കുടുംബം വലുതായെന്നും സർപ്രൈസ് വരുന്നുണ്ടെന്നും ലക്ഷ്മിപ്രിയ, റോബിനും ആരതിയും വീട്ടിൽ വരുന്നുണ്ടോയെന്ന് ആരാധകർ!

ലക്ഷ്മിപ്രിയ റോബിന്റേയും ആരതിയുടേയും വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ കുടുംബ സമേതം എത്തിയിരുന്നു

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ നൂറ് ദിവസവും പിന്നീട് പുറത്തിറങ്ങി ഇന്നുവരേയും ചേച്ചി-അനിയൻ സൗഹൃദം കാത്തുസൂക്ഷിക്കുന്ന രണ്ടുപേരാണ് റോബിനും ലക്ഷ്മിപ്രിയയും. റോബിൻ പുറത്തായപ്പോൾ ദിൽഷയ്ക്കും ബ്ലെസ്ലിക്കും പുറമെ ഏറ്റവും കൂടുതൽ കരഞ്ഞത് ലക്ഷ്മിപ്രിയയായിരുന്നു.

റോബിനെ അവസാനമായി ഇറങ്ങിപ്പോയ കൺഫെഷൻ റൂമിന്റെ വഴിയിൽ നിന്ന് ലക്ഷ്മിപ്രിയ കരഞ്ഞതിന്റേയും മറ്റും വീഡിയോകൾ ആ സമയത്ത് വൈറലായിരുന്നു.

Bigg Boss Malayalam, Bigg Boss Malayalam news, Bigg Boss Malayalam Lakshmi Priya, Lakshmi Priya family, Lakshmi Priya news,  ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം വാർത്തകൾ, ബിഗ് ബോസ് മലയാളം ലക്ഷ്മി പ്രിയ, ലക്ഷ്മി പ്രിയ കുടുംബം, ലക്ഷ്മി പ്രിയ വാർത്ത

റോബിനെ ബി​ഗ് ബോസ് ഹൗസിൽ മനസിലാക്കിയ ഒരേ ഒരു മത്സരാർഥി താനാണെന്നും ലക്ഷ്മിപ്രിയ പറഞ്ഞിട്ടുണ്ട്. ബി​ഗ് ബോസ് മലയാളത്തിന്റെ ഇതുവരെയുള്ള സീസണുകളിൽ അഭിപ്രായങ്ങൾ വ്യക്തമായി തുറന്ന് പറഞ്ഞ് ഒറ്റയ്ക്ക് നിന്ന് മത്സരിച്ചിട്ടുള്ള ഓരേയൊരു മത്സരാർഥി ലക്ഷ്മിപ്രിയയാണ്.

നൂറ് ദിവസം വീട്ടിൽ തികച്ച ലക്ഷ്മിപ്രിയയ്ക്ക് പലപ്പോഴും വീട്ടിൽ ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അവസാനമായപ്പോഴേക്കും വിജയിയായില്ലെങ്കിലും ഹൗസിൽ താൻ നൂറ് ദിവസം തികയ്ക്കുമെന്ന വാശിയിലായിരുന്നു ലക്ഷ്മിപ്രിയ.

അത് നടിക്ക് സാധിച്ചെടുക്കാനും പറ്റി. ലക്ഷ്മിപ്രിയ നാലാം സ്ഥാനത്താണ് ഫിനാലെ കഴിഞ്ഞപ്പോൾ എത്തിയത്. തുടക്കത്തിൽ മത്സരാർഥികളും പ്രേക്ഷകരും കുലസ്ത്രീയെന്ന് വിളിച്ച് ലക്ഷ്മിപ്രിയയെ അധികം സപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ‌ പോകെ പോകെ ലക്ഷ്മിപ്രിയ ​ഗെയിമിൽ വിജയിച്ചും അഭിപ്രായ പ്രകടനങ്ങൾ നടത്തിയും ആരാധകരെ സൃഷ്ടിച്ചെടുത്തു.

റോബിൻ എഴുപതാം ദിവസം ഷോയിൽ നിന്നും പുറത്തായിരുന്നു. പിന്നീട് ഫിനാലെയ്ക്ക് മുമ്പ് ഹൗസിലേക്ക് തിരികെ വന്നപ്പോൾ ലക്ഷ്മിപ്രിയയോടുള്ള റോബിന്റെ സ്നേഹവും പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യിപ്പെട്ടിരുന്നു.

