'ഹൗസിലുള്ളവരെ ഞാനാണ് സഹിച്ചുകൊണ്ടിരുന്നത് അവരല്ല, അഖിലിന് വോട്ട് ചെയ്യില്ല, ആർമി വേണ്ട'; ​ഗോപികയും കുടുംബവും

ആദ്യമായാണ് പ്രേക്ഷകർക്കിടയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒരു മത്സരാർഥി ബി​ഗ് ബോസ് ഹൗസിൽ മറ്റ് സെലിബ്രിറ്റികൾക്കൊപ്പം മത്സരിക്കാനായി പോയത്. ബി​ഗ് ബോസ് മലയാളത്തിൽ പങ്കെടുത്ത ആദ്യത്തെ കോമണറെന്ന ടൈറ്റിൽ മൂവാറ്റുപുഴക്കാരി ​ഗോപിക ​ഗോപിക്ക് സ്വന്തമാണ്. പക്ഷെ നാല് ആഴ്ച പൂർത്തിയാക്കും മുമ്പ് പ്രേക്ഷക സപ്പോർട്ട് കുറവായതിന്റെ പേരിൽ ​ഗോപിക പുറത്താക്കപ്പെട്ടു.

ഹൗസിൽ കണ്ടന്റ് ഉണ്ടാക്കുകയും നന്നായി ​ഗെയിം കളിക്കുകയും ചെയ്തിരുന്ന ചുരുക്കം ചില മത്സരാർഥികളിൽ ഒരാളായിരുന്നു ​ഗോപിക. ഹൗസിൽ നിന്നും പുറത്തായി മാധ്യമങ്ങളെ കണ്ടപ്പോൾ അൺഫെയർ എവിക്ഷനായിരുന്നു തന്റേതെന്നാണ് ​ഗോപിക പറഞ്ഞത്. താൻ തന്റേതായ രീതിയിൽ ​ഗെയിം കളിച്ചുവെന്നും ​ഗോപിക പറഞ്ഞു.

 Gopika Gopi

ഇപ്പോഴിത ​ഗോപികയും കുടുംബവും തങ്ങൾക്ക് ഹൗസിൽ പ്രിയപ്പെട്ട മത്സരാർഥിയെ കുറിച്ചും ​സൈബർ ലോകത്ത് വന്ന കമന്റുകളെ പ്രതികരിച്ചിരിക്കുകയാണ് ബിഹൈൻവുഡ്സിന് നൽ‌കിയ അഭിമുഖത്തിൽ. മകൾ ഹൗസിൻ നിന്ന അത്രയും ദിവസം നന്നായി കളിച്ചുവെന്നാണ് ​ഗോപികയുടെ അമ്മ പറഞ്ഞത്. ചെറുപ്പം മുതൽ സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിയാണ് ​ഗോപികയെന്നും പലരും അവൾക്ക് മലയാളം അറിയില്ലേയെന്ന് വരെ ചോദിച്ചിട്ടുണ്ടെന്നും അമ്മ പറഞ്ഞു.

സാ​ഗറും ജുനൈസുമായി കൂട്ടുകൂടി നിന്നിട്ട് പിണങ്ങിയതിൽ സങ്കടം തോന്നിയെന്നും ഷോ കണ്ടപ്പോൾ റിനോഷ് ഉൾവലി‍ഞ്ഞ് നിൽക്കുന്നത് പോലയൊണ് തോന്നിയതെന്നും ​ഗോപികയുടെ അമ്മ പറഞ്ഞു. ​ഗോപികയെ എയർപോട്ടിൽ സ്വീകരിക്കാൻ കുടുംബം മുഴുവൻ വന്നിരുന്നു.

അച്ഛൻ കാരണം മോശം അനുഭവങ്ങൾ ഉണ്ടായപ്പോൾ ജീവിക്കാൻ വേണ്ടി ഏറ്റവും കൂടുതൽ ത്യാ​​​ഗങ്ങൾ സഹിച്ചത് തന്റെ അമ്മയായിരുന്നുവെന്ന് ​ഗോപിക ഹൗസിൽ വെച്ച് പറഞ്ഞിരുന്നു. താനും ഓഡിഷന് വേണ്ടി കൊടുത്തിരുന്നുവെന്നും പക്ഷെ ഭാ​ഗ്യം വന്നത് ​ഗോപികയ്ക്ക് മാത്രമാണെന്നുമാണ് സഹോദരൻ പവിൻ പറഞ്ഞത്. 'ഞാൻ അടക്കമുള്ളവർ സംസാരിക്കാൻ കഴിവുള്ളവരും പ്രിപ്പെയർ ആയി പെരുമാറുന്നവരുമാണ്.'

