'നോറയാണ് എന്നെ ആദ്യം പ്രപ്പോസ് ചെയ്തത്, ആറ് വർഷമായി സുഹൃത്തുക്കൾ... 2020 മുതൽ പ്രണയത്തിലാണ് ഞങ്ങൾ'

സോഷ്യൽമീഡിയ താരമായിരുന്ന നോറ മുസ്കാനെന്ന കോഴിക്കോട്ടുകാരിയെ മലയാളികൾ അടുത്തറിഞ്ഞതും സ്നേഹിച്ച് തുടങ്ങിയതും താരം ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയശേഷമാണ്. സീസൺ ആറിൽ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച ചുരുക്കം ചിലരിൽ ഒരാൾ നോറയായിരുന്നു. അതുകൊണ്ട് തന്നെയാണ് മോൺസ്റ്റർ നോറയെന്ന പേര് വീണതും. വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതയായിയെങ്കിലും ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല.

വിവാഹമോചനത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തിൽ താൻ നേരിട്ട കാര്യങ്ങളുമെല്ലാം നോറ വെളിപ്പെടുത്തിയിട്ടുണ്ട്. ശേഷം ബി​ഗ് ബോസിൽ വെച്ച് തന്നെയാണ് താൻ ഇപ്പോൾ പ്രണയത്തിലാണെന്നും തന്നെ മനസിലാക്കുന്ന ഒരാളെ കണ്ടെത്തിയെന്നും നോറ വെളിപ്പെടുത്തിയത്. ജോ എന്ന് നോറ വിളിക്കുന്ന താരത്തിന്റെ കാമുകൻ സോഷ്യൽമീഡിയയ്ക്കും സുപരിചിതനാണ്. കാരണം ബി​ഗ് ബോസ് കഴിഞ്ഞ് ഇറങ്ങിയശേഷം എവിടെ പോയാലും നോറയ്ക്കൊപ്പം ജെയുമുണ്ടാകും.

Norah Muskan

ആദ്യമൊക്കെ മാസ്ക്ക് വെച്ച് മുഖം മറച്ചാണ് നോറയ്ക്കൊപ്പം ജെ പ്രത്യക്ഷപ്പെട്ടിരുന്നത്. അടുത്തിടെ മുതലാണ് ജെ മാസ്ക്കില്ലാതെ ക്യാമറയ്ക്ക് മുമ്പിൽ എത്തി തുടങ്ങിയത്. ഇരുവരും പ്രണയത്തിലാണെന്നതല്ലാതെ ആ പ്രണയം എങ്ങനെ ആരംഭിച്ചുവെന്നതൊന്നും ഇതുവരെയും തുറന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി നോറയും ജെയും ഒരുമിച്ച് ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ട് പ്രണയകഥ വെളിപ്പെടുത്തിയിരിക്കുകയാണ്.

സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ആറ് വർഷത്തോളം നീണ്ട സൗഹൃദവും പ്രണയവുമാണത്രെ ഇരുവരുടേയും. തുടക്കത്തിൽ എന്തുകൊണ്ടാണ് മുഖം മാസ്ക്ക് ഉപയോ​ഗിച്ച് മറച്ചിരുന്നതെന്ന് ചോദിച്ചപ്പോൾ നോറയുടെയും ജെയുടെയും മറുപടി ഇങ്ങനെ... മീഡിയയുടെ മുമ്പിൽ വരാൻ എല്ലാവർക്കും താൽപര്യമുണ്ടാവണമെന്നില്ല.

നോറ ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ മുതൽ മീഡിയാസാണ്. ചില ചോ​ദ്യങ്ങളാണ് പ്രശ്നം. ഒരുതരം ചോ​ദ്യം ചോദിക്കുമ്പോൾ ഉത്തരം പറയാൻ ബുദ്ധിമുട്ടുണ്ടാകുമല്ലോ. കല്യാണത്തിന്റെ കാര്യങ്ങൾ തന്നെയാണ് കൂടുതലും ചോദ്യങ്ങളായി വരുന്നത് ജെ പറയുന്നു. ആറ് വർഷമായി എനിക്ക് നോറയെ പരിചയമുണ്ട്. 2017 മുതൽ ഞങ്ങൾ ഫ്രണ്ട്സാണ്.

