ആര്യയെ മോഷ്ടിച്ച് നേരെ കോടതിയിലേക്ക് പോയി; കല്യാണം അവിടെ വച്ചായിരുന്നു, മിശ്ര വിവാഹത്തെ കുറിച്ച് നോബി മർക്കോസ്

കോമഡി കഥപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് നോബി മര്‍ക്കോസ്. മിമിക്രി വേദികളിലും കോമഡി ഷോ കള്‍ക്കും പുറമേ ബിഗ് ബോസിലും നോബി പങ്കെടുത്തിരുന്നു. ഇപ്പോള്‍ സ്റ്റാര്‍ മാജിക്ക് പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് താരം.

ഇതിനിടയില്‍ ഭാര്യ ആര്യയെ ചേര്‍ത്ത് പിടിച്ച് പുതിയൊരു ഫോട്ടോഷൂട്ട് തന്നെ നടത്തിയിരിക്കുകയാണ് താരം. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതിന് പിന്നാലെയാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത താരം പറഞ്ഞത്. ആര്യയെ വിവാഹം കഴിച്ചിട്ട് ഒന്‍പത് വര്‍ഷം പൂര്‍ത്തിയായതിനെ പറ്റിയാണ് നോബി വ്യക്തമാക്കിയത്. ഇതിന് പിന്നാലെ പ്രതിശ്രുത വധുവിനെ മോഷ്ടിച്ച് കൊണ്ട് പോവേണ്ടി വന്ന കഥയും പ്രചരിക്കുകയാണ്.

നോബിയുടെ വിവാഹം കഴിഞ്ഞിട്ട് ഒന്‍പത് വര്‍ഷം പൂര്‍ത്തിയായി

മിമിക്രി താരമായി കരിയര്‍ തുടങ്ങിയ നോബി 2014 ഫെബ്രുവരി മൂന്നിനാണ് വിവാഹിതനാവുന്നത്. ഇന്ന് വിവാഹം കഴിഞ്ഞിട്ട് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇതിന് പിന്നാലെയാണ് ഭാര്യയായ ആര്യയെ ചേര്‍ത്ത് നിര്‍ത്തി ഒന്‍പതാം വിവാഹ വാര്‍ഷിക ആശംസകള്‍ താരം അറിയിച്ചത്. നോബിയുടെ പോസ്റ്റിന് താഴെ ദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് കൊണ്ടാണ് ആരാധകരും എത്തുന്നത്. അതേ സമയം ഇന്റര്‍കാസ്റ്റ് മ്യാരേജ് ആയതിനാല്‍ ഒളിച്ചോടി പോയ നോബിയുടെ കഥയും വൈറലാവുകയാണ്.

മൂന്ന് വര്‍ഷത്തോളം പ്രണയിച്ചതിന് ശേഷമാണ് ആര്യയുമായി ഒളിച്ചോടിയത്

സിനിമയില്‍ ചെറിയ വേഷങ്ങളൊക്കെ ചെയ്ത് ശ്രദ്ധേയനായി വരുന്നതിനിടയിലാണ് ആര്യയുമായി നോബി പ്രണയത്തിലാവുന്നത്. 'ഒരു കോളേജില്‍ താന്‍ പരിപാടിയ്ക്ക് പോയപ്പോഴാണ് ആര്യയെ കാണുന്നതും പരിചയപ്പെടുന്നത്. പിന്നീട് അവളെന്നെ വിളിച്ചു. ആ സംസാരം നീണ്ട് പോയതോടെ പ്രണയത്തിലായി.

ഏകദേശം മൂന്ന് വര്‍ഷത്തോളം പ്രണയിച്ചതിന് ശേഷമാണ് ആര്യയുമായി ഒളിച്ചോടിയത്. അന്ന് ചെറിയ കോളിളക്കമൊക്കെ സൃഷ്ടിച്ചെങ്കിലും ഇപ്പോള്‍ എല്ലാം ശരിയായെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ച് നോബി പറഞ്ഞത്.

