അത് രണ്ടും ശരീരാവയവങ്ങളാണ്! നിങ്ങളെ പോലെ തന്നെയാണ് ഞാനും, തെറി വിളിക്കുന്നവരോട് ജസ്‌ല പറയുന്നു

തന്റെ നിലപാടുകളിലൂടെ പൊതുസമൂഹത്തിലും സോഷ്യല്‍ മീഡിയയിലും പലപ്പോഴും ചര്‍ച്ചയാവാറുള്ള താരമാണ് ജസ്‌ല മാടശ്ശേരി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലേക്ക് എത്തിയതോടെയാണ് ജസ്‌ലയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ബിഗ് ബോസിന് ശേഷം ജസ്‌ല പങ്കുവെക്കാറുള്ള ഫേസ്ബുക്ക് പോസ്റ്റുകളും വലിയ ചര്‍ച്ചയാവാറുണ്ട്.

വ്യാപകമായ സൈബര്‍ അക്രമണങ്ങള്‍ക്ക് ഇരയാവേണ്ടി വരുന്നതിനെ കുറിച്ച് പലപ്പോഴും ജസ്‌ല തുറന്ന് പറഞ്ഞിട്ടുണ്ട്. ബിഗ് ബോസിന് ശേഷം ചിലര്‍ തന്റെ ഫേസ്ബുക്ക് പൂട്ടിച്ചതോടെ ടിക് ടോകില്‍ അക്കൗണ്ട് എടുത്തതിനെ കുറിച്ചും അവിടെ ഉയരുന്ന തെറിവിളികളെ കുറിച്ചും പറയുകയാണ് ജസ്ലയിപ്പോള്‍. തന്നെ പോലെ തന്നെ തെറിവിളി കേൾക്കുന്നതും ടിക് ടോകില്‍ വലിയ തരംഗമുണ്ടാക്കുന്ന ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരിലുള്ള കുട്ടിയെ കുറിച്ച് കൂടി ജസ്‌ല സൂചിപ്പിച്ചിട്ടുണ്ട്.

ജസ്ലയുടെ കുറിപ്പ് വായിക്കാം

ഹെലന്‍ ഓഫ് സ്പാര്‍ട്ട... ടിക് ടോക്ക് എടുത്തിട്ട് അധികമായിട്ടില്ല. ലോക്ഡൗണ്‍ തുടങ്ങിയതില്‍ പിന്നെ ആണ്. നേരം പോക്കിനുള്ള ഓപ്ഷന്‍സ് തിരയുന്ന എനിക്ക് ഇത് കണ്ണില്‍ പെട്ടത്. അത് ബിഗ് ബോസില്‍ നിന്നിറങ്ങിയ സമയമായതിനാല്‍ അണ്ണന്‍ ആര്‍മിക്കാര്‍ എന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ച സമയം കൂടെയായിരുന്നു. പിന്നെന്നും നോക്കിയില്ല. ഒരു അര അങ്ങ് തുടങ്ങി. തുടങ്ങിയ പുത്തന്‍ പുത്തരിക്കാണെന്ന് തോന്നുന്നു. തുരുതുരാ വീഡിയോസും ഇട്ടു :
മ്ം.. Interesting.

ജസ്ലയുടെ കുറിപ്പ് വായിക്കാം

പക്ഷെ എന്തിനാന്നെന്നറിയില്ല. പല ഭാഗത്ത് നിന്നും കോയാ നാമക്കാരുടെ തെറിവിളികള്‍. മാപ്പിളപ്പാട്ട് ചെയ്യാന്‍ നീയാരാടി. തട്ടമിട്ട് പാട്ടു ചെയ്യുന്നോ? തട്ടമിടാതെ മാപ്പിളപ്പാട്ട് ചെയ്യുന്നോ. ടിക് ടോക്കിലും നീ വന്നോ? ഇവിടെ ആണുങ്ങളുണ്ട് ട്ടൊ. എനിക്കൊന്നും മനസ്സിലായില്ല. തെറി വിളിയും. ലൈംഗീക ചുവയുള്ള ചാപ്പകുത്തലുകളും. ആദ്യമല്ലല്ലോ. അതൊന്നും പോരാഞ്ഞിട്ട് ഒരു ടിക് ടോക്കര്‍ എന്നെ സപ്പോര്‍ട്ട് ചെയ്‌തെന്നും പറഞ്ഞ് അവന്റേയും എന്റെയും കല്യാണ വീഡിയോയും ഹണിമൂണും വരെ ടിക് ടോക് കഉകള്‍ നടത്തി. മൈന്റ് ചെയ്തില്ല.