ബി​​ഗ് ബോസ് ഷോ നന്നായി മനസിലാക്കി പഠിച്ചശേഷമാണ് റോബിൻ മത്സരിക്കാനെത്തിയത്. അതുകൊണ്ട് തന്നെ വളരെ വേ​ഗത്തിൽ തനിക്ക് ആരാധകരെ ഉണ്ടാക്കിയെടുക്കാൻ റോബിനായി. പിആർ വർക്കിലൂടെ ആളുകളെ വെച്ച് റോബിൻ ഫാൻസിനെ ഉണ്ടാക്കി മറ്റുള്ള മത്സരാർഥികളെ ഡീ​ഗ്രേഡ് ചെയ്യുന്നുവെന്നാണ് ഇപ്പോഴും സീസൺ ഫോറിലെ മറ്റുള്ള ചില മത്സരാർഥികൾ കരുതിയിരിക്കുന്നത്.

അതിനാൽ തന്നെ ബ്ലെസ്ലി, ധന്യ മേരി വർ​ഗീസ്, ലക്ഷ്മിപ്രിയ തുടങ്ങി വളരെ കുറച്ച് ആളുകളുമായി മാത്രമെ റോബിന് ബി​ഗ് ബോസിന് ശേഷം സൗഹൃദമുള്ളു.

Bigg Boss Malayalam, Bigg Boss Malayalam news, Bigg Boss Malayalam Lakshmi Priya, Lakshmi Priya family, Lakshmi Priya news,  ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം വാർത്തകൾ, ബിഗ് ബോസ് മലയാളം ലക്ഷ്മി പ്രിയ, ലക്ഷ്മി പ്രിയ കുടുംബം, ലക്ഷ്മി പ്രിയ വാർത്ത

തനിക്ക് എന്നും റോബിൻ‌ കൂടെപിറന്ന സഹോദരനെപ്പോലെയാണെന്ന് പറഞ്ഞ ലക്ഷ്മിപ്രിയ റോബിന്റേയും ആരതിയുടേയും വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ കുടുംബ സമേതം എത്തിയിരുന്നു.

ഇപ്പോഴിത റോബിനും ആരതി പൊടിക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ലക്ഷ്മിപ്രിയ സോഷ്യൽമീഡിയയിൽ കുറിച്ച ചില വരികളാണ് വൈറലാകുന്നത്. പല സർപ്രൈസുകളും പിന്നാലെ വരുന്നുണ്ടെന്ന സൂചന നൽകുന്നതാണ് ലക്ഷ്മിപ്രിയയുടെ കുറിപ്പ്. എന്റെ കുടുംബം കുറച്ചുകൂടി വളർന്നു.

അനുജനും അനുജത്തിയും.....ഇന്ന് പോസ്റ്റ് ചെയ്യാൻ മറ്റൊരു കാരണം കൂടിയുണ്ട്. കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കൂ. ദൈവമേ നന്ദി എന്നാണ് ലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അതേസമയം ഇപ്പോൾ എന്തിനാണ് ഇത്തരമൊരു ക്യാപ്‌ഷനെന്നും ലക്ഷ്മിയുടെ പിറന്നാൾ ദിനം ആണല്ലോ ഇന്ന് എന്തായിരിക്കും ആ സന്തോഷ വാർത്ത എന്നുമാണ് ആരാധകർ കമന്റുകളിലൂടെ ലക്ഷ്മിയോട് ചോദിക്കുന്നത്. അധികം കാത്തിരിക്കാനാവില്ല സർപ്രൈസ് എന്താണെന്ന് പെട്ടന്ന് പറയണേ... എന്നും ചിലർ കമന്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ബിബിഫോറിലെ പെൺകരുത്ത്, ഇടക്ക് ഇച്ചിരി ഓവറാക്കുമെന്നാലും ബിബിയിൽ ഒറ്റക്ക് നിന്ന് കളിച്ച ഒരേ ഒരു ലേഡി കണ്ടസ്റ്റന്റ് ലക്ഷ്മിപ്രിയയാണെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. സ്കൂൾ ജീവികാലത്ത് തന്നെ അഭിനയരംഗത്ത് എത്തി എങ്കിലും ജയ്ദേവുമായുള്ള വിവാഹത്തിന് ശേഷമാണ് ലക്ഷ്മി സ്‌ക്രീനിൽ എത്തിയത്.

ഭർത്താവിന്റെ അച്ഛനാണ് സിനിമാ മേഖലയിൽ തന്നെ പരിചയപ്പെടുത്തിയതെന്ന് പലപ്പോഴായി ലക്ഷ്മി തുറന്ന് പറഞ്ഞിട്ടുണ്ട്. നർത്തകിയായ ലക്ഷ്മി കലാതിലകം കൂടി ആയിരുന്നു.

More from Filmibeat

Read more about: lakshmipriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X