സീന്‍ പൂര്‍ത്തിയാക്കിയിട്ട് വേണം പിറ്റേന്ന് രാവിലെ പോയി അവളെ മോഷ്ടിക്കാന്‍

മാത്രമല്ല ആര്യയെ കൂട്ടാന്‍ പോയ കഥയും നടന്‍ വിശദീകരിച്ചിരുന്നു. ഇതിഹാസ എന്ന സിനിമയുടെ ഷൂട്ടിങ് തൃപ്പൂണിത്തറ മ്യൂസിയത്തില്‍ രാത്രിയില്‍ നടക്കുകയാണ്. രാത്രി ഒരു മണിയോ രണ്ട് മണിയോ ആയിട്ടുണ്ടാവും. അന്നേരമാണ് ഷൂട്ട് നടക്കുന്നത്. എന്റെ കഥാപാത്രം ആ മ്യൂസിയത്തില്‍ നിന്നും മോതിരം മോഷ്ടിക്കുന്ന രംഗമാണ് ഷൂട്ട് ചെയ്യുന്നത്. ഈ സീന്‍ പൂര്‍ത്തിയാക്കിയിട്ട് വേണം പിറ്റേന്ന് രാവിലെ പോയി അവളെ മോഷ്ടിക്കാന്‍.

രണ്ട് മതവിഭാഗത്തില്‍ നിന്നുള്ളവര്‍ ആയതിനാല്‍ മിശ്ര വിവാഹമായിരുന്നു

വെളുപ്പിന് നാല് മണിയ്ക്ക് ഷൂട്ട് കഴിഞ്ഞതിന് ശേഷം താന്‍ നേരെ തിരുവനന്തപുരത്തേക്ക് പോയി. അവിടുന്ന് വിവാഹവസ്ത്രമെല്ലാം മാറി. ആര്യയും താനും രണ്ട് മതവിഭാഗത്തില്‍ നിന്നുള്ളവര്‍ ആയതിനാല്‍ മിശ്ര വിവാഹമായിരുന്നു. അതിനാല്‍ വഞ്ചിയൂര്‍ കോടതിയില്‍ വെച്ചാണ് ഞങ്ങളുടെ നടത്തിയത്. രസകരമായ കാര്യം അന്നവിടെ ഒരു സീരിയല്‍ ഷൂട്ടിങ് നടക്കുന്നുണ്ടെന്നതാണ്. ഞാന്‍ വിവാഹവസ്ത്രത്തില്‍ കോടതിയുടെ മുന്നിലൂടെ നടക്കുന്നത് കണ്ട് ഇയാളും സീരിയലില്‍ അഭിനയിക്കുന്നുണ്ടോന്ന് ചോദിച്ചു.

രാവിലെ കല്യാണം നടത്തിയതിന് ശേഷം നേരെ വീട്ടിലേക്കാണ് പോയത്

ആ സീരിയലില്‍ കല്യാണ ചെക്കന്റെ വേഷം ചെയ്യുന്നത് ഞാനാണെന്നാണ് അവിടെയുള്ളവര്‍ കരുതിയത്. അങ്ങനെ രാവിലെ കല്യാണം നടത്തിയതിന് ശേഷം നേരെ വീട്ടിലേക്കാണ് പോയത്. ആര്യയെ വീട്ടിലാക്കിയതിന് ശേഷം അന്ന് വൈകുന്നേരം എനിക്കൊരു പ്രോഗ്രാം ഉണ്ടായിരുന്നു. ഭാര്യയുടെ വീടിന് തൊട്ടടുത്താണ് അന്നത്തെ പ്രോഗ്രാം. അതുകൊണ്ട് പത്ത് നാല്‍പത് കൂട്ടുകാരെയും കൂട്ടിയാണ് അന്ന് താന്‍ ആ പ്രോഗ്രാമിന് പോയതെന്നും നോബി വെളിപ്പെടുത്തി.

More from Filmibeat

Read more about: noby നോബി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X