മൊത്തം ഡിംപിളിനോട്, വിശേഷങ്ങളുമായി താരകുടുംബം

  അടുത്തയാള്‍ പാഷാണം ഷാജി. 'അദ്ദേഹം അള്‍ട്ടിമേറ്റ് സൈക്കോ ആണ്. എന്നെ പോലെയുള്ള മറ്റൊരാളായിട്ട് എനിക്കദ്ദേഹത്തെ തോന്നാറുണ്ട്. പിന്നെ നമുക്ക് ഇഷ്ടപ്പെടുന്നവരെ ബിഗ് ബോസിലേക്ക് കൊണ്ട് പോകാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം അവരുമായിട്ട് നമുക്ക് വഴക്കിടേണ്ടി വരും. അവര്‍ക്ക് വേണ്ടി നമ്മുടെ സൗഹൃദം അവസാനിപ്പിക്കേണ്ടിയും വന്നേക്കുമെന്നും' ഫുക്രു സുചിപ്പിച്ചു.

  Also Read: മമ്മൂട്ടിയെ കല്ലെറിഞ്ഞിട്ട് പോയ പയ്യന്‍; മറവത്തൂര്‍ കനവിലെ ആ പയ്യനാണ് ഈ നടിയുടെ ഭര്‍ത്താവ്, വീഡിയോ വൈറല്‍

  suresh-fukru

  ബിഗ് ബോസില്‍ സഹമത്സരാര്‍ഥികളായിരുന്ന താരങ്ങളെ കുറിച്ചും ഫുക്രുവിനോട് ചോദിച്ചിരുന്നു. ആദ്യം അവതാരകനായ മോഹന്‍ലാലിനെ പറ്റിയാണ്. ലാലേട്ടനെ കുറിച്ച് പറയുകയാണെങ്കില്‍ ഇന്ന് പറഞ്ഞാലും തീരില്ല. ഒറ്റ വാക്കില്‍ പറയാന്‍ പറ്റുന്ന ആളല്ലല്ലോന്ന് താരം ചോദിക്കുന്നു. അടുത്തത് ഡോ.രജിത് കുമാര്‍- എന്റെ കൂടെ ബിഗ് ബോസിലുണ്ടായിരുന്ന ഒരു മത്സരാര്‍ഥി. അത്രേയുള്ളു.

  ദയ അശ്വതി- പുള്ളിക്കാരിയ്ക്ക് ശരിയാണെന്ന് തോന്നുന്നത് വിളിച്ച് പറയുന്ന ഒരു വ്യക്തിത്വം.

  Also Read: പതിനെട്ട് വയസില്‍ വിവാഹിതയായി; ഇപ്പോള്‍ 8 വര്‍ഷം കഴിഞ്ഞു, ദാമ്പത്യത്തെ കുറിച്ച് സീരിയല്‍ നടി മരിയ പ്രിൻസ്

  ആര്യ ചേച്ചി- ആര്യ ചേച്ചി എപ്പോഴും കൂടെയുണ്ടാവും. എന്റെ ഒരു സഹോദരിയെ പോലെയോ അങ്ങനെ എന്തോക്കെയോ ആണ്. പക്ഷേ ചേച്ചിയുടെ സഹോദരിയുടെ കല്യാണത്തിന് പോകാന്‍ പറ്റിയില്ല. അതുകൊണ്ട് ആള്‍ക്കാരുടെ മുന്നില്‍ വച്ച് പരസ്യമായി ഞാന്‍ മാപ്പ് ചോദിക്കുകയാണ്.

  എന്റെ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമാണ് അതില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയത്. എനിക്ക് വേറെ പണിയൊന്നുമില്ലെന്ന് പറയുമെങ്കിലും അന്ന് ഞാന്‍ കുറച്ച് തിരക്കിലായി പോയി. നേരിട്ട് പറയാനുള്ള ധൈര്യമില്ലാത്തത് കൊണ്ടാണ് മെസേജ് അയച്ചതെന്നും- ഫുക്രു പറയുന്നു

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  English summary
  Bigg Boss Malayalam Fame Fukru's Apologizes To Arya Badai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X