'ഗോപിക പക്ഷെ അങ്ങനെയല്ല അതുകൊണ്ടായിരിക്കാം അവൾക്ക് സെലക്ഷൻ കിട്ടിയതെന്നാണ് സഹോദരൻ പറഞ്ഞത്. ​ഗോപികയുടെ സംസാരത്തെ കുറിച്ച് പലരും പറയുന്നത് കേട്ടു. അവളെ സ്ഥിരം കാണുന്നത് കൊണ്ട് ഞങ്ങൾക്ക് അത് വിഷയമല്ല. മാത്രമല്ല അവൾ പറയുന്നത് റ്റുള്ളവരിലേക്ക് കൺവെ ആകുന്നില്ലെന്നും എനിക്ക് മനസിലായിരുന്നു.'

'ഗോപിക തിരിച്ച് ഹൗസിലേക്ക് പോകണമെന്ന് ആ​ഗ്രഹിക്കുന്നവരുണ്ട്. ​ഗോപിക ഹൗസിൽ കരയുന്നത് കൂളായി നിന്ന് കണ്ടിട്ടുണ്ട് ഞങ്ങൾ. അതൊന്നും വലിയ വിഷയമായിട്ടില്ല. സെലിബ്രിറ്റികൾക്കൊപ്പം പിടിച്ച് നിൽക്കാൻ കുറച്ച് അധികം കോൺഫിഡൻസ് വേണം കോമണർക്ക്. അഖിൽ മാരാർക്ക് സംസാരിച്ച് നേടാൻ പറ്റും.'

'പക്ഷെ പൊളിറ്റിക്കലി കറക്ട് അല്ലാത്ത സംസാരം നിരവധിയുണ്ട്. അതുകൊണ്ട് തന്നെ ചിലപ്പോൾ ടോക്സിക്ക് ഫാൻസ് അദ്ദേഹത്തെ വോട്ട് ചെയ്ത് ജയിപ്പിച്ചേക്കാം. പക്ഷെ ഞാൻ ഒരിക്കലും അഖിലിന് വോട്ട് ചെയ്യില്ല. ​ബി​ഗ് ബോസ് ആദ്യ ദിവസങ്ങളിൽ ബോറടിയായിരുന്നു. അതുകൊണ്ടാണ് മറ്റുള്ള മത്സരാർഥികളോട് ​ഗെയിം കളിക്കാൻ ​ഗോപിക ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. തീരുന്ന ദിവസവും കണ്ടന്റ് കൊടുത്തിട്ടാണ് അവൾ വന്നത്' സഹോദരൻ പവിൻ പറഞ്ഞു.

 Gopika Gopi

വന്നപ്പോൾ മകൻ ആദ്യം ചോദിച്ചത് ട്രോഫിയാണ്. ലാലേട്ടൻ തന്ന ട്രോഫി കൊടുത്തു ഞാൻ അവനെ സമാധാനിപ്പിച്ചു. ​ഗോപിക ഫാൻസ് പേജ് ​ഗോപിക ആർമി എന്ന പേരിൽ ഉണ്ടെന്ന് ഞാൻ അറിഞ്ഞു. പക്ഷെ എന്നെ സ്നേഹിക്കുന്നവരെ ആർമിയെന്ന് വിശേഷിപ്പിക്കാൻ എനിക്ക് താൽപര്യമില്ല. ഒരു തെറ്റായിട്ട് ഇത് കാണരുത്. ഗോപിക ഫാമിലി അല്ലെങ്കിൽ ​ഗോപിക ഫ്രണ്ട്സെന്ന് കേൾക്കാനാണ് എനിക്ക് ആ​ഗ്രഹം.

അഹങ്കാരം കൊണ്ടല്ല. ​ഗെയിം കളിച്ച് സപ്പോർട്ട് വാങ്ങണമെന്ന് തന്നെയായിരുന്നു തുടക്കം മുതൽ ചിന്ത. അന്നത്തെ ദേഷ്യത്തിൽ പറഞ്ഞതാണ് സാ​ഗറിനോടും ജുനൈസിനോടും ഇനി പ്രണ്ട്ഷിപ്പില്ലെന്നത്. വന്ന് കഴിയുമ്പോൾ അവർക്ക് ഓക്കെയാണെങ്കിൽ സൗഹൃദം മുന്നോട്ട് കൊണ്ടുപോകണമെന്ന് തന്നെയാണ് എനിക്ക്.

എന്നെ ഹൗസിൽ ഉള്ളവരല്ല ഞാനാണ് ഹൗസിലുള്ളവരെ സഹിച്ചുകൊണ്ടിരുന്നത്. എന്തെങ്കിലും പ്രശ്നം വന്നാൽ അവിടെ എല്ലാവരും ആദ്യം എന്റെ പേര് പറയും. പിന്നെ ഒലിപ്പിക്കാൻ വരും. ആ രീതി സ്ക്രീൻ‌ സ്പേസ് എടുക്കാൻ വേണ്ടിയുള്ളതാണെന്ന് തോന്നിയിട്ടുണ്ട്. ഞാൻ പക്ഷെ അതിന് അവസരം കൊടുത്തിട്ടില്ല. ​ഗോപിക ​ഗോപി ബി​ഗ് ബോസ് ജീവിതത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X