'ദമ്പതികളെ മാത്രമെ പുറത്താക്കിയിട്ടുള്ളൂ, പാമ്പ് ഇപ്പോഴും ഏദൻ തോട്ടത്തിലുണ്ട്'; മണിക്കുട്ടന്റെ ഫോട്ടോഷൂട്ട്!
സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരമാണ് മണിക്കുട്ടന്‍. ബിഗ് ബോസ് സീസണ്‍ 3ലെ വിജയി കൂടിയാണ് മണിക്കുട്ടന്‍. 92001384 വോട്ടുകളാണ് ബിഗ് ബോസ് സീസൺ മൂന്നിന്റെ വിജയ കിരീടം നേടിയ മണിക്കുട്ടൻ സ്വന്തമാക്കിയത്.
മൂന്നാം സീസണിൽ ഏറെ ജനശ്രദ്ധ ലഭിച്ച താരം മണിക്കുട്ടനായിരുന്നു. ഫുൾടൈം എന്റർടെയ്ൻമെന്റ് പ്രേക്ഷകന് സമ്മാനിക്കാൻ മണിക്കുട്ടന് സാധിച്ചിരുന്നു. ഷോയില്‍ മത്സരിച്ചതോടെയാണ് മണിക്കുട്ടന് എംകെ എന്ന് പേര് വന്നത്.
ഷോ ഇടയ്ക്ക് വെച്ച് നിര്‍ത്തിയെങ്കിലും വോട്ടിങിലൂടെയായിരുന്നു വിജയിയെ തീരുമാനിച്ചത്. ഷോയ്ക്ക് ശേഷവും അതേ ഇഷ്ടം പ്രേക്ഷകര്‍ മണിക്കുട്ടനോട് നിലനിര്‍ത്തുന്നുണ്ട്.

മണിക്കുട്ടൻ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സായി വിഷ്ണുവായിരുന്നു രണ്ടാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനം ഡിംപലിനായിരുന്നു. കായംകുളം കൊച്ചുണ്ണിയായി സീരിയൽ ചെയ്തതോടെയാണ് മണിക്കുട്ടൻ എന്ന പ്രതിഭയെ മലയാളി മനസിൽ പിടിച്ച് ഇരുത്തിയത്.
മണിക്കുട്ടന്റെ കരിയറിൽ ബ്രേക്കായ സീരിയലും കായംകുളം കൊച്ചുണ്ണിയാണ്. ബിഗ് ബോസിൽ വന്ന ശേഷം കൂടുതൽ അവസരങ്ങൾ മണിക്കുട്ടന് ലഭിക്കുന്നുണ്ട്. അടുത്തിടെ ബിഗ് ബോസ് വിന്നറായതിന്റെ ഒന്നാം വാർഷികത്തിൽ മണിക്കുട്ടൻ പങ്കുവെച്ച ഹൃദയഹാരിയായ കുറിപ്പ് ശ്രദ്ധ നേടിയിരുന്നു.
'പ്രേക്ഷകരുടെ മുന്നിൽ ബിഗ്‌ബോസ് സീസൺ 3 വിന്നറായിട്ട് ഒരു വർഷം തികയുകയാണ്. പ്രിയപ്പെട്ട പ്രേക്ഷകരുടെ മനസിന്റെ നന്മയുടെ വിജയമായി അന്നും ഇന്നും ഞാൻ അതിനെ കാണുന്നു. പതിനാറ് വർഷത്തെ സിനിമാജീവിതത്തിൽ അംഗീകാരങ്ങൾ കിട്ടാതിരുന്ന അവസരങ്ങളിൽ മനസ് മടുത്തിട്ടില്ല അതുകൊണ്ട് തന്നെ ഒരു അംഗീകാരം കിട്ടിയപ്പോൾ അതിലൊരിക്കലും മതിമറന്ന് പോയിട്ടുമില്ല.'
'അഭിനയ വിദ്യാർഥിയായ എനിക്ക് ഇനിയും മുമ്പത്തെക്കാൾ ഒരുപാട് അധ്വാനത്തിലൂടെ മുന്നോട്ട് യാത്ര ചെയ്യാനുണ്ട്. നിങ്ങളുടെ ജീവിതത്തിന്റെ തിരക്കുകൾക്ക് ഇടയിൽ തുടർന്നും സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം' എന്നാണ് മണിക്കുട്ടൻ കുറിച്ചത്.

നിരവധി ഫോട്ടോഷൂട്ടുകൾ നടത്താറുള്ള മണിക്കുട്ടൻ ഇപ്പോൾ വളരെ സാഹസീകമായൊരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് പങ്കുവെച്ചിരിക്കുന്നത്. അർധനഗ്നനായി പാമ്പിനെ മുഖത്തും കഴുത്തിലുമിട്ടാണ് മണിക്കുട്ടൻ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'പാമ്പ് ഇപ്പോഴും ഏദൻ തോട്ടത്തിൽ താമസിക്കുന്നുണ്ടെന്ന് ഓർക്കുക. ദമ്പതികളെ മാത്രമാണ് പുറത്താക്കിയത്... പാമ്പിന് ഗോസിപ്പുകള്‍ കേള്‍ക്കുവാനുള്ള ചെവിയില്ല. നേരിട്ടുള്ള ധാരണ മാത്രമെ പാമ്പിനുള്ളൂ. മറ്റേതൊരു ജീവിയെക്കാളും പാമ്പിനെ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയാന്‍ സാധിക്കും' ചിത്രങ്ങള്‍ പങ്കുവെച്ച് താരം കുറിച്ചു.


Click it and Unblock the Notifications











