അറിഞ്ഞോ അറിയാതെയോ ഞാനും അതിന് കാരണമായി! ഗബ്രി പോയപ്പോള്‍ തൊട്ട് ഞാന്‍ പഴി കേള്‍ക്കുന്നതാണ്; ജാസമിന്‍

ഇക്കഴിഞ്ഞ മലയാളം ബിഗ് ബോസ് സീസണിലൂടെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട താരങ്ങളാണ് ജാസ്മിന്‍ ജാഫറും ഗബ്രിയേല്‍ ജോസും. ഇരുവരും തുടക്കം മുതലേ സൗഹൃദത്തിലായതാണ് പലരെയും ചൊടിപ്പിച്ചത്. അകത്തും പുറത്തുമൊക്കെ താരങ്ങള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. ഇതേറ്റവും ബാധിച്ചത് ജാസ്മിനെയാണെന്ന് പറയാം.

എന്നാല്‍ മത്സരത്തിന്റെ ഫൈനല്‍ വരെ എത്താന്‍ സാധ്യത ഉണ്ടായിരുന്നിട്ടും ഗബ്രി പകുതിയ്ക്ക് വച്ച് പുറത്തായത് ആരാധകര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയാത്ത കാര്യമാണ്. മത്സരബുദ്ധിയിലും പ്രകടനത്തിലും മുന്നില്‍ നിന്ന ഗബ്രി പുറത്താവാന്‍ കാരണം ജാസ്മിനാണെന്നും ആരോപണം ഉണ്ടായിരുന്നു.

jasmine-jaffer

ഇത്തരത്തില്‍ തനിക്കെതിരെ ഉയര്‍ന്ന് വന്ന ആരോപണങ്ങളില്‍ പ്രതികരിക്കുകയാണ് ജാസ്മിനിപ്പോള്‍. ഗബ്രി പുറത്തായതിന് ശേഷം തനിക്കുണ്ടായ മാനസികാവസ്ഥയും പുറത്ത് വന്നതിന് ശേഷം ഇപ്പോഴും ഈ വിഷയത്തെ കുറിച്ച് വരുന്ന അഭിപ്രായങ്ങള്‍ക്കും മറുപടി പറഞ്ഞാണ് ജാസ്മിനെത്തിയത്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് ഗബ്രിയെ ടാഗ് ചെയ്ത് കൊണ്ട് താരം സംസാരിച്ചത്.

ക്യാപ്ഷനുള്ള ഉത്തരം... എന്നും പറഞ്ഞാണ് ജാസ്മിന്‍ എത്തിയിരിക്കുന്നത്. ടോപ് ഫൈവില്‍ വരാന്‍ എന്റെ കണ്ണില്‍ ഒരുപാട് യോഗ്യതയുള്ള ഒരു മത്സരാര്‍ഥിയായിരുന്നു ഗബ്രി. പക്ഷേ വിധി അത് നടന്നില്ല. ടാസ്‌ക് ലെറ്റര്‍ ആയാലും ടാസ്‌ക് ആയാലും വളരെ ഭംഗിയായി ചെയ്യാന്‍ കഴിയുന്ന ഒരാള്‍. അവന്‍ പോയപ്പോള്‍ തൊട്ട് ഞാന്‍ കേട്ട ഒരു പഴിയാണ് ഞാന്‍ കാരണം ആണ് അവന്‍ പോയതെന്ന്.

അറിഞ്ഞോ അറിയാതെയോ ഞാന്‍ കാരണമായി എന്ന് തോന്നി പോയ നിമിഷം.... അന്ന് റീഎന്‍ട്രി നടത്തിയ സമയത്ത് അവന്‍ ആ ടാസ്‌ക് ലെറ്റര്‍ വായിച്ചപ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ കണ്ണില്‍ മിന്നി മാഞ്ഞു. ദാ വീണ്ടും അതുപോലെയുള്ള പോസ്റ്റ് കണ്ടപ്പോള്‍ അതൊക്കെ ഒന്നുംകൂടി മനസില്‍ അല അടിച്ചു....' എന്നുമാണ് ഗബ്രിയെ കുറിച്ച് ജാസ്മിന്‍ പറഞ്ഞിരിക്കുന്നത്.

jasmine-jaffer

ഇത്രയധികം നെഗറ്റിവിറ്റി വന്നതിനാല്‍ ബിഗ് ബോസിന് ശേഷം ജാസ്മിന്റെ ജീവിതമെന്താവും എന്നറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ തനിക്കെതിരെ ഉണ്ടായ അക്രമണങ്ങളില്‍ കാര്യമായി പ്രതികരിക്കാതെ സ്വന്തം ജീവിതവുമായി മുന്നോട്ട് പോവുകയാണ് ജാസ്മിന്‍ ചെയ്തത്. മാത്രമല്ല ഗബ്രിയുമായിട്ടുള്ള സൗഹൃദം അതുപോലെ തുടരാനും സാധിച്ചിരുന്നു.

ഇരുവരും ഒരുമിച്ച് പലയിടങ്ങളിലും ഉദ്ഘാടനങ്ങള്‍ക്കും മറ്റ് പൊതുപരിപാടികളിലും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതും പതിവാണ്. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചും താരങ്ങള്‍ എത്താറുണ്ട്. രണ്ടാളും ഇതേ സൗഹൃദം ഇനിയും തുടരണമെന്ന് പറയുകയാണ് ആരാധകര്‍.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X