'പൂർണ്ണിമ ചേച്ചിയെ കണ്ട് പഠിക്കൂ... എന്താണ് ആഡ് ഷൂട്ട് ഒന്നും ചെയ്യാത്തത്?, മഞ്ജു സീരിയലിൽ അഭിനയിച്ചിട്ടുണ്ടോ?
മലയാളി സിനിമാ താരങ്ങളില്‍ പലരുടെയും പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ജാന്‍മോണി ദാസ്. ഏറെ പ്രതിസന്ധികൾ അതിജീവിച്ചെത്തിയ ജാൻ മോണി ബിഗ് ബോസ് സീസൺ ആറിൽ മത്സരാർത്ഥിയായ ശേഷമാണ് മലയാളികൾക്കും പ്രിയങ്കരിയായത്. ഇപ്പോഴിതാ രഞ്ജിനി ഹരിദാസിന് നൽകിയ പുതിയ അഭിമുഖത്തിൽ ആദ്യമായി മഞ്ജു വാര്യർക്ക് മേക്കപ്പ് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ജാൻമോണി ദാസ്.
മഞ്ജു വാര്യരും അഭിനേത്രിയാണെന്ന് താൻ വൈകിയാണ് തിരിച്ചറിഞ്ഞതെന്നും ജാൻമോണി പറയുന്നു. അമല പോളിനൊപ്പമുള്ള പോട്ട്ഫോളിയോ ഷൂട്ടിനുശേഷം നിരന്തരമായി എനിക്ക് മലയാളത്തിൽ നിന്ന് വർക്ക് കിട്ടി തുടങ്ങി. അതോടെ ഞാൻ പാതി വർക്ക് അവിനാഷിനേയും ഏൽപ്പിച്ച് തുടങ്ങി. ഒരു ദിവസം പൂർണ്ണിമ എന്നെ വിളിച്ചു. നാളെ നീ ഫ്രീയാണോയെന്ന് എന്നോട് ചോദിച്ചു.

സ്റ്റാർ ആന്റ് സ്റ്റൈൽ എന്നൊരു പുതിയ മാഗസീൻ വരുന്നുണ്ടെന്നും അതിന്റെ കവർ ഷൂട്ടിന് മേക്കപ്പ് ചെയ്യാൻ വരാമോയെന്നും ചോദിച്ചു. എന്റെ സുഹൃത്തിന് വേണ്ടിയാണ്. പുള്ളിക്കാരി നടൻ ദിലീപിന്റെ ഭാര്യയാണെന്നും പറഞ്ഞു. മലയാളത്തിലേക്ക് വന്നതല്ലേയുള്ളു. എനിക്ക് ദിലീപ് ആരാണെന്നും അന്ന് അറിയില്ലായിരുന്നു. മേക്കപ്പ് മാത്രം ചെയ്താൽ മതിയെന്നും പൂർണ്ണിമ പറഞ്ഞു. ഇതെല്ലാം കേട്ട് പിറ്റേദിവസം ഞാൻ മേക്കപ്പ് ചെയ്യാനായി പോയി.
ഇന്നും ഞാൻ ഓർക്കുന്നു... എന്ത് ടൈപ്പ് മേക്കപ്പ് വേണമെന്ന് ചോദിച്ചിട്ട് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു മഞ്ജു വാര്യരുടെ മറുപടി. എനിക്കും അന്ന് മഞ്ജു വാര്യർ എന്ന നടിയുണ്ടെന്ന കാര്യം അറിയില്ലായിരുന്നു. മേക്കപ്പിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് മഞ്ജു പറഞ്ഞതുകൊണ്ട് തന്നെ പുതിയ കുട്ടിയാണെന്ന് ഞാനും കരുതി.
മാത്രമല്ല കുറേ അഡ്വൈസും കൊടുത്തു. പൂർണ്ണിമ ചേച്ചിയെ കണ്ട് പഠിക്കൂ. എന്താണ് ആഡ് ഷൂട്ട് ഒന്നും ചെയ്യാത്തത്?. നിങ്ങൾക്ക് ഞാൻ സജഷൻസ് താരം പേടിക്കേണ്ട എന്നൊക്കെ ഞാൻ പറഞ്ഞു. പതിനാല് വർഷത്തെ ഇടവേളയ്ക്കുശേഷം മഞ്ജു ചെയ്ത ആദ്യത്തെ ഫോട്ടോഷൂട്ടായിരുന്നു അത്. ആ സമയത്ത് ദിലീപും മഞ്ജുവും ഡിവോഴ്സ്ഡായിരുന്നില്ല. മായാമോഹിനി ചെയ്യുന്ന സമയത്തെല്ലാം ദിലീപിനൊപ്പം മഞ്ജുവുണ്ട്.
ബ്ലാക്ക് സ്കേർട്ടും റെഡ്ഡ് ടോപ്പും അണിഞ്ഞ് ഓപ്പൺ ഹെയർ ലുക്കിലാണ് ആ ഫോട്ടോഷൂട്ടിന് മഞ്ജു എത്തിയത്. മഞ്ജു വളരെ പ്രൊഫഷണലിനെപ്പോലെ ഫോട്ടോഷൂട്ട് ചെയ്യുന്നത് കണ്ട് ഞാൻ അമ്പരന്നു. അവരെ അഭിനന്ദിച്ചു. ഞാൻ ഇതെല്ലാം പറയുന്നത് കേട്ടും മഞ്ജു ചിരിയായിരുന്നു. ആ ഫോട്ടോഷൂട്ടിനുശേഷം എനിക്ക് ഒരുപാട് കോൾസ് അതുമായി ബന്ധപ്പെട്ട് വന്നു.

അതിൽ ഒരു സ്ത്രീയുടെ കോളുണ്ടായിരുന്നു. കോൾ വന്നത് യുകെയിൽ നിന്നാണ്. നിങ്ങൾക്ക് നാഷണൽ അവാർഡ് കിട്ടുമെന്ന് ആ സ്ത്രീ എന്നോട് പറഞ്ഞു. എന്തിനെന്ന് ഞാൻ ചോദിച്ചു. മഞ്ജു ആ ഫോട്ടോഷൂട്ടിൽ അതീവ സുന്ദരിയായിരുന്നുവെന്ന് അവർ പറഞ്ഞു. കാരണം പതിനാല് വർഷങ്ങൾക്കുശേഷമാണ് ആളുകൾ വീണ്ടും ഒരു മാസികയിലൂടെ മഞ്ജുവിനെ കാണുന്നത്.
ആ കോൾ വന്നശേഷം ഞാൻ പൂർണ്ണിമയെ വിളിച്ചു. മഞ്ജു വാര്യർ മുമ്പ് സീരിയലിൽ അഭിനയിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു. നീ എന്താണ് അവിടെ പോയി ചെയ്തത് എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഒന്നും ചെയ്തില്ല. ചെറുതായി ചില അഡ്വൈസ് നൽകിയെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാനും മഞ്ജുവും പരിചയപ്പെടുന്നത്.
ഞങ്ങൾ തമ്മിൽ നല്ല ഫ്രണ്ട്ഷിപ്പാണെന്നും ജാൻമോണി പറഞ്ഞു. മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമല്ല നല്ലൊരു നടിയും നർത്തകിയുമാണ് ജാൻമോണി. രഞ്ജിനി ഹരിദാസുമായി വർഷങ്ങളായുള്ള സൗഹൃദമാണ് ജാൻമോണിക്ക്.


Click it and Unblock the Notifications