എനിക്ക് ഭാര്യയും കുട്ടികളുമില്ല, കിട്ടുന്ന പൈസ ഞാന്‍ ചിലവഴിക്കുന്നത് ഇങ്ങനെയാണ്! മനസ് തുറന്ന് രജിത്ത് കുമാര്‍

ബിഗ് ബോസ് മലയാളത്തിലൂടെ വമ്പന്‍ ജനപിന്തുണ നേടിയെടുത്ത താരമാണ് രജിത്ത് കുമാര്‍. മുന്‍പ് പ്രഭാഷണങ്ങളൊക്കെ നടത്തിയിരുന്ന താരത്തിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയത് ബിഗ് ബോസ് ആയിരുന്നു. ഇപ്പോഴും ആ ഷോ യുമായി ബന്ധപ്പെട്ട് അദ്ദേഹം പോവാറുണ്ട് എന്നതും ശ്രദ്ധേയമാണ്.

നിലവില്‍ ചെയ്തിരുന്ന ജോലിയില്‍ നിന്നും പിന്മാറി കലാലോകത്ത് സജീവമായിരിക്കുകയാണ് താരം. ചില സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല പുതിയ സിനിമയുടെ റിലീസിന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ സമ്പാദ്യത്തെ കുറിച്ചും പണം ചിലവഴിക്കുന്നതിനെ പറ്റിയും രജിത്ത് കുമാര്‍ പറഞ്ഞിരിക്കുകയാണ്.

rajith

ബിഗ് ബോസ് എന്ന് പറയുന്നത് എന്റെ ജീവനാഡിയാണ്. രജിത്ത് കുമാറിനെ രജിത്താക്കിയത് ബിഗ് ബോസ് എന്ന ഷോ ആണ്. സീസണ്‍ 2 അധികമാരും അറിയാതെ ഇരുന്നപ്പോഴും ലോകം മൊത്തം അറിയപ്പെടുന്ന തലത്തിലേക്ക് മാറ്റിയതും അതിലൂടെ കിട്ടിയ മൈലേജും നന്ദിയോടെ വേണം പറയാന്‍. ഖുറാനിലൊക്കെ പറയുന്നത് ജനങ്ങള്‍ ധാരാളം പേര്‍ നന്ദിയില്ലാത്തവരാണെന്ന്. നമ്മളൊരിക്കലും നന്ദിയില്ലാത്ത മനുഷ്യനാവാന്‍ പാടില്ല.

ബിഗ് ബോസിന്റെ ആറാം സീസണ്‍ മാര്‍ച്ചില്‍ തുടങ്ങുമെന്ന് പറയുന്നുണ്ട്. മാര്‍ച്ചില്‍ പരീക്ഷയൊക്കെ ആയത് കൊണ്ട് ചിലപ്പോള്‍ അത് ഏപ്രിലാവുമായിരിക്കും. കൃത്യമായി ഡേറ്റ് അറിയില്ല. പുതിയ ടീം എങ്ങനെയായിക്കും എന്നൊക്കെ അറിയാനുള്ള ആകാംഷയിലാണ് ഇരിക്കുന്നത്.

rajith

സീസണ്‍ ഫൈവില്‍ ഞാന്‍ പോയിരുന്നു. സീസണ്‍ രണ്ടില്‍ ഉണ്ടായിരുന്ന ഞാനല്ല, ഫൈവിലേക്ക് പോയപ്പോള്‍. അപ്പോഴും കുറ്റം പറഞ്ഞവരുണ്ട്. മുന്‍പ് എനിക്കുണ്ടായിരുന്ന താടിയാണ് നല്ലതെന്ന് പറഞ്ഞവര്‍ പുതിയ ലുക്ക് വന്നപ്പോള്‍ കുറ്റം പറഞ്ഞു. ഇപ്പോഴത്തെ ലുക്ക് കണ്ടപ്പോള്‍ പഴയത് മോശമായിരുന്നെന്ന് പറയും. അങ്ങനെ എല്ലാത്തിനും കുറ്റം പറയുന്നവരാണ് നമ്മുടെ ചുറ്റിനും ഉള്ളത്.

ഞാനിപ്പോള്‍ ഉണ്ടായിരുന്ന ജോലി രാജി വെച്ചിട്ട് മുഴുവനുമായിട്ടും കലാമേഖലയില്‍ തുടരുകയാണ്. പിന്നെ ചാരിറ്റിയും ചെയ്യുന്നുണ്ട്. എനിക്ക് ഈ സിനിമയിലൂടെ കിട്ടിയ തുക ഒരു വൃദ്ധസദനത്തില്‍ കൊടുത്തു. എനിക്ക് ഭാര്യയും മക്കളും കുടുംബവുമില്ല. അതുകൊണ്ട് കിട്ടുന്ന പൈസയുടെ വീതം കാന്‍സര്‍ രോഗികള്‍ക്കും കുട്ടികളുടെ പഠിപ്പിനും ആരോരുമില്ലാത്തവര്‍ക്കുമായി കൊടുക്കുകയാണ് ചെയ്യുന്നതെന്ന് രജിത്ത് പറയുന്നു.

ഞാനിപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയാണ്. രണ്ട് പടത്തിന്റെ കൂടെ ചെയ്താല്‍ ഫെഫ്കയില്‍ എനിക്ക് കാര്‍ഡ് കിട്ടും. ഒരു സിനിമ സിനിമയായി തിയേറ്ററില്‍ എത്തുന്നതിന് എന്ത് മാത്രം പണി നടക്കുന്നുണ്ട്. ഡബ്ബിങ്ങും എഡിറ്റിങ്ങും മിക്‌സിങ്ങുമൊക്കെ ഉണ്ട്.

മാസങ്ങളോളം കഷ്ടപ്പെട്ടിട്ടാണ് സിനിമ രണ്ട മണിക്കൂറായി തിയേറ്ററില്‍ എത്തുന്നത്. അതിനെ വളരെ ലാഘവത്തോടെ കണ്ട് കീറി മുറിക്കുന്നത് കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ ഇവര്‍ക്കൊക്കെ നരകത്തില്‍ പോലും സീറ്റ് കിട്ടുമോന്നാണ് രജിത്ത് കുമാര്‍ ചോദിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X