For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയുടെ വാക്ക് കേൾക്കാതിരുന്നതിൽ ഇന്ന് ദുഃഖമുണ്ട്! അന്നത്തെ ആ തോന്നൽ തെറ്റായിരുന്നെന്ന്‌ രഞ്ജിനി

  |

  വിമർശനങ്ങഴളും ട്രോളുകളും ഒരുപാട് കേൾക്കേണ്ടി വന്ന ഒരു വ്യക്തിയാണ് രഞ്ജിനി. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിയ രഞ്ജിനി വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസ്സിൽ കയറി കൂടുകയായിരുന്നു. രഞ്ജിനി ഒരു മികച്ച അവതാരകയാണെങ്കിലും താരത്തിന്റെ പല പ്രതികരണങ്ങളും വലിയ വിമർശനങ്ങൾക്ക് വഴി വെയ്ക്കാറുണ്ട്. പലതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയും ആകാറുമുണ്ട്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രഞ്ജിനിയുടെ പഴയ വീഡിയോയണ്. മലയാളികളെ കുറിച്ച് തനിയ്ക്ക് മുൻപ് ഉണ്ടായിരുന്ന കാഴ്ചപ്പാടിനെ കുറിച്ചും അമ്മയുടെ വാക്ക് ധിക്കരിച്ചതിനെ കുറിച്ചുമായിരുന്നു രഞ്ജിനി പറഞ്ഞത്. എന്നാൽ പിന്നീട് തനിയ്ക്ക് തന്റെ തോന്നാൽ തെറ്റായിപ്പോയെന്നും രഞ്ജിനി പറയുന്നു.

  വളറെ റിബലായിട്ടുള്ള വ്യക്തിയായിരുന്നു ഞാൻ. വൈകുന്നേരം 5 ന് വീട്ടിൽ കയറണം എന്ന് പറഞ്ഞാൽ രാത്രി 7 മണിക്കേ വരുള്ളൂ. അതുപോലെ തന്നെ ആൺ സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ പോകരുതെന്ന് അമ്മ പറഞ്ഞാൽ,അതെന്താ പോയാൽ. അമ്മ അങ്ങനെ പറയുന്നത് എന്തിനാണെന്നും ചിന്തിച്ചിരുന്നു. എന്നാൽ ഇന്ന് അമ്മ പറഞ്ഞത് എന്താണെന്ന് തനിക്ക് മനസ്സിലാക്കാൻ സാധിക്കും. ചെറുപ്പത്തിൽ ഇതൊന്നും മനസ്സിലാക്കാനുള്ള പക്വതയില്ലായിരുന്നു. അതുകൊണ്ടാണ് ''എനിക്ക് വയ്യ ഈ മലയാളികൾ'' എന്ന് പറഞ്ഞു കൊണ്ട് 21ാം വയസ്സിൽ ബെഗ്ലൂരിവിലേയ്ക്ക് വണ്ടി കയറിയത്.

  ആദ്യം ജോലിക്കായി ബെംഗളൂരുവിലേയ്ക്കും പിന്നീട് അവിടെ നിന്ന് യൂകെയിലേയ്ക്കും പോയി. അവിടെ എത്തി വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് കേരളം ശരിക്കും മിസ് ചെയ്തത്.തനിക്ക് കുറെ കാര്യങ്ങൾ നഷ്ടപ്പെട്ടു എന്ന് തോന്നി.തന്റ പണ്ടത്തെ തോന്നാൽ പൂർണ്ണമായി മാറുകയായിരുന്നു. തനിക്ക് ഏറ്റവും അടുത്ത് നിൽക്കുന്ന ആളുകളെല്ലാം കേരളത്തിലാണുള്ളത്. എന്നാൽ ഇഷ്ടമല്ലാത്തവരുമുണ്ട്. എന്നാൽ ഇന്ന് ഞാൻ എല്ലാ മലയാളികളും മോശമാണെന്ന് പറയുന്നില്ല. അന്ന് എന്റെ ആ പ്രായത്തിന്റെ പക്വതക്കേടിൽ അങ്ങനെ പറഞ്ഞതാണെന്നും രഞ്ജിനി അഭിമുഖത്തിൽ പറഞ്ഞു.

  രജിത് കുമാര്‍ പറഞ്ഞതൊക്കെ സത്യമായിരുന്നു | FilmiBeat Malayalam

  തന്റെ സ്വകാര്യ ഭാഗങ്ങളിൽ മറ്റൊരാൾ സ്പർശിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും രഞ്ജിനി പറഞ്ഞു. അത് സ്ത്രീ ആയാലും പുരുഷനായാലും താൻ പ്രതികരിക്കുമെന്നു അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. അതേസമയം കൈയിൽ പിടിക്കുന്നത് കൊണ്ട് തനിയ്ക്ക് ഒരു പ്രശ്നമില്ലെന്നും രഞ്ജിനി പറയുന്നുണ്ട്. എന്നാൽ സ്ത്രീ ആയാലും പുരുഷനായാലും തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് ഇഷ്ടമല്ലെന്നും അതിന് ആൺ , പെൺ വ്യത്യാസമില്ലെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

  നേരത്തെ തന്നെ സോഷ്യൽ മീഡിയ പേജിൽ ഇടം പിചിച്ച രഞ്ജിനി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത് ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷമാണ്. ഷോയിലൂടെ താരത്തെ കൂടുതൽ അടുത്തറിയാൻ പ്രേക്ഷകർക്ക് കഴിഞ്ഞിരുന്നു. പുറത്തു കണ്ട രഞ്ജനിയെ തന്നെയായിരുന്നു ഹൗസിനുള്ളിലും കാണാൻ കഴിഞ്ഞത്. ശബ്ദം ഉയർത്തേണ്ട സമയങ്ങളിൽ