എന്നെയും വെട്ടി പോടും എന്നായി! വെട്ടു കത്തിയും കൊണ്ട് ചാടി തുള്ളി വന്നയാളെ കുറിച്ച് ജസ്‌ല; കുറിപ്പ് വൈറല്‍

സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയായ താരമാണ് ജസ്‌ല മാടശ്ശേരി. ഇടയ്ക്ക് മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് മലയാളം ഷോ യിലും ജസ്‌ല മത്സരിച്ചിരുന്നു. കുറച്ച് ദിവസം കൊണ്ട് ജനമനസുകളില്‍ ഇടംനേടാനും താരത്തിന് സാധിച്ചു. കഴിഞ്ഞ കുറേ കാലമായി വിവാദങ്ങളില്‍ നിന്നൊക്കെ മാറി നില്‍ക്കുകയാണ് താരം.

മാത്രമല്ല തന്റെ പുതിയ ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കാറുമുണ്ട്. അത്തരത്തില്‍ രസകരമായൊരു കഥയും പറഞ്ഞാണ് ജസ്‌ല എത്തിയിരിക്കുന്നത്. ഒരു വേലിയില്‍ ചാരി നില്‍ക്കുന്നൊരു ഫോട്ടോയാണ് ഫേസ്ബുക്കിലൂടെ ജസ്‌ല പങ്കുവെച്ചത്. ഈ വേലിയ്ക്ക് പിന്നിലൊരു കഥയുണ്ടെന്ന് പറഞ്ഞ് ചിലരുടെ വിശ്വാസങ്ങളും അത് കാരണമുണ്ടായ അനുഭവവുമാണ് താരം പറയുന്നത്.

jasla-madassey

'ഈ വേലിക്ക് പിന്നില്‍ ഒരു കഥയുണ്ട്... ഭാഗ്യം കൊണ്ട് മാത്രം ഞാനും നമ്മുടെ പ്രോപ്പര്‍ട്ടിയില്‍ ജോലിക്ക് വന്ന ഭായിയും കഷ്ടിച്ച് ജീവന്‍ രക്ഷപ്പെട്ട കഥ. അന്നെന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ രണ്ട് പേരും ഇളിച്ചോണ്ടിരിക്കണ ഫോട്ടോ ചരമ കോളത്തില്‍ വന്നേനെ. അതും തല്ലിക്കൊന്നിട്ട്, വെട്ടിക്കൊന്നിട്ട്. ഇതിന്റപ്പുറത്തു ഒരു പാറയുണ്ട്.. അമ്മച്ചീടെ പറമ്പിലാണ്. അതമ്മച്ചീടെ സാമിയാണത്രേ. എനിക്കതറിയാമായിരുന്നു. കാരണം വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഞാനിവിടെ വരുമ്പോഴേ അമ്മച്ചി അവിടെ ഇടക്ക് വിളക്ക് വെക്കാറുണ്ടായിരുന്നു.

Take a Poll

ആകെ കാട് പിടിച്ചു കിടന്നിരുന്ന ആ പാറ വെട്ടി വൃത്തിയാക്കി കഴുകി വൃത്തിയുള്ളൊരു സാമിയാക്കി കൊടുത്തത് ഞങ്ങളാണ്. ഒരീസം പണിയ്ക്ക് വന്ന ബ്രോ നമ്മുടെ ടാങ്കിന് സൈഡില്‍ ഉണ്ടായിരുന്ന ഗ്രീന്‍ കാര്‍പെറ്റ് കാറ്റില്‍ പാറി പാറയില്‍ ചെന്ന് വീണു. അന്ന് പണിയ്ക്ക് വന്ന ഭായിക്കുണ്ടോ അറിയുന്നു കാര്‍പെറ്റ് ചെന്ന് വീണത് അമ്മച്ചീടെ സാമിക്ക് മുകളിലാണെന്ന്. ബ്രോ നേരെ വേലി ചാടിയിറങ്ങി പാറയില്‍ ചവിട്ടി. അപ്പുറത്തൂന്ന് അമ്മച്ചീടെ പേത്തി (പേരമകള്‍)ടെ ഭര്‍ത്താവ് വെട്ടു കത്തിയും കൊണ്ട് ചാടി തുള്ളി.

jasla-madassey

വെട്ടി പോടുവേടാ... പ്പാ പ്പൂ പ്പീ... നായ്ക്കുണ്ടായവനെ എന്നെല്ലാം പറഞ്ഞ് ചാടി തുള്ളി ഒച്ച വെച്ചോടി വരുന്നത് കണ്ടാണ് ഞാനും അങ്ങോട്ടൊടിയത്. എന്താ അണ്ണാ എന്താ പ്രശ്‌നം എന്ന് ചോദിച്ചപ്പോഴേക്കും കത്തി ഭായീടെ തൊട്ടടുത്തെത്തി. എന്നെയും വെട്ടി പോടും എന്നായി.

അറിയാണ്ട് പറ്റിയതാണ്, അവന് സാമിയെ അറിയില്ല. പക്ഷെ സാമിക്ക് അവനെ മനസ്സിലാവും അണ്ണാ വിട്, മനുഷ്യനല്ലേ അറിയാതെ പറ്റിയതാ എന്നൊക്കെ പറഞ്ഞ് ഒരു വിധത്തിലാണ് ആ പ്രശ്‌നം പരിഹരിച്ചത്. എന്റമ്മോ, കല്ലിലും മുള്ളിലും കയറി ഇരിക്കുന്ന പൊന്ന് ദൈവങ്ങളെ ലേശം സ്വസ്ഥത താ എന്ന് ഞാന്‍ അന്ന് ആ സാമിയോട് പറഞ്ഞു. അങ്ങനെ പിന്നീടാരും സാമിയെ ചവിട്ടാണ്ടിരിക്കാന്‍ അന്ന് മരുമകന്‍ കെട്ടിയ വേലിയാണിത്.

ഇടക്കാരോ നല്ല തണുപ്പുള്ള ഒരു ദിവസം ആ വേലിയില്‍ നിന്നും കമ്പെടുത്തു ക്യാമ്പ് ഫയര്‍ ഇട്ടു റോഡില്‍. മലയാളികള്‍ തന്നെയാണ്. വല്ല കാര്യവുമുണ്ടോ അവന്മാര്‍ക്ക്. അന്നും തലനാരിഴക്കാണ് ഒരു കൊല നടക്കാതെ ഞാന്‍ ഡീല്‍ ചെയ്തത്. സ്മരണ വേണം സ്മരണ. അങ്ങനെ എന്തൊക്കെ കഥകളാണല്ലേ ഒരോ വേലിക്കും പറയാനുള്ളത്. ചില മനുഷ്യര്‍ക്കിടയില്‍ ഡീല്‍ ചെയ്തു ജീവിക്കുക എന്ന് പറയുന്നതേ സാഹസിതകയാണ്. ഞാന്‍ തന്നെ എന്നെ ഇടക്ക് അഭിനന്ദിക്കാറുണ്ട്. സമ്മതിച്ചെന്ന് പറഞ്ഞ്, മനുഷ്യന്റെ തലച്ചോറ് സാമി തിന്നാല്‍ പിന്നെന്തേയ്യാനാ...' എന്നും പറഞ്ഞാണ് ജസ്‌ല എഴുത്ത് അവസാനിപ്പിക്കുന്നത്.

More from Filmibeat

Read more about: Jazla Madasseri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X