'അമ്പുവിന്റെ കുഞ്ഞനിയൻ സെയ്ൻ...'; രണ്ടാമത്തെ കൺമണിയുടെ മുഖവും പേരും വെളിപ്പെടുത്തി ബി​ഗ് ബോസ് താരം ​ഗോപിക! ​

അ‍ഞ്ചാം സീസൺ മുതലാണ് ബി​ഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥികളായി കോമണേഴ്സിനേയും ഉൾപ്പെടുത്തി തുടങ്ങിയത്. പ്രേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട് ആദ്യമായി ബി​ഗ് ബോസ് മലയാളം കോമണറായി ഹൗസിലേക്ക് കയറി മത്സരിച്ചത് ​ഗോപിക ​ഗോപിയാണ്. ലക്ഷകണക്കിന് ആളുകൾ അപ്ലൈ ചെയ്തതിൽ നിന്നുമാണ് ഗോപികയ്ക്ക് സെലെക്ഷൻ കിട്ടിയത്. എന്നാൽ‌ ഒരു മാസത്തോളം മാത്രമെ ഹൗസിൽ നിൽക്കാൻ ​ഗോപികയ്ക്ക് സാധിച്ചുള്ളു. ശേഷം പ്രേക്ഷകരുടെ പിന്തുണ കുറവ് മൂലം ​ഗോപിക മത്സരത്തിൽ നിന്നും പുറത്തായി. ​

സീസൺ ആറിൽ രണ്ട് പേരാണ് കോമണേഴ്സ് കാറ്റ​ഗറിയിൽ ഹൗസിലേക്ക് കയറിയത്. നിഷാനയും രസ്മിനുമായിരുന്നു ആ മത്സരാർത്ഥികൾ. എന്നാൽ നിഷാന രണ്ട് ആഴ്ച ഹൗസിൽ തികച്ച് നിൽക്കാതെ പുറത്തായി. രസ്മിൻ എഴുപത് ദിവസത്തോട് അടുപ്പിച്ച് ഹൗസിൽ നിന്നു. ​

Bigg Boss Malayalam Gopika Gopi

തുടക്കത്തിൽ ​ഗോപിയുടെ ​ഗെയിമിന് ഏറെ ആരാധകരുണ്ടായിരുന്നു. എന്നാൽ വിക്ടിം കാർഡ് ഇറക്കിയുള്ള ​ഗെയിമിലേക്ക് ​ഗോപിക മാറിയതോടെയാണ് പ്രേക്ഷക പിന്തുണ കുറഞ്ഞത്. വിവാഹമോചിതയും ഒരു കുഞ്ഞിന്റെ അമ്മയുമായിരിക്കെയാണ് ​ഗോപിക ​ഹൗസിലേക്ക് എത്തിയത്. മകനെ കാണാൻ സാധിക്കില്ലെന്നത് തന്നെയായിരുന്നു ഹൗസിലേക്ക് എത്തിയപ്പോൾ ​ഗോപികയെ ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തിയ കാര്യവും.

തന്റെ വിവാഹ ജീവിതത്തിലൂടെ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെല്ലാം ഷോയിൽ വെച്ച് തന്നെ​ ​ഗോപിക വെളിപ്പെടുത്തിയിരുന്നു. ബി​ഗ് ബോസിൽ പോയി വന്നശേഷം ​ഗോപികയുടെ ജീവിതം ആകെ മാറി. താരം വീണ്ടും വിവാഹിതയായി. വലിയ ആഘോഷങ്ങളൊന്നുമില്ലാതെ നടന്ന വിവാ​ഹത്തിന്റെ വിശേഷങ്ങൾ ​ഗോപിക സോഷ്യൽമീഡിയ വഴി പങ്കിട്ടപ്പോഴാണ് പ്രേക്ഷകരും അറിഞ്ഞത്.