ജസ്ലയുടെ കുറിപ്പ് വായിക്കാം

ഇതിനിടയില്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേര്. കാരണം, ആ കുട്ടിക്കും നല്ല ഭീകരമായ തെറിവിളികള്‍ ഉണ്ടായിരുന്ന സമയം. സംഭവം തെറിവിളിക്കുന്നത് വിളിക്കുന്നവന്റെ അക്കൗണ്ട് റീച്ച് ആവാനാണ്. വേറൊന്നും അല്ല. പക്ഷെ പരിധിയില്‍ കവിഞ്ഞ അശ്ലീല തെറിവിളിക്ക് മോര്‍ഫിങ്ങുകളുമായിരുന്നു നിറയെ. ഹെലന്‍ എന്തിനിങ്ങന്നെ അക്രമിക്കപ്പെടുന്നു എന്ന് നോക്കി. വിഷയം. ഒരു കുണ്ടിയും, മൈരുമാണ്.

 ജസ്ലയുടെ കുറിപ്പ് വായിക്കാം

കുണ്ടിയും മൈരും ശരീരാവയവങ്ങളാണ്. എനിക്കും അവള്‍ക്കും ഈ തെറി വിളിക്കുന്നവനുമൊക്കെയുണ്ട്. ടിക് ടോക്കില്‍ കുണ്ടി വിളി ഒരു ട്രന്റുമാണ്. മാസ് ബീ ജി എം ഒക്കെയാണ് കുണ്ടി വിളിക്ക്. അത് ആണും പെണ്ണുമൊക്കെ പ്രായദേതമന്യേ അതില്‍ വിളിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ വിളിച്ചപ്പോള്‍ മാത്രം അത് വിഷയമാവാന്‍ കാരണമെന്താവും.

 ജസ്ലയുടെ കുറിപ്പ് വായിക്കാം

1. പെണ്ണാണ്
2. സ്മാര്‍ട്ടാണ്
3. ക്യൂട്ട് ആണ്
4. പൊതുബാധ വിഴുപ്പുകളോട് നടുവിരല്‍ കാണിച്ച മിടുക്കിയാണ്
5. പെണ്ണെന്ന പൊതുബോധത്തെ 1 മിനിട് വീഡിയോകളിലൂടെ പൊളിച്ചടുക്കിയ 21 കാരിയാണ്
6. തന്നെ തെറിവിളിച്ച്.. നീ പോടി മൈരെ എന്ന് വിളിച്ചവനോട്, അതേ ഭാഷയില്‍ നീ പോടാ മൈരേന്ന് വിളിച്ചവളാണ്.
7. ആരെയും ഫോളോ ചെയ്യാതെ ലക്ഷക്കണക്കിന് ആളുകളെ ഫോളോവേസ് ആക്കിയ മിടുക്കി കുട്ടി
8. അവളെ കുണ്ടി എന്ന വാക്കുപയോഗിച്ചതിന്റെ പേരില്‍ അക്രമിച്ച ആണ്‍ ബോധങ്ങളോട് എന്നെ കുണ്ടിയോളി എന്ന് വിളിച്ചോളു എന്ന് പറയാന്‍ തന്റേടം കാണിച്ചവളാണ്.
9. പ്രതികരണ ശേഷിയും..
10. നേരിടാനുള്ള കെല്‍പ്പും ഉള്ളവളാണ്..
11. അഹങ്കാരിയാണ് ഞാന്‍ എന്ന് അക്രമികളോട് ചിരിച്ച് കൊണ്ട് പറഞ്ഞവളാണ്.

ജസ്ലയുടെ കുറിപ്പ് വായിക്കാം

ഒന്ന് ചോദിച്ചോട്ടെ ആണിന് മാത്രം തീറെഴുതിയ വാക്കുകള്‍ ഏതെല്ലാമാണ്. ആണ് വിളിക്കുമ്പോള്‍. അതൊക്കെ ഒരു വൈബ് അല്ലെയെന്നും. പെണ്ണു വിളക്കുമ്പോള്‍ അവള്‍ വേഷ്യയും കുടുംബത്തില്‍ പിറക്കാത്തവളുമാകുന്നതിന്റെ രാഷ്ട്രീയമെന്താണ്. തെറി വിളിക്കുന്നവന്റെ മനോനിലയും ഭാഷയും അശ്ലീലമാണ്.
സ്ത്രീയെ ലിംഗം കൊണ്ട് നോക്കി കാണുന്ന വരാന്ന്. തെറിവിളിച്ചാലും അസഭ്യം പറഞ്ഞാലും ചിത്രം വികൃതമാക്കിയാലും അക്രമിച്ചാലും മൂലക്കിരുന്ന് മോങ്ങി എല്ലാം നിര്‍ത്തി മാപ്പ് എന്ന് പറയുന്ന ചേച്ചിമാരുടെ കാലം നസീറിന്റെ ജയന്റെും ഒക്കെ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമാ കാലത്തെ കഴിഞ്ഞു. മൈ
രേന്ന് വിളിച്ചാല്‍. ഡബില്‍ മൈരെന്ന് കുട്ടികള്‍ വിളിച്ചാല്‍ തലതാഴ്‌ത്തേണ്ടതില്ല. സ്വാഭാവികം. മാത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X