എന്റെ കൂടെ നിന്ന ചേട്ടൻ; എത്ര നന്ദി പറഞ്ഞാലും തീരില്ല; പുതിയ സന്തോഷ വാർത്ത പങ്കുവെച്ച് ഹനാൻ
ബിഗ് ബോസ് വീട്ടിൽ വളരെ കുറച്ച് ദിവസങ്ങൾ മാത്രം നിന്ന് മടങ്ങിയ മത്സരാർത്ഥിയാണ് ഹനാൻ. വൈൽഡ് കാർഡ് എൻട്രിയായെത്തിയ ഹനാൻ ഷോയെ ആവേശ ഭരിതമാക്കുമെന്ന് പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം ഹനാന് ഷോയിൽ തുടരാൻ പറ്റിയില്ല. അഞ്ചാം സീസണിലെ എപ്പിസോഡുകൾ കണ്ട് മത്സരാർത്ഥികളെക്കുറിച്ച് ഏകദേശ ധാരണയുണ്ടായിരുന്ന ഹനാൻ പുറത്തെ പ്രേക്ഷക പ്രതികരണത്തെക്കുറിച്ചും മനസ്സിലാക്കിയാണ് ബിഗ് ബോസ് വീട്ടിലേക്ക് കയറിയത്.
അതിനാൽ തന്ന മികച്ച രീതിയിൽ ഹനാന് മുന്നേറാമായിരുന്നു. എന്നാൽ ഷോയിൽ തുടരാൻ ഹനാന് കഴിഞ്ഞില്ല. കുറച്ച് ദിവസമാണെങ്കിലും അതിനുള്ളിൽ തന്നെ പ്രേക്ഷകർക്കിടയിൽ ഹനാൻ ചർച്ചയായിരുന്നു. ചില ട്രോളുകളും ഹനാന് വന്നു. ഒറ്റയ്ക്കിരിക്കുകയും തനിയെ സംസാരിക്കുകയും ചെയ്യുന്ന ഹനാനെയാണ് ഷോയിൽ കണ്ടത്. കണ്ട് പഴകിയ സ്ട്രാറ്റർജിയാണെന്നിതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടു. എന്നാൽ താൻ തന്റെ ഗെയിം പ്ലാൻ ഷോയിൽ പ്രാവർത്തികമാക്കി വരികയായിരുന്നെന്നാണ് ഹനാൻ വ്യക്തമാക്കിയത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഹനാൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സംഗീത സംവിധായകൻ ഗോപി സുന്ദറിനെക്കുറിച്ചാണ് ഹനാന്റെ കുറിപ്പ്. തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒപ്പം നിന്ന വ്യക്തിയാണ് ഗോപി സുന്ദറെന്ന് ഹനാൻ പറയുന്നു. 'എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഞാൻ ഈണം നൽകി എഴുതിയ ഒരു കവിത ലോകം കേൾക്കണം എന്നത്. ഇന്നലെ ആ മനോഹരമായ സ്വപ്നം പൂവണിഞ്ഞു'
'എൻ്റെ ആ സ്വപ്നങ്ങൾക്ക് പുറകെ അത് നടത്താൻ കൂടെ നിന്ന ആളാണ് ചേട്ടൻ. ഇത്രയും ഭംഗി ആയി എൻ്റെ പാട്ട് പുറത്ത് ഇറങ്ങിയതിൽ Mixing & orchestration വലിയ ഒരു പങ്കു വഹിക്കുന്നുണ്ട്. ഈ പാട്ട് റെക്കോർഡ് ചെയ്തതും മിക്സിംഗ് വർക് എല്ലാം ചെയ്തത് ഒറ്റ രാത്രി കൊണ്ടാണ്. ഒരു ദിവസം കൊണ്ട് വർക് ചെയ്യാം എന്ന് ഗോപി ചേട്ടൻ സമ്മതിച്ചത് എൻ്റെ ഏറ്റവും വലിയ ഭാഗ്യം ആണ്'

'ഗോപി ചേട്ടനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ലവ് യു സോ മച്ച്,' ഹനാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ. ബിഗ് ബോസിനെക്കുറിച്ച് താനൊരും ഗാനമുണ്ടാക്കുന്നുണ്ടെന്ന് ഹനാൻ അടുത്തിടെ പറഞ്ഞിരുന്നു. ബിഗ് ബോസ് വീട്ടിൽ ചിലരോട് വഴക്കിട്ടെങ്കിലും അതൊന്നും മനസ്സിൽ വെക്കുന്നില്ലെന്ന് ഹനാൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
പുറത്ത് വന്ന ശേഷം ലച്ചുവുമായുള്ള വഴക്കിന്റെ വീഡിയോ കണ്ട് ചിരിച്ചു. ഗോപികയോട് അങ്ങോട്ട് പോയി സംസാരിക്കാനും മടിയില്ലെന്ന് ഹനാൻ വ്യക്തമാക്കിയിരുന്നു. റിനോഷ് ജോർജ് ബിഗ് ബോസ് വിജയിവാണമെന്നാണ് ആഗ്രഹമെന്നും ഹനാൻ തുറന്ന് പറഞ്ഞു. ഇമേജ് നോക്കി മാസ്കിട്ട് പെരുമാറുന്ന കുറച്ച് പേർ വീട്ടിനകത്തുണ്ടെന്നും ഹനാൻ കുറ്റപ്പെടുത്തി. ഗോപിക, ഹനാൻ, എയ്ഞ്ചലിൻ മരിയ എന്നിവരാണ് ബിഗ് ബോസ് വീട്ടിൽ നിന്ന് ഇതുവരെ പുറത്ത് പോയത്. മിഡ് വീക്ക് എവിക്ഷനിലാണ് ഗോപിക പുറത്തായത്.
കരഞ്ഞ് കൊണ്ടാണ് ഗോപിക പടിയിറങ്ങിയത്. ഹനാൻ പോയതിൽ മത്സരാർത്ഥികളിൽ ചിലർക്ക് വിഷമമുണ്ടായിരുന്നു. എയ്ഞ്ചലിൻ പോയപ്പോഴും മറ്റ് മത്സരാർത്ഥികൾ വികാര ഭരിതരായി. ബിഗ് ബോസിലെ എന്റർടെയ്മെന്റ് ഫാക്ടറായിരുന്ന മൂന്ന് പേരാണ് പുറത്ത് പോയിരിക്കുന്നത്. ഇനിയാര് ഷോയെ മുന്നോട്ട് കൊണ്ട് പോവുമെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. പൊതുവെ ഇത്തവണത്തെ സീസൺ അത്ര രസകരമല്ലെന്ന് പ്രേക്ഷകരിൽ ഭൂരിഭാഗത്തിനും അഭിപ്രായമുണ്ട്. വരും എപ്പിസോഡുകളിലാണ് എല്ലാവർക്കും പ്രതീക്ഷ.


Click it and Unblock the Notifications











