എല്ലാവർക്കും മികച്ച രീതിയിൽ സംസാരിക്കാൻ കഴിയുന്ന വ്യക്തി! പരിചയപ്പെടുത്തി പേളി മാണി
പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് പേളി മാണി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. പേളിയുടെ പോസ്റ്റുകൾ പലതും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതിന് ശേഷമാണ് പേളി പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ സുപരിചിതയാകുന്നത്. ബിഗ് ബോസ് താരത്തിന് ആരാധകരെ വർധിപ്പിച്ചിരുന്നു.
സോഷ്യൽ മീഡിയ ഫലപ്രദമായി ഉപയോഗിക്കുന്ന വ്യക്തിയാണ് പേളി . തന്റെ ചെറിയ സ്വകാര്യ സന്തോഷങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം തന്നെ പ്രേക്ഷകർക്ക് ഉപയോഗ പ്രദമായ കാര്യങ്ങളും താരം ഷെയർ ചെയ്യാറുണ്ട്. അഭിനേത്രി ഉപരി ഒരു മോട്ടിവേഷൻ സ്പീക്കർ കൂടിയാണ് പേളി. ഇപ്പോൾ സേഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരം പങ്കുവെച്ച ഒരു ചിത്രമാണ്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് പേളി. ഇൻസ്റ്റഗ്രാമിൽ 2 മില്യൺ ഫോളോവേഴ്സാണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരം ലോക്ക് ഡൗൺ ആയതോടെ കൂടുതൽ ആക്ടീവ് ആവുകയായിരുന്നു. താരത്തിന്റെ ചിത്രങ്ങൾ പോലെ തന്നെ അതിന് നൽകുന്ന ക്യാപ്ഷനും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. കൂടുതലും പോസിറ്റീവ് എനർജി നൽകുന്ന വാക്കുകളാണ് പേളി പങ്കുവെയ്ക്കാറുള്ളത്. നടിയുടെ വാക്കുകൾക്ക് പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
Recommended Video

ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ചർച്ചയാകുന്നത് പേളിയുടെ ചിത്രമാണ്. ചിത്രത്തിനോടൊപ്പം നടി കുറിച്ച വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. നമുക്ക് ഏറ്റവും ഭംഗിയായി സംസാരിക്കാൻ കഴിയുന്നത് നമ്മളോട് മാത്രമാണെന്നാണ് പേളി പറയുന്നത്. പോസിറ്റീവായി ഇരിക്കാനാണ് താരം ആരാധകരോട് പറയുന്നത്. താരത്തിന്റെ പോസ്റ്റ് ആരാധകർ മാത്രമല്ല സിനിമ താരങ്ങളും ഏറ്റെടുത്തിട്ടുണ്ട്. നടിമാരായ ഭാമ, നേഹ എന്നിവർ കമന്റുമായി എത്തിയിട്ടുണ്ട്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

നിങ്ങളെ പിന്തുണയ്ക്കേണ്ടത് നിങ്ങൾ തന്നെയാണ്. നിങ്ങളുടെ ശക്തിയിൽ മുന്നോട്ട് പോകുക. മറ്റാരേയും ഇതിനായി സമീപിക്കരുത്. കാരണം ഒരു ദിവസം നിങ്ങളെ പിന്തുണക്കുന്നത് നിർത്തിയാൽ പിന്നീട് മുന്നോട്ട് പോകാൻ പ്രയാസമായിരിക്കും. അതിനാൽ ആരേയും ആശ്രയിക്കരുത്. നിങ്ങൾ നിങ്ങൾക്ക് തന്നെ പ്രചോദനമാകുക- പേളി കുറിച്ചു. ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ വാക്കുകൾ. പേളിയുടെ ചിത്രത്തിനൊപ്പം തന്നെ വാക്കുകളും പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.

വളരെ സീരിയസ് പോസ്റ്റുകൾ മാത്രമല്ല രസകരമായ പോസ്റ്റുകളും പേളി സോഷ്യൽ മീഡിയയി പങ്കുവെയ്ക്കാറുണ്ട്. ഒരു നായ് കുട്ടിയോടൊപ്പം കളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് ക്യാമറയിൽ പകർത്തിയത് ശ്രീനീഷായിരുന്നു. വീഡിയോയ്ക്ക് ചുവടെ ലവ് സിമ്പലായിരുന്നു ശ്രീനി നൽകിയത്. നിരവധി രസകമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. പേളി മാത്രമല്ല ശ്രീനീഷും സോഷ്യൽ മീഡിയയിൽ സജീവമാണ്.


Click it and Unblock the Notifications











