For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാം വിവാഹം നടക്കില്ല, താടി കളഞ്ഞതിന്റെ കഥ മറ്റൊന്നാണ്; ദില്‍ഷയും ബ്ലെസ്ലിയുമാണ് യഥാര്‍ഥ ഗെയിമേഴ്‌സ്, രജിത്

  |

  ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് ഡോ. രജിത് കുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്. അതിന് മുന്‍പ് നരച്ച താടിയും മുടിയും വളര്‍ത്തി പൊതുവേദികളില്‍ വിവാദ പരാമര്‍ശം നടത്തിയാണ് രജിത് കുമാര്‍ പ്രശസ്തനാവുന്നത്. ബിഗ് ബോസില്‍ വന്നതോടെ വലിയ പ്രേക്ഷക പ്രശംസയും താരത്തെ തേടിയെത്തി.

  തന്റെ ബിഗ് ബോസ് ജീവിതത്തെ പറ്റിയും ഇക്കഴിഞ്ഞ സീസണിലെ മത്സരാര്‍ഥികളെ കുറിച്ചുമൊക്കെ മനസ് തുറന്ന് സംസാരിക്കുകയാണ് താരമിപ്പോള്‍. കേരളീയം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് റോബിനെയും ദില്‍ഷയെയും കുറിച്ച് രജിത് പറഞ്ഞത്.

  ബിഗ് ബോസിന് വേണ്ടിയല്ല ഞാന്‍ താടി വടിച്ചത്. എന്റെ അമ്മ മരിക്കുന്നതിന് മുന്‍പ് അവസാനമായി രണ്ട് ആഗ്രഹങ്ങളാണ് എന്നോട് പറഞ്ഞത്. ഒന്ന് താടി വടിക്കണമെന്നാണ്. കാരണം ഞാന്‍ ഈ താടിയും വച്ച് പോവുമ്പോള്‍ അമ്മയുടെ അച്ഛനെ പോലെയാണ് തോന്നുക. അതവര്‍ക്ക് നാണക്കേടാണ്. രണ്ട്- ഞാന്‍ മറ്റൊരു വിവാഹം കഴിക്കണമെന്നതാണ്. രണ്ടാമത്തെ ആഗ്രഹം എന്തായാലും നടക്കില്ല. എങ്കില്‍ പിന്നെ ഒരു ആഗ്രഹമെങ്കിലും സാധിക്കാമെന്ന് കരുതിയാണ് താടി വടിച്ചതെന്ന് രജിത്ത് പറയുന്നു.

  ശരിക്കും ഭാര്യമാർ ഇങ്ങനാണോ? ശിവനെ പഠിപ്പിക്കാനൊരുങ്ങി അഞ്ജലി, സാന്ത്വനത്തില്‍ വീണ്ടും ട്വിസ്റ്റ്

  ബിഗ് ബോസ് നാലാം സീസണിനെ കുറിച്ച് രജിത് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു..

  'ഇത്രയധികം തെറിവിളി ഉണ്ടായ സീസണ്‍ വേറെയില്ല. ഇംഗ്ലീഷില്‍ പച്ചയ്ക്ക് തെറി വിളിച്ചാല്‍ മലയാളികള്‍ക്ക് മനസിലാവില്ലെന്നാണോ അവര്‍ കരുതിയേ. കുറച്ച് പാവങ്ങള്‍ക്ക് മനസിലായില്ലെന്ന് വരാം. ബാക്കിയെല്ലാവര്‍ക്കും അതെന്താണെന്ന് വ്യക്തമായി അറിയാം. തെറി മാത്രമല്ല മറ്റ് പല മോശം പ്രവൃത്തികളും ഈ സീസണില്‍ നടന്നിട്ടുണ്ടെന്നാണ്' രജിത് കുമാര്‍ പറയുന്നത്.

  കുട്ടി ദീപന്‍ എത്തി...! ദീപന്റേയും മായയുടേയും വീട്ടിലേക്ക് ഒരാള്‍ കൂടി; അനിയനെ വരവേല്‍ക്കാന്‍ കുഞ്ഞേച്ചിയും

  റോബിനും ദില്‍ഷയും വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

  'ഞാന്‍ ഒരിക്കലും അങ്ങനെ വിചാരിച്ചിട്ടില്ല. അത് ഫാബ്രിക്കേറ്റ് ചെയ്തതാണെന്ന് കഞ്ഞിവെള്ളം കുടിക്കുന്ന മലയാളികള്‍ക്ക് മനസിലാവും. എന്റെ പുറകേ ദയ അശ്വതി നടന്നില്ലായിരുന്നോ? ഒരുപാട് പേര്‍ വിചാരിച്ചു ഞങ്ങള്‍ കെട്ടുമെന്ന്. ഞാന്‍ അവരെ അടുപ്പിക്കാതെ ഒരകലത്ത് നിര്‍ത്തി ഓടി പോവുകയാണ് ചെയ്തിരുന്നത്. ഈ സീസണില്‍ ആ സീന്‍ ക്രിയേറ്റ് ചെയ്യപ്പെട്ടതാണ്.