2020 മുതലാണ് റിലേഷൻഷിപ്പിലായതെന്നും ജെ പറയുന്നു. ജാബിയെന്നാണ് നോറയുടെ വരൻ ജെയുടെ യഥാർത്ഥ പേര്. ജെ ഭയങ്കര ഹോണസ്റ്റാണ്. മൈന്യൂട്ട് കാര്യങ്ങൾ വരെ പറയും. ഞങ്ങൾ‌ സുഹൃത്തുക്കളായതിനാൽ എന്നെ ഇംപ്രസ് ചെയ്യാൻ അദ്ദേഹം നോക്കിയിട്ടില്ല. ജെയുമായി ഒരു കമ്യൂണിക്കേഷനും പറ്റാതിരുന്നതുകൊണ്ടാണ് ഞാൻ ബി​ഗ് ബോസിൽ വെച്ച് കൂടുതലും കരഞ്ഞത്.

Norah Muskan

പക്ഷെ ആ മിസ്സിങ് ബിബി ​ഹൗസിൽ വെച്ച് ഞാൻ അവിടെ അധികം പറഞ്ഞിരുന്നില്ല. ക്രിഞ്ചായി ആരും വിലയിരുത്തരുത് ഞങ്ങളുടെ പ്രണയത്തെയെന്ന് എനിക്കുണ്ടായിരുന്നുവെന്ന് നോറ പറഞ്ഞു. നോറ കരയുമ്പോൾ എങ്ങനെയാണ് ആശ്വസിപ്പിക്കുകയെന്ന ചോ​​ദ്യത്തിന് നോറ കരയുമ്പോൾ ഫുഡ് വാങ്ങി കൊടുക്കുകയാണ് ചെയ്യാറുള്ളതെന്നായിരുന്നു ജെയുടെ മറുപടി.

ചിക്കൻ വളരെ ഇഷ്ടമാണത്രെ നോറയ്ക്ക്. ആദ്യമായി കണ്ടുമുട്ടിയ കഥയും ഇരുവരും പങ്കിട്ടു. കോളജിൽ പഠിക്കുന്ന സമയത്ത് വഴിയിൽ വെച്ചാണ് ജെയെ ആദ്യമായി കണ്ടത്. നല്ല ഭം​ഗിയുള്ളതുകൊണ്ട് ഇത് ഏതാണ് ചുള്ളൻ ചെക്കൻ എന്ന രീതിയിലാണ് ഞാൻ നോക്കിയത്. ആ സമയത്ത് ജെയും നോക്കി. അതാണ് ഫസ്റ്റ് മീറ്റ് അപ്പ്. പിന്നീട് സോഷ്യൽമീഡിയ വഴി ടെക്സ്റ്റ് ചെയ്തു. ആ സമയത്ത് ഞാൻ ടിക്ക് ടോക്ക് ചെയ്യുമായിരുന്നു.

അതുകൊണ്ട് ജെ എന്റെ വീഡിയോകൾ കണ്ടിട്ടുമുണ്ടായിരുന്നുവെന്ന് നോറ പറഞ്ഞു. നോറയാണ് തന്നെ ആദ്യം പ്രപ്പോസ് ചെയ്തതെന്ന് ജെയും കൂട്ടിച്ചേർത്തു. പരിചയപ്പെട്ട അന്ന് തന്നെ സിം​ഗിളാണോയെന്ന് ചോദിച്ചിരുന്നു ഞാൻ.

അതൊരു പ്രപ്പോസിങാണെങ്കിൽ അങ്ങനെയും കണക്കാക്കാമെന്നും നോറ പറഞ്ഞു. പക്ഷെ ഓഫീഷ്യലി താൻ ജെയെ പ്രപ്പോസ് ചെയ്തത് ബി​ഗ് ബോസിൽ വെച്ചാണെന്നും നോറ വ്യക്തമാക്കി. യുട്യൂബ് ചാനലുമായും സജീവമായ ഇരുവരും യാത്രകളെ ഇഷ്ടപ്പെടുന്നവർ കൂടിയാണ്.

Read more about: bigg boss malayalam Onam 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X