'എന്റെ അമ്മേടെ പേറെടുത്തത് നീയാണല്ലോ'; ബര്‍ത്ത് ഡേ വീഡിയോയ്ക്ക് പരിഹാസം; മറുപടി നല്‍കി ജാനകി
ബിഗ് ബോസിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ജാനകി സുധീര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ജാനകി. താരം പങ്കുവെക്കുന്ന ഗ്ലാമറസ് ചിത്രങ്ങളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയ ലോകത്ത് മിന്നും താരമാണ് ജാനകി. മോഡലിംഗിലൂടെയാണ് ജാനകി സിനിമയിലെത്തുന്നത്. ബിഗ് ബോസിലെത്തിയതോടെ കൂടുതല്‍ ജനപ്രീതി നേടി.
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായിരുന്നു ജാനകി. ഷോയില്‍ നിന്നും തുടക്കത്തില്‍ തന്നെ പുറത്തായെങ്കിലും ആരാധകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ജാനകിയ്ക്ക് സാധിച്ചിരുന്നു. പുറത്താക്കപ്പെട്ട ജാനകിയെ തിരികെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ പിന്നീട് രംഗത്തെത്തിയത് ജാനകി നേടിയെടുത്ത സ്‌നേഹത്തിന്റെ പ്രതിഫലനമായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയുടെ നല്ലതും ചീത്തയും താരം നേരിടാറുണ്ട്. ഒരുഭാഗത്ത് സ്‌നേഹം തരുന്ന സോഷ്യല്‍ മീഡിയ മറുവശത്ത് വിമര്‍ശിക്കുകയും ചെയ്യും. ഇപ്പോഴിതാ തന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ജാനകി. വെള്ളനിറത്തിലുള്ള വേഷത്തില്‍ ഗ്ലാമറസായാണ് ജാനകി എത്തിയിരിക്കുന്നത്. താരത്തിന്റെ ലുക്കിനെ അഭിനന്ദിച്ചും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നും നിരവധി പേര്‍ എത്തിയിട്ടുണ്ട്.
എന്നാല്‍ ചിലര്‍ താരത്തെ മോശമായ വാക്കുകൡലൂടെ വിമര്‍ശിക്കുന്നുണ്ട്. ഇതിനിടെ തന്റെ പ്രായത്തെ പരിഹസിച്ചൊരാള്‍ക്ക് ജാനകി നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. തന്റെ 28-ാം പിറന്നാള്‍ ആയിരുന്നു ജാനകി കഴിഞ്ഞ ദിവസം ആഘോഷിച്ചത്. ഇതിന്റെ വീഡിയോയില്‍ ഒരാള്‍ കമന്റ് ചെയ്തത് സര്‍ട്ടിഫിക്കറ്റില്‍ കള്ളം കാണിച്ചത് ആവും എന്നായിരുന്നു. പിന്നാലെ ഇയാള്‍ക്ക് മറുപടി നല്‍കി ജാനകി എത്തുകയായിരുന്നു. 'അതെ, എന്റെ അമ്മേടെ പേറെടുത്തത് നീയാണല്ലോ' എന്നായിരുന്നു ജാനകിയുടെ മറുപടി.

നിരവധി പേരാണ് ജാനകിയെ ഏജ് ഷെയിം ചെയ്തും വസ്ത്രധാരണത്തെ വിമര്‍ശിച്ചും എത്തിയിരിക്കുന്നത്. '38 ആയിരിക്കും, ഈ പെണ്ണുമ്പിള്ള എന്താ ഇങ്ങനെയൊക്കെ നോക്കുന്നേ, 28 വയസില്‍ തുണി ഇത്രേം കുറഞ്ഞു അപ്പോള്‍ ഒരു 35 ആകുമ്പോളേക്കും എങ്ങനെ ആകുവോ.. ആ എല്ലാം പിറന്നാലും ഞാന്‍ നോക്കിയിരിക്കും, ഞാന്‍ കരുതി വല്ല മുണ്ട് ന്റെയും പരസ്യം ആയിരിക്കുമെന്ന്' എന്നായിരുന്നു ചില കമന്റുകള്‍.
'പിഞ്ചുകുഞ്ഞാണല്ലേ, എന്തായാലും പിറന്നാള്‍ ആശംസകള്‍, അടുത്ത ബർത്ത് ഡേ ആഘോഷിക്കുമ്പോ തുണി ഇതിലും കുറക്കണം, 28 ല്‍ ഇങ്ങനെയെങ്കില്‍ 38 ല്‍ കാണില്ല, നിന്നെ ഒക്കെ ദൈവം ഉറപ്പായിട്ടും കൈ വിടും നോക്കിക്കോ, ആ കേക്ക് മേടിച്ച ക്യാഷ് ഉണ്ടായിരുന്നു എങ്കില്‍ ഒരു നല്ല തുണി മേടിക്കാം ആയിരുന്നു, 28 വയസുള്ള തൈ കിളവി, അങ്ങനെ അമ്മച്ചിയായി' എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.


Click it and Unblock the Notifications