ചേട്ടന്റെ ആദ്യരാത്രി കുളമാക്കി കൊണ്ട് ഒളിച്ചോടി! 23 വര്‍ഷത്തെ ദാമ്പത്യ ജീവിതം പൂർത്തിയാക്കിയെന്ന് പാഷാണം ഷാജി

പാഷാണം ഷാജി എന്ന പേരില്‍ അറിയപ്പെടുന്ന താരമാണ് സാജു നവോദയ. മിമിക്രി വേദികളിലും കോമഡി വേഷങ്ങള്‍ അവതരിപ്പിച്ചുമൊക്കെ മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് താരം. ഇടയ്ക്ക് ബിഗ് ബോസ് മലയാളത്തിലും നടന്‍ പങ്കെടുത്തിരുന്നു. ഈ ഷോ യിലൂടെയാണ് തന്റെ ജീവിതത്തെ പറ്റിയുള്ള കൂടുതല്‍ കാര്യങ്ങള്‍ നടന്‍ പുറംലോകവുമായി പങ്കുവെക്കുന്നത്.

ഭാര്യ രശ്മിയെ കുറിച്ചും തങ്ങളുടെ പ്രണയ വിവാഹത്തെ കുറിച്ചുമൊക്കെ നടന്‍ മുന്‍പ് പലപ്പോഴായി സംസാരിച്ചിരുന്നു. ഇന്നിതാ ഇരുവരുടെയും വിവാഹവാര്‍ഷികമാണ്. ഇരുപത്തിമൂന്ന് വര്‍ഷത്തോളം നീണ്ട സന്തുഷ്ട ജീവിതമെന്ന് സൂചിപ്പിച്ച് ഭാര്യയുടെ കൂടെയുള്ള പുത്തന്‍ ഫോട്ടോയുമായിട്ടാണ് ഷാജി എത്തിയിരിക്കുന്നത്.

saju-navodaya-rashmi

ഞാനും നീയും ഒരുമിച്ചുള്ള പ്രണയം ഇനിയും ഒരുപാട് വര്‍ഷം മുന്നോട്ട് പോകട്ടെ എന്നാണ് വിവാഹവാര്‍ഷികദിനത്തില്‍ പാഷാണം ഷാജി എഴുതിയിരിക്കുന്നത്. ഭാര്യയുടെ കൂടെയുള്ള വിവാഹചിത്രവും താരം പങ്കുവെച്ചു. അടുത്തിടെ ഇരുവരും പങ്കെടുത്ത ടെലിവിഷന്‍ റിയാലിറ്റി ഷോ യില്‍ നിന്നുമെടുത്ത വിവാഹചിത്രമായിരുന്നു. തങ്ങളുടേത് ഒളിച്ചോട്ട വിവാഹമാണെന്ന് നേരത്തെ താരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

തന്റെ ചേട്ടന്റെ വിവാഹത്തിന്റെ അന്നായിരുന്നു തന്റെയും കല്യാണം. ശരിക്കും കല്യാണമല്ല, താനും രശ്മിയും കൂടി ഒളിച്ചോടുകയായിരുന്നു. ചേട്ടന്റെ കല്യാണം കൂടാന്‍ വന്ന കുട്ടിയെ തിരിച്ച് വിട്ടിെല്ലന്നാണ് എന്റെ നാട്ടിലോക്കെ പറയുന്നത്. പക്ഷേ ചേട്ടന്റെ കല്യാണം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് ഇത് നടക്കുന്നത്. ഡാന്‍സറായ രശ്മി കോസ്റ്റ്യൂം കൊടുക്കാന്‍ ഇന്‍സ്റ്റിറ്റിയൂഷനിലേക്ക് പോയതാണ്. അവിടെ കയറി ഒന്ന് കാണമെന്ന് വിചാരിച്ചു.

അങ്ങനെ കണ്ടപ്പോഴാണ് വേറെ ഒരാളുമായി ആ വരുന്ന ഞായറാഴ്ച രശ്മിയുടെ വിവാഹനിശ്ചയമാണെന്ന് അറിയുന്നത്. ശരിക്കും ഞങ്ങളുടെ പ്രേമം വീട്ടുകാരെ ഒന്നും അറിയിച്ചിട്ടുള്ളതൊന്നും ആയിരുന്നില്ല. കണക്ക് പറയുകയാണെങ്കില്‍ ആകെ മൂന്ന് മാസമേ ആയിട്ടുള്ളു. ഈ മൂന്ന് മാസത്തില്‍ എത്ര ശനിയും ഞായറും ഉണ്ടോ, അത്രയും ദിവസങ്ങളില്‍ മാത്രമേ ഞങ്ങള്‍ കണ്ടിട്ടുള്ളു. അത്രയും നാളുകള്‍ കൊണ്ടാണ് ഞങ്ങളുടെ പ്രണയം. നേരിട്ട് കാണുമ്പോള്‍ കണ്ണ് കൊണ്ട് സംസാരിക്കുകയായിരുന്നു.

saju-navodaya-rashmi

പിന്നീട് ഞങ്ങളുടെ കല്യാണം കഴിഞ്ഞതോടെ ആ ഇന്‍സ്റ്റ്യൂട്ട് പൂട്ടി. കുറേ വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനം ആയിരുന്നെങ്കിലും ടീച്ചറും സാറും കൂടി കെട്ടിയതോടെ അത് പൂട്ടി കെട്ടിയെന്നാണ് പാഷാണം ഷാജി പറഞ്ഞത്.

രശ്മിയുമായി ഒളിച്ചോടി പോകുമ്പോള്‍ തനിക്ക് 24 വയസേ ഉണ്ടായിരുന്നുള്ളു. അന്ന് അത്ര വലിയ ധൈര്യം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ അത് ധൈര്യമൊന്നും ആയിരുന്നില്ലെന്ന് പറയാം. കൊച്ച് അടുത്ത് നിന്ന് പോകാതെ ആയപ്പോഴാണ് അതൊക്കെ ഓര്‍മ്മിച്ചത്. ഞങ്ങളുടെ കാര്യം ഇങ്ങനെയാണെങ്കിലും ഇതിനിടയില്‍ പ്രശ്നമായത് ചേട്ടനാണ്. കാരണം എന്റെ ഒളിച്ചോട്ടം കാരണം ചേട്ടന്റെ ഫസ്റ്റ് നൈറ്റ് പൊളിഞ്ഞു.

എന്റെ പ്രശ്‌നത്തിന് മദ്ധ്യസ്ഥം പറയാന്‍ ചേട്ടനെയാണ് അന്ന് അങ്ങോട്ട് വിളിച്ച് വരുത്തിയത്. ഇവന്റെ കൂടെ ജീവിക്കാന്‍ താല്‍പര്യമുണ്ടോന്ന് രശ്മിയോട് ചോദിച്ചത് ചേട്ടനാണ്. താല്‍പര്യമുണ്ടെന്ന് പറഞ്ഞതോടെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അന്ന് തനിക്ക് പരിപാടിയ്ക്ക് പോയാല്‍ ആകെ കിട്ടുന്നത് 150 രൂപയാണ്. അതുകൊണ്ട് തിരിച്ച് വരുമ്പോള്‍ ബാക്കി 50 രൂപയേ ഉണ്ടാവു. അവിടെ നിന്നുമാണ് താനും രശ്മിയും ജീവിതം ആരംഭിച്ചതെന്നാണ് പാഷാണം ഷാജി മുന്‍പ് വിവാഹത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X