ഞാന്‍ ധരിക്കാറുള്ള ബ്രാ ഇതാണ്! വീഡിയോ സഹിതം ബ്രായുടെ ചിത്രങ്ങള്‍ കാണിച്ച് ബിഗ് ബോസ് താരം ജാസ്മിന്‍

ബിഗ് ബോസ് മലയാളത്തിന്റെ കഴിഞ്ഞ സീസണിലൂടെയാണ് ജാസ്മിന്‍ എം മൂസ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. അതുവരെ സോഷ്യല്‍ മീഡിയയില്‍ ഇന്‍ഫ്‌ളുവന്‍സറായിരുന്ന താരം ബിഗ് ബോസില്‍ വലിയ തരംഗം സൃഷ്ടിച്ചു. താനൊരു ലെസ്ബിയന്‍ ആണെന്ന് ഉറക്കെ പ്രഖ്യാപിച്ച ജാസ്മിന്‍ വീടിനകത്ത് പലപ്പോഴായി തന്റെ നിലപാടുകള്‍ വെളിപ്പെടുത്തിയിരുന്നു.

മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ബിഗ് ബോസില്‍ നിന്നും സ്വയം പുറത്തേക്ക് പോയ മത്സരാര്‍ഥി കൂടിയാണ് ജാസ്മിന്‍. സഹമത്സരാര്‍ഥിയുമായിട്ടുള്ള പ്രശ്‌നങ്ങളായിരുന്നു ജാസ്മിന്‍ പുറത്തേക്ക് പോകാമെന്ന തീരുമാനത്തിന് പിന്നില്‍. ഇതിന് ശേഷം സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ജാസ്മിന്‍ ആരാധകരുമായി സംവദിക്കാറുള്ളത്.

jasmine-

തന്റെ പ്രിയപ്പെട്ട ജിമ്മില്‍ നിന്നും ബോഡി മേക്കോവര്‍ ചെയ്യുന്ന വീഡിയോസും ചിത്രങ്ങളുമൊക്കെയാണ് ജാസ്മിന്‍ കൂടുതലായും പങ്കുവെക്കാറുള്ളത്. ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് താരത്തിന് പിന്തുണയുമായി വരാറുള്ളതും. അത്തരത്തില്‍ രസകരമായൊരു വീഡിയോയുമായിട്ടാണ് ജാസ്മിനിപ്പോള്‍ എത്തിയിരിക്കുന്നത്.

താന്‍ ധരിക്കാറുള്ള ബ്രാ ഏതാണെന്നും അതിനൊരു മാറ്റം വരുത്തിയതിനെ കുറിച്ചുമൊക്കെ വളരെ രസകരമായ രീതിയിലാണ് ജാസ്മിന്‍ അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ കണ്ടവര്‍ക്കൊന്നും കാര്യം മനസിലായില്ലെങ്കിലും ജാസ്മിന് വലിയ സ്വീകാര്യതയാണ് പുതിയ വീഡിയോയിലൂടെയും ലഭിച്ചിരിക്കുന്നത്.

'ഞാന്‍ ആകെ സ്‌പോര്‍ട്‌സ് ബ്രാ മാത്രമാണ് ധരിക്കാറുള്ളത്. എന്നാല്‍ പുതിയതായി ഇങ്ങനൊരു ബ്രാ ധരിച്ചതോടെ എന്റെ ചിന്തകള്‍ മാറിയെന്നാണ്', ജാസ്മിന്‍ പറയുന്നത്. എന്നാല്‍ താരം പറഞ്ഞതെന്താണെന്ന് ആര്‍ക്കും മനസിലാവാതെ ഇരിക്കാനായി വായപൊത്തി പിടിക്കുകയും ബാക്ക്ഗ്രൗണ്ടിലെ മ്യൂസിക്കിന്റെ ശബ്ദം കൂട്ടുകയും ചെയ്തിരിക്കുകയാണ്.

jasmine-

താനിതുവരെ ധരിക്കാറുണ്ടായിരുന്ന സ്‌പോര്‍ട്‌സ് ബ്രായും ഇപ്പോള്‍ ധരിച്ചിരിക്കുന്നതും താരം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് താഴെ രസകരമായ കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

മ്യൂസിക്കിന്റെ സൗണ്ട് കുറച്ച് കൂട്ടി വെക്കുമായിരുന്നെങ്കില്‍ ഒന്നൂടി ക്ലീയര്‍ ആയി കേള്‍ക്കാമായിരുന്നു എന്നാണ് ഒരാള്‍ കമന്റിട്ടത്. എന്നാല്‍ അതാണ് അതിലെ മുഴുവന്‍ പോയിന്റും എന്നാണ് ജാസ്മിന്‍ മറുപടിയായി പറഞ്ഞിരിക്കുന്നത്. ഇത് മാത്രമല്ല നിരവധി പേരാണ് ജാസ്മിനോട് പുതിയ വിശേഷങ്ങള്‍ ചോദിക്കുന്നത്.

മുന്‍പ് ലെസ്ബിയന്‍ ആണെന്ന് വെളിപ്പെടുത്തിയത് മുതലായിരുന്നു ജാസ്മിന്‍ ശ്രദ്ധിക്കപ്പെടുന്നത്. നേരത്തെ വിവാഹിതയായി ജീവിച്ചിരുന്നെങ്കിലും ദാമ്പത്യം അവസാനിപ്പിച്ചതിന് ശേഷമാണ് ഒറ്റയ്ക്ക് താമസിക്കാന്‍ തീരുമാനിക്കുന്നത്. ശേഷം മോനിക്ക എന്ന യുവതിയുമായി ലിവിംഗ് റിലേഷനിലായിരുന്നു. അങ്ങനെയുള്ളപ്പോഴാണ് ജാസ്മിന്‍ ബിഗ് ബോസിലേക്കും മത്സരിക്കാനെത്തുന്നത്.

എന്നാല്‍ ബിഗ് ബോസിന് ശേഷം തന്റെ പങ്കാളിയ്ക്ക് മോശം അനുഭവങ്ങള്‍ നേരിടേണ്ടതായി വന്നുവെന്നും അവളുമായി ബന്ധം പിരിയുകയാണെന്നും ജാസ്മിന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ബിഗ് ബോസിലെ സുഹൃത്തായ നിമിഷയുടെ കൂടെയുള്ള ചിത്രങ്ങളും വീഡിയോസുമാണ് പിന്നീട് പങ്കുവെച്ചത്. ഇതും വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടു. എന്നാല്‍ നല്ല സുഹൃത്തുക്കളായി കഴിയുകയാണ് ജാസ്മിനും നിമിഷയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X