ജാസ്മിനൊപ്പം പുതിയൊരാള്‍ കൂടി! കുഞ്ഞാ എന്ന് പേരിട്ടു; ഗബ്രിയ്‌ക്കൊപ്പം പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് ജാസ്മിന്‍
ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ താരങ്ങളാണ് ഗബ്രിയും ജാസ്മിനും. ഷോ തുടങ്ങിയത് മുതല്‍ ഗബ്രി ജാസ്മിന്‍ എന്ന കൂട്ടുക്കെട്ട് തുടങ്ങി. ക്യാമറ സ്‌പേസ് സ്വന്തമാക്കാനും താരങ്ങള്‍ക്ക് സാധിച്ചു. ആദ്യ ദിവസങ്ങളില്‍ തന്നെ പ്രേക്ഷകരില്‍ നിന്നും വിമര്‍ശനങ്ങളാണ് ഗബ്രിയ്ക്കും ജാസ്മിനും ലഭിച്ചത്.
ഇരുവരും സൗഹൃദത്തില്‍ ആയി എന്നതിന് പുറമേ പ്രണയിതാക്കളെ പോലെ പെരുമാറി എന്നതായിരുന്നു കുറ്റം. എന്നിരുന്നാലും ലക്ഷക്കണക്കിന് പ്രേക്ഷകരുടെ പിന്തുണ ഇരുവര്‍ക്കും നേടിയെടുക്കാന്‍ സാധിച്ചു. ബിഗ് ബോസ് മെറ്റീരിയല്‍ എന്ന് പറയാവുന്ന മത്സരാര്‍ത്ഥികള്‍ ആയിരുന്നു രണ്ടാളും.

മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഗബ്രി പുറത്തായപ്പോള്‍ നൂറു ദിവസം നിന്ന് ഫിനാലയില്‍ എത്തിയിട്ടാണ് ജാസ്മിന്‍ പുറത്തേക്കിറങ്ങുന്നത്. അകത്തും പുറത്തും ജാസ്മിന് നല്ലൊരു സുഹൃത്തായി ഗബ്രി ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ഉദ്ഘാടനങ്ങള്‍ക്ക് പോവുകയും യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.
അത്തരത്തില്‍ ജാസ്മിന്‍ പങ്കുവെച്ച് പുതിയൊരു വീഡിയോയാണ് വൈറല്‍ ആകുന്നത്. ഗബ്രിയും ഞാനും വീണ്ടും ഒരുമിച്ചപ്പോള്‍ എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല ജാസ്മിന്‍ വധുവിന്റെ വേഷത്തില്‍ അണിഞ്ഞൊരുങ്ങുന്നതും താരങ്ങളുടെ പുതിയ വിശേഷങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പുതിയൊരു വര്‍ക്കുമായി ബന്ധപ്പെട്ട തിരക്കിലാണ് ഞാന്‍. അതിനിടയില്‍ ഗബ്രിയെ കൂടി വിളിച്ച് വരുത്തിയതാണെന്ന് പറഞ്ഞാണ് ജാസ്മിന്‍ സംസാരിച്ച് തുടങ്ങിയത്. തനിക്കൊരു പാഴ്‌സല്‍ ഇന്ന് വരുന്നുണ്ട്. അത് സമയമില്ലാത്തത് കൊണ്ട് ഗബ്രിയാണ് വാങ്ങുന്നത്. പറക്കുന്നൊരു അണ്ണാനെ വാങ്ങണമെന്ന ആഗ്രഹം ഇന്ന് സഫലമാവുകയാണെന്നും ജാസ്മിന്‍ പറയുന്നു.
പിന്നാലെ തനിക്കിന്നൊരു ബ്രൈഡല്‍ ലുക്കില്‍ ഷൂട്ട് നടത്തുന്നുണ്ടെന്ന് പറഞ്ഞ താരം മേക്കപ്പ് ചെയ്യാന്‍ വന്ന ആളെയും പരിചയപ്പെടുത്തി. മുന്‍പ് എന്റെ കല്യാണം തീരുമാനിച്ചതിന് ശേഷം മേക്കപ്പ് ചെയ്യാന്‍ വേണ്ടി ബുക്ക് ചെയ്തിരുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണിത്. അഡ്വാന്‍സ് ഒക്കെ കൊടുത്തിരുന്നു. അതിതുവരെ തിരികെ വാങ്ങിയിട്ടില്ല.

പല കാരണങ്ങള്‍ കൊണ്ട് ആ കല്യാണം നടന്നില്ല. ഇന്ന് ഇങ്ങനെ മേക്കപ്പ് ചെയ്യാനാണ് ഭാഗ്യമുണ്ടായത്. അന്ന് തുടങ്ങിയ പരിചയമാണ്. ഏകദേശം രണ്ട് വര്‍ഷത്തിന് മുകളിലായി. ഇപ്പോഴും നല്ല സ്‌നേഹവും സൗഹൃദവുമായി മുന്നോട്ട് പോവുന്നു എന്നാണ് ജാസ്മിന്‍ പറയുന്നത്.
ഇതിനിടെ ജാസ്മിന്‍ കൊച്ചിയില്‍ ഒറ്റയ്ക്കായത് കൊണ്ട് അവളുടെ വിരസത മാറ്റുവാനായിട്ടാണ് പുതിയൊരു അതിഥിയെ കൊണ്ട് വരുന്നതെന്ന് ഗബ്രിയും പറയുന്നു. അങ്ങനെ വളരെ ചെറിയൊരു അണ്ണാന്‍ കുഞ്ഞിനെ വാങ്ങിയിരിക്കുകയാണ് താരങ്ങള്‍. അതിന്റെ വിശേഷങ്ങള്‍ യൂട്യൂബിലൂടെ പറയാമെന്നും താരം സൂചിപ്പിച്ചു.
ബ്യൂട്ടി ബ്ലോഗറും ഇന്‍ഫ്‌ളുവന്‍സറുമായ ജാസ്മിന്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ആളാണ്. ബിഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പ് വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും ഷോ യിലൂടെ ഉണ്ടായ വിമര്‍ശനങ്ങള്‍ കാരണം അത് മുടങ്ങി പോവുകയായിരുന്നു. ഇതിന് മുന്‍പും ജാസ്മിന്റെ വിവാഹം മുടങ്ങിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ കരിയറുമായി മുന്നോട്ട് പോവുകയാണ് താരം.


Click it and Unblock the Notifications