പെണ്ണിന് മാത്രമല്ല ആണിനും വിവാഹം ഒരു തടവറയാണ്! അത് കൊണ്ട് തകര്‍ക്കപ്പെട്ട സ്വപ്നങ്ങളുടെ കലവറയാണ് ഈ ഭൂമി

ബിഗ് ബോസ് താരവും ഇന്‍ഫ്‌ളുവന്‍സറുമായ ജസ്‌ല മാടശ്ശേരി തന്റെ ജീവിതത്തെ കുറിച്ച് ശക്തമായ നിലപാടുകളുള്ള ആളാണ്. യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ച താരം സ്വന്തം സ്വപ്‌നങ്ങള്‍ക്ക് വേണ്ടി വീട് വിട്ട് പോരുകയായിരുന്നു. പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കപ്പെട്ടെങ്കിലും തന്റെ സ്വതന്ത്ര്യത്തിന് ജീവിക്കുകയാണിപ്പോള്‍.

ഇതിനിടെ സോഷ്യല്‍ മീഡിയയിലൂടെ ജസ്‌ല പങ്കുവെച്ച ചില പോസ്റ്റുകള്‍ ശ്രദ്ധേയമാവുകയാണ്. പതിനഞ്ച് വര്‍ഷം മുന്‍പ് ഇങ്ങനൊരു ജീവിതത്തിലേക്ക് ഇറങ്ങി പുറപ്പെട്ടതിനെ കുറിച്ചും തന്റെ വിവാഹ സങ്കല്‍പ്പങ്ങളെ പറ്റിയുമൊക്കെയാണ് ജസ്‌ല സംസാരിച്ചത്. വിവാഹം കൊണ്ട് പല സമുദായങ്ങളും സമൂഹങ്ങളും ഉദ്ദേശിക്കുന്നത് ലൈസന്‍സ്ഡ് സെക്‌സ് ആണെന്നാണ് താരം പറയുന്നത്.

jasla-madassey

'വിവാഹം... വിവാഹമാണ് ജീവിതത്തിന്റെ അള്‍റ്റിമേറ്റ് ലക്ഷ്യമെന്നു വിശ്വസിക്കുന്നവരാണ് പൊതുവെ ഇന്ത്യക്കാര്‍ എന്ന് തോന്നും. വിവാഹം കഴിക്കാത്ത പെണ്‍കുട്ടികളെ കാണുമ്പോള്‍ വല്ലാത്ത അസ്വസ്ഥത ആണ് എന്ന് മാത്രമല്ല ആ അസ്വസ്ഥത ഉപദേശമായും സ്വര്യക്കേടായും പ്രതിഫലിപ്പിക്കേം ചെയ്യും.

വിവാഹം കഴിക്കാത്ത പെണ്‍കുട്ടികള്‍ സ്ത്രീകള്‍ എപ്പോഴും കെട്ട് കഥകളുടെ കോണ്ടെന്റ് ആണ്. അങ്ങനെയായിരിക്കും, അതുകൊണ്ടായിരിക്കും എന്നിങ്ങനെയുള്ള കഥകളും ധാരാളം സൃഷ്ടിക്കപ്പെടും. കേട്ടു ചിരിക്കുക എന്നതിനപ്പുറം മറ്റൊരു മറുപടിക്കും നില്‍ക്കരുത്. വിവാഹം എന്ന കോണ്‍സപ്റ്റിനോളം ബോറിങ് ആയ ഒരു ബന്ധവും ഞാന്‍ ഇന്നോളം കണ്ടിട്ടില്ല. ഒരു എഗ്രിമെന്റിന്റെ പുറത്തുള്ള ബന്ധം.

വിവാഹത്തെ ആഘോഷമാക്കുന്ന അതെ ഇന്‍ട്രെസ്റ്റോടെ ഡിവോഴ്‌സിനെ ആഘോഷമാക്കാന്‍ കഴിയുന്ന സമൂഹമാണെങ്കില്‍ ഒന്നൂടെ വൃത്തിയുണ്ടായേനെ. വിവാഹം ഒരു തടവറയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പെണ്ണിന് മാത്രമല്ല ആണിനും. എല്ലാവര്‍ക്കും അങ്ങനെയാവണമെന്നില്ല. എന്നാല്‍ അങ്ങനെയല്ലാത്തവര്‍ ചെറിയ ശതമാനം മാത്രമാണ് എന്നതാണ് വസ്തുത. താല്പര്യമുള്ളവര്‍ കഴിക്കട്ടെ, അല്ലാത്തവരെ അവരുടെ വഴിക്ക് വിടൂ.

jasla-madassey

ലൈസന്‍സ്ഡ് സെക്‌സ് ആണ് വിവാഹം കൊണ്ട് പല സമുദായങ്ങളും സമൂഹങ്ങളും ഉദ്ദേശിക്കുന്നത്. അല്ലെന്ന് ശക്തമായി വാദിക്കുന്നവന്റെ കാഴ്ചയും അറിവും യാത്രയും പരിമിതമാക്കപ്പെട്ടിരിക്കുന്നു എന്ന് മാത്രമേ ഞാന്‍ പറയു. നമ്മുടെ നാടുകളില്‍ ചിലരെങ്കിലും അതിലപ്പുറം പങ്കാളികളെ ബഹുമാനിക്കുന്നവരും അവരുടെ ജീവിതത്തെയും തലച്ചോറിനെയും ചിന്തകളെയും ഒഴുക്കിനെയും ഉള്‍ക്കൊള്ളുന്നവരും ഉണ്ട്.

എന്നാല്‍ ഒന്നിറങ്ങി നടന്നാല്‍ മനസ്സിലാവും വിവാഹം കൊണ്ട് മാത്രം തകര്‍ക്കപ്പെട്ട സ്വപ്നങ്ങളുടെ കലവറ ആണ് ഈ ഭൂമിയെന്ന്. കൂടുതല്‍ എഴുതി ബോര്‍ അടിപ്പിക്കുന്നില്ല. അതോരോരുത്തരുടെയും തിരഞ്ഞെടുപ്പും താല്പര്യവും മാത്രമാണെന്ന് ഉള്‍ക്കൊള്ളാനുള്ള സാമാന്യബോധമെങ്കിലും ഉണ്ടാവട്ടെ എന്നാത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

നാട്ടിലെ പെണ്‍പിള്ളാരുടെ മുഴുവന്‍ തന്തയും തള്ളയും ആവുന്ന മലയാളിയുടെ ടിപ്പിക്കല്‍ വൃത്തികെട്ട സ്വഭാവം അവസാനിപ്പിക്കാറായില്ലേ
ഇനിയും...?' എന്ന് ചോദിച്ച് കൊണ്ടാണ് ജസ്‌ല കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X