'ഒരു വ്യക്തിയും മോശമായിട്ടല്ല ജനിക്കുന്നത്, ഫുക്രുവിനെ കണ്ടാൽ ഉമ്മവെക്കും'; ശത്രുത മറന്ന് രജിത്ത് കുമാർ!

ബി​ഗ് ബോസ് സീസൺ ടുവിന് നിരവധി ആരാധകരുണ്ടായിരുന്നു. എന്താണ് ബി​ഗ് ബോസെന്ന് മനസിലാക്കി പ്രേക്ഷകർ കണ്ട് തുടങ്ങിയതും സീസൺ രണ്ട് ആരംഭിച്ച ശേഷമാണ്. പക്ഷെ ​സീസണിന് കൊവിഡും മറ്റ് പ്രശ്നങ്ങളും കാരണം ​ഗ്രാന്റ് ഫിനാലെയുണ്ടായിരുന്നില്ല.

സീസൺ പകുതി പിന്നിട്ടപ്പോൾ അവസാനിപ്പിക്കുകയായിരുന്നു. അതിന് മുമ്പ് സഹമത്സരാർഥിയുടെ കണ്ണിൽ‌ മുളക് തേച്ചതിന്റെ പേരിൽ ഫിസിക്കൽ അസാൾട്ട് വിഷയത്തിൽ രജിത്ത് കുമാർ പുറത്തായിരുന്നു.

ആ സീസണിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർഥി രജിത്ത് കുമാറായിരുന്നു. രജിത്തിനൊപ്പം മത്സരിച്ചവരെല്ലാം രജിത്തിന് എതിരായിരുന്നു. ഏറ്റവും കൂടുതൽ‌ രജിത്തുമായി വഴക്കുണ്ടാക്കിയത് ടിക്ക് ടോക്ക്, റീൽസ്, സിനിമാ താരം ഫുക്രുവായിരുന്നു. ഹേറ്റേഴ്സ് ഫുക്രുവിന് ഉണ്ടായതും ബി​ഗ് ബോസിൽ വന്നശേഷമാണ്.

ബി​ഗ് ബോസിന് ശേഷം താൻ രജിത്ത് കുമാറുമായി യാതൊരു തരത്തിലുള്ള കോൺടാക്ടും വെച്ചിട്ടില്ലെന്നും അതിന് താൽപര്യപ്പെടുന്നില്ലെന്നുമാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ഫുക്രു പറഞ്ഞത്.

Rajith Kumar

എന്നാൽ താൻ ആരുമായും ശത്രുത സൂക്ഷിക്കുന്നില്ലെന്നും ഫുക്രുവിനെ കണ്ടാൽ കെട്ടിപിടിച്ച് ഉമ്മ കൊടുക്കുമെന്നുമാണ് രജിത്ത് ജിഞ്ചർമീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 'ഒരു വ്യക്തിയും മോശമായിട്ടല്ല ജനിക്കുന്നത്. എല്ലാ കുഞ്ഞുങ്ങളും നന്നായിട്ടാണ് ജനിച്ച് വരുന്നത്. വളർന്ന് വരുന്ന സാഹചര്യങ്ങൾ, അവർക്കുണ്ടാകുന്ന അനുഭവങ്ങൾ ഇതൊക്കെയാണ് ആളുകളെ മാറ്റി മറിക്കുന്നത്.'

'അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ആ അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. എന്റെ കാഴ്ചപ്പാടാണ് ഞാൻ പറഞ്ഞത്. ഫുക്രുവിനെ കണ്ടാൽ കെട്ടിപിടിച്ച് ഉമ്മവെക്കും. എനിക്ക് ഉമ്മ കിട്ടിയില്ലെങ്കിലും എന്റെ കുഞ്ഞ് അനിയനെപ്പോലെയുള്ള അവന് ഞാൻ ഒരു ഉമ്മ കൊടുക്കും. അതിനെ തടയാൻ പറ്റില്ലല്ലോ...?. കാലം കഴിയുമ്പോൾ അനുഭവങ്ങളിലൂടെ മാറ്റം വരും', എന്നാണ് രജിത്ത് കുമാർ ഫുക്രുവിനെ കുറിച്ച് സംസാരിച്ച് പറ‍ഞ്ഞത്.

Rajith Kumar

സീസൺ ഫൈവ് വളരെ ശോകമൂകമായി പോകുന്നതിനാൽ ഒരാഴ്ച മുമ്പ് സീസൺ ഫോറിലെ മത്സരാർഥി റോബിൻ രാധാകൃഷ്ണനൊപ്പം ചലഞ്ചറായി രജിത്ത് കുമാറും ഹൗസിലേക്ക് കയറിയിരുന്നു. മൂന്ന് വർഷത്തെ തന്റെ പ്രാർഥനയുടേയും കാത്തിരിപ്പിന്റേയും ഫലമായാണ് താൻ വീണ്ടും ഹൗസിലേക്ക് എത്തിയത് എന്നാണ് ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.

ചലഞ്ചറായി രജിത്ത് കുമാർ ഹൗസിൽ വന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. റോബിൻ പോലും രജിത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ പാടുപെടുകയായിരുന്നു. സീസൺ ഫൈവിലുള്ളവർ തണുപ്പൻ രീതിയിലാണ് ഹൗസിൽ നിൽക്കുന്നത്. അതുകൊണ്ട് തന്നെ കണ്ടന്റിനും കൊടിയ ക്ഷാമമാണ്.

ലൈവ് കാണാനും എപ്പിസോഡ് കാണാനും പ്രേക്ഷകർക്കും താൽപര്യ കുറവുണ്ട്. രജിത്ത് കുമാറും റോബിനും ഹൗസിലേക്ക് വന്നപ്പോൾ സേഫ് ​ഗെയിം കളിക്കുന്നവർക്ക് അടക്കം നല്ല ക്ലൂകൾ നൽകിയിരുന്നു. പക്ഷെ മത്സരാർഥികൾ ഇതൊന്നും കാര്യമായി പരി​ഗണിക്കാതെ ഇപ്പോഴും വിട്ടുകൊടുത്തും സമാധാനപരമായും മുന്നോട്ട് പോവുകയാണ്.

റോബിനും രജിത്തിനും ശേഷം ഇപ്പോൾ‌ റിയാസും പൊളി ഫിറോസും ഹൗസിൽ ചലഞ്ചേഴ്സായി വന്നിട്ടുണ്ട്. സീസൺ ഫൈവ് വളരെ ബോറായാണ് നീങ്ങുന്നതെന്ന് റിയാസും മത്സരാർഥികളോട് പറഞ്ഞുവെങ്കിലും അതിന്റെ മാറ്റങ്ങളൊന്നും മത്സരാർഥികളിൽ കാണാനില്ല. അഖിൽ മാരാർക്കും റിനോഷിനുമെതിരെ സംസാരിക്കാനോ കളിക്കാനോ മത്സരാർഥികളിൽ പലരും ഭയക്കുകയാണ്.

ജുനൈസ്, മിഥുൻ, അഖില്‍ മാരാര്‍, റെനീഷ, അനു ജോസഫ്, നാദിറ, ഷിജു, സെറീന എന്നിവരാണ് ഇത്തവണത്തെ നോമിനേഷൻ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. മിഥുൻ, അനു, ഷിജു, സെറീന എന്നിവരാണ് ഡെയ്ഞ്ചറസ് സോണിൽ ഉള്ളത്. ഏറ്റവും അവസാനം ഹൗസിൽ നിന്നും പുറത്തായത് സാ​ഗർ സൂര്യയാണ്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X