രണ്ടാമത്തെ വിവാ​ഹത്തിൽ അടുത്തിടെ ​ഗോപികയ്ക്ക് ഒരു ആൺകുഞ്ഞും പിറന്നിരുന്നു. കുഞ്ഞ് പിറന്നിട്ട് നാളുകൾ ഏറെയായിയെങ്കിലും പേരോ ചിത്രങ്ങളോ ഒന്നും ​ഗോപിക പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ കുഞ്ഞിന്റെ പേരും വീഡിയോയും താരം വെളിപ്പെടുത്തിയിരിക്കുകയാണ്. സെയ്ൻ എന്നാണ് കുഞ്ഞിന് ​ഗോപികയും കുടുംബവും പേര് നൽകിയിരിക്കുന്നത്. മൂന്ന് മാസം മാത്രമുള്ള സെയ്നിന് ​ഗോപികയുടെ മൂത്ത മകൻ അമ്പുവിന്റെ ഛായയാണെന്നാണ് ആരാധകർ കുറിക്കുന്നത്.

മോന്റെ പേര് സെയ്ൻ എന്നാണ്. മോന്റെ വിശേഷങ്ങൾ ചോദിച്ചവർക്ക് നന്ദി... സുഖമായി ഇരിക്കുന്നു എന്നാണ് മകന്റെ ആ​ദ്യ വീഡിയോ പങ്കിട്ട് ​ഗോപിക കുറിച്ചത്. സീസൺ അഞ്ചിൽ ​ഗോപികയോടൊപ്പം മത്സരിച്ചിരുന്ന റെനീഷ അടക്കമുള്ളവർ വീഡിയോയിൽ സ്നേഹം അറിയിച്ച് എത്തിയിട്ടുണ്ട്.

Bigg Boss Malayalam Gopika Gopi

ഷമീര്‍ എന്നാണ് ഗോപികയുടെ ഭര്‍ത്താവിന്റെ പേര്. വിവാഹമെന്ന് കഴിഞ്ഞുവെന്നുള്ള വിവരങ്ങളോ ഭര്‍ത്താവിനെ കുറിച്ചോ ഗോപിക എവിടെയും ഒന്നും പറഞ്ഞിട്ടില്ല. ആദ്യ വിവാഹത്തിലുണ്ടായ പ്രശ്നങ്ങൾ ​ഗോപിക ഹൗസിൽ വെച്ച് പറഞ്ഞത് ഇങ്ങനെയാണ്... ഇത്രയും വർഷമായി ഞാൻ പോരാട്ടത്തിലാണ്.

കുഞ്ഞിന് ഏഴ് മാസം പ്രായം ഉള്ളപ്പോൾ ഭർത്താവിന്റെ അടുത്ത് നിന്നും പോന്നതാണ്. ഒരു വർഷക്കാലമെന്ന് പറയുന്നത് കോടി ജന്മങ്ങൾ അനുഭവിച്ചതിന് അപ്പുറമായിരുന്നു. ഇപ്പോഴും സ്ട്രഗിൾ ചെയ്യുകയാണ്. എന്റെ ജീവിതം ഫുൾ അമ്പു (മകൻ) മാത്രമേ ഉള്ളൂ. അവന് വേണ്ടി മാത്രമാണ് ഞാൻ ജീവിച്ചിരുന്നത് തന്നെ. ഇവിടെ വരെ എത്തിച്ചത് തന്നെ അവനാണ്. മോനെ നിന്നെ മിസ് ചെയ്യുന്നു എനിക്ക്.

ഉണ്ടായപ്പോൾ മുതൽ ആര് പറഞ്ഞ് കൊടുത്തുവെന്ന് എനിക്ക് അറിയില്ല അവൻ എന്നെ അങ്ങനെയാണ് വിളിച്ചുകൊണ്ടിരുന്നത് എന്നാണ് മൂത്ത മകനെ കുറിച്ചും വിവാഹ​ ജീവിതത്തെ കുറിച്ചും ​ഗോപിക ഹൗസിൽ വെച്ച് പറഞ്ഞത്. ഇടയ്ക്ക് ​ഗോപികയുടെ ഇപ്പോഴത്തെ കൊച്ചു കുടുംബത്തെ ഉൾപ്പെടുത്തി ​താരത്തിന്റെ സഹോദരൻ വ്ലോ​ഗുകൾ പങ്കുവെക്കാറുണ്ട്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X