വിശ്വാസിയായ മുസ്ലിം പെണ്‍കുട്ടിയായി ജീവിച്ചിരുന്നെങ്കില്‍ ഇതൊന്നും കാണില്ല! ഇനി മരിച്ചാലും കുഴപ്പമില്ല; ജസ്‌ല

സോഷ്യല്‍ മീഡിയയിലൂടെ വൈറലായ താരങ്ങളില്‍ ഒരാളാണ് ജസ്ല മാടശ്ശേരി. തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞ് വിമര്‍ശനങ്ങളും വിവാദങ്ങളുമൊക്കെ ജസ്‌ലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇടയ്ക്ക് ബിഗ് ബോസ് ഷോയിലേക്ക് പോയതോടെയാണ് താരത്തിനെതിരെ ഉള്ള പരിഹാസങ്ങള്‍ കുറഞ്ഞത്.

ജനിച്ചു വളര്‍ന്ന ജീവിതരീതികളില്‍ നിന്നും മാറി തന്റെ ഇഷ്ടത്തിന് ജീവിക്കുകയാണ് ജസ്ല ചെയ്തത്. അതില്‍ തനിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്ന് പറയുകയാണ് താരം ഇപ്പോള്‍. വിശ്വാസിയായ മുസ്ലിം പെണ്‍കുട്ടിയായി ജീവിച്ചിരുന്നെങ്കില്‍ തനിക്ക് ഇത്രയും മനോഹരമായ ഭൂമി കാണാന്‍ സാധിക്കില്ലായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പുതിയ കുറിപ്പിലൂടെ ജസ്ല സൂചിപ്പിച്ചിരിക്കുന്നത്.

jasla-madassey

'ഒരു വിശ്വാസിയായ മുസ്ലിം പെണ്‍കുട്ടി മാത്രം ആയി ജീവിക്കുകയായിരുന്നെങ്കില്‍ എനിക്കൊരിക്കലും ഞാന്‍ കണ്ട ഇത്രമനോഹരമായ ഭൂമിയെ കാണാന്‍ കഴിയുമായിരുന്നോ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യാനോ, എതിര്‍ക്കപ്പെടാനോ, ഒറ്റപ്പെടല്‍ അനുഭവിക്കാനോ, ചിന്തിക്കാനോ, ഓടാനോ ഉള്ള ധൈര്യം അന്ന് 15 വര്‍ഷം മുന്‍പ് ഞാന്‍ കാണിച്ചില്ലായിരുന്നെങ്കില്‍, എന്റെ ഉള്ളിലെ ചോദ്യങ്ങളും ഇഷ്ടങ്ങളും തന്നെ ശ്വാസം മുട്ടിച്ചു കഴുത്തു ഞെരിച്ചു എന്നെ ആത്മഹത്യയിലേക്ക് തള്ളിവിടുമായിരുന്നു. ഇന്ന് ഞാന്‍ ജീവിച്ചിരിക്കില്ലായിരുന്നു.

ഒരു ഗോത്ര ദൈവത്തിനു തലച്ചോറ് പണയം വെക്കുന്നത് ആത്മഹത്യാ പരമായിരുന്നു എനിക്ക്. അത്രയ്ക്കും സംഘര്‍ഷങ്ങളായിരുന്നു ഞാന്‍ അനുഭവിച്ചത്. ഒന്നും എളുപ്പമായിരുന്നില്ല. എല്ലാം കല്ലേറുകളും ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും വൈരാഗ്യങ്ങളും വേട്ടയാടലുകളും നിറഞ്ഞ വഴികളായിരുന്നു. അന്നതെന്നെ വേദനിപ്പിച്ചിരുന്നു. ഭീകരമായി തളര്‍ന്നിരുന്നു. പക്ഷെ എനിക്കെന്നെ ഭയങ്കര ഇഷ്ടമായിരുന്നു, വിശ്വാസവും. അതുകൊണ്ട് മാത്രം ഞാന്‍ ചിരിച്ചോണ്ട് അന്ന് നിവര്‍ന്നു നിന്നു.