  രണ്ടാം സീസണില്‍ സുജോ മാത്യുവിന്റെ ഒരു ലവ് സ്ട്രാറ്റജി വന്നിരുന്നു. അത് പൊളിച്ചത് ഞാനാണ്. ഇത് ചുമ്മാ കള്ളത്തരമാണെന്ന് ആദ്യമേ തന്നെ ഞാന്‍ പറഞ്ഞിരുന്നുവെന്ന്' രജിത് കുമാര്‍ പറയുന്നു.

  കഴിക്കാൻ ഇരിക്കുമ്പോൾ ഷോട്ടിന് വിളിച്ചാലും മമ്മൂക്ക ചെയ്യും; ത്യാഗമല്ല, അഭിനയത്തോടുള്ള ഇഷ്ടമാണ്: ഷൈൻ

  കാണുന്ന ജനങ്ങളെ പറ്റിക്കരുത്. ഈ പ്രണയങ്ങളൊക്കെ ഷോ യ്ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. ഇതില്‍ സത്യമായൊരു പ്രണയം ഉണ്ടായിട്ടുണ്ട്. അത് പേളി മാണിയുടേതാണ്. സീസണ്‍ വണ്ണിലാണ് അവര്‍ പങ്കെടുത്തത്. പേളിയെ എനിക്ക് വലിയ ഇഷ്ടാണ്. അവര്‍ ബിഗ് ബോസില്‍ പോയപ്പോള്‍ ശരിക്കും ഇഷ്ടം തോന്നി.

  ആ സീസണ്‍ കണ്ടാലും നമുക്കത് മനസിലാവും. ഉള്ളില്‍ നിന്നും വരുന്ന സ്‌നേഹവും ജനങ്ങളെ പറ്റിച്ച് വോട്ട് വാങ്ങിക്കാന്‍ വേണ്ടിയുള്ള പ്രണയവും കണ്ടാല്‍ മനസിലാവും. കുറേ പേരെ മണ്ടന്മാരാക്കം. എല്ലാവരെയും അങ്ങനെ പറ്റില്ലല്ലോ..

  Recommended Video

  Dr. Robin: ഇത് കണ്ടിട്ട് ചൊറിയാൻ വരുന്നവർ വായിൽ ഇരിക്കുന്നത് കേൾക്കും | *BiggBoss

  ദില്‍ഷ വിജയത്തിന് അര്‍ഹയാണോ?

  എന്നോടും ഒരുപാട് പേര്‍ ചോദിച്ച ചോദ്യമാണ്. ശരിക്കും ദില്‍ഷയ്ക്ക് വേണ്ടി ഒരു വീഡിയോ ഇടാന്‍ ഞാന്‍ ഫോണ്‍ കൈയ്യിലെടുത്തതാണ്. പക്ഷേ വെറുതേ പോയി അടി വാങ്ങിക്കണോ എന്ന് സുഹൃത്തുക്കള്‍ ചോദിച്ചത് കൊണ്ടാണ് അത് ചെയ്യാതിരുന്നത്. ഈ സീസണില്‍ പങ്കെടുക്കാന്‍ പോയവരില്‍ പലരും എന്നെ വിളിച്ചു.

  ഈ സീസണില്‍ ഏറ്റവും നല്ല മത്സരാര്‍ഥികള്‍ രണ്ട് പേരാണ്. അത് ദില്‍ഷയും ബ്ലെസ്ലിയുമാണ്. അവര്‍ ഏത് ഗെയിമില്‍ ഇറങ്ങിയാലും മിന്നല്‍ പോലെ ചെയ്തിട്ട് വരും. ഗെയിമേഴ്‌സാണ്. സ്ട്രാറ്റജി നോക്കുവാണെങ്കില്‍ അതിലും വിന്നര്‍ ബ്ലെസ്ലിയാണ്.

  English summary
  Bigg Boss Malayalam Fame Rajith Kumar About His Second Marriage And Blesslee-Robin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X