ബാക്കിയുള്ള ശ്വാസം വല്ലാതെ ആഴത്തില്‍ എടുത്തു. ഉള്ള ജീവനും കിതപ്പും കൊണ്ട് ഓടി. മനസ് കൊണ്ടും ഇഷ്ടങ്ങള്‍ കൊണ്ടും മാത്രം. എല്ലാവരുടെയും കാര്യമല്ല. എന്റെ മാത്രം കാര്യമാണ് ഞാന്‍ പറഞ്ഞത് (എന്റെ മാത്രം). എന്റെ സമാധാനം, സന്തോഷം ഒരിക്കലും ഇസ്ലാമിക ദൈവം നിര്‍ദേശിച്ച വഴിയായിരുന്നില്ല.

jasla-madassey

ഞാന്‍ ജീവിക്കുന്നതില്‍ സന്തോഷിക്കുന്നതില്‍ റിസ്‌ക്ക്കളെടുക്കുന്നതില്‍ ധൈര്യത്തില്‍ എന്നോടും എന്റെ അനുഭവങ്ങളോടും. നേരിട്ട ബുദ്ധിമുട്ടുകളോടും പ്രയാസങ്ങളോടും ഇനി എന്നെ കാത്തിരിക്കുന്ന പ്രശ്‌നങ്ങളോടും പ്രതിസന്ധികളോടും സന്തോഷങ്ങളോടും ഞാന്‍ കടപ്പെട്ടവളാണ്. എനിക്കെന്നെ അത്രമേല്‍ ഇഷ്ടമാണ്. എന്റെ മനസ്സ് പോലെ, തലച്ചോറ് പോലെ എന്നെ നിയന്ത്രിക്കാന്‍ ജീവിപ്പിക്കാന്‍ ഒരു ഗോത്ര ദൈവത്തിനോ സങ്കല്പത്തിനോ കെട്ടുക്കഥക്കോ കഴിയില്ല എന്നതെന്റെ തിരിച്ചറിവാണ്.

മരണം രംഗബോധമില്ലാത്ത കോമാളി തന്നെയാണ്. ഇപ്പൊ മരിച്ചാലും തെല്ലുമൊരു കുറ്റബോധമോ പിറുപിറുപ്പോ ഇല്ലാതെ ചിരിച്ചുകൊണ്ട് ഞാന്‍ കണ്ണടക്കും. 30 വയസ്സിനിടയിലെ 15 വര്‍ഷത്തെ ജീവിതം തന്നെ എനിക്ക് ആഘോഷമായിരുന്നു. സ്വപ്നത്തില്‍ പോലും എന്നെ പോലൊരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയ്ക്ക് സ്വപ്നം പോലും കാണാന്‍ സാധ്യതയില്ലാത്ത ജീവിതം. കൊതിയുണ്ട് എത്ര കിട്ടിയാലും ഞാന്‍ അത് ജീവിക്കും. പക്ഷെ തീര്‍ന്നാലും പരാതിയോ പരിഭവമോ എനിക്ക് ബാക്കിയുണ്ടാവില്ല. ..

എന്നെ ഇഷ്ടപ്പെടുന്ന മനസ്സിലാക്കുന്ന കാര്യത്തില്‍ ഞാന്‍ അങ്ങേയറ്റം സ്വാര്‍ത്ഥയാണ്. മറ്റൊരാളെന്നെ എന്നോളം ഇഷ്ടപ്പെടുന്നത് എനിക്ക് ഉള്‍ക്കൊള്ളാനും പ്രയാസമാണ്. വെറുക്കുന്നതെനിക്ക് പരാതിയില്ലാ, പരിഭവവുമില്ല... എന്റെ ജീവിതം എന്റെ മാത്രം തീരുമാനങ്ങളും തിരഞ്ഞെടുപ്പുമാണ്. മറ്റൊരാള്‍ക്കും തലയിടാന്‍ അവസരം ഇല്ലാത്തത്. ജനിച്ച ഗോത്രദൈവത്തിന് പോലും...' എന്നും പറഞ്ഞാണ് ജസ്‌ല എഴുത്ത് അവസാനിപ്പിക്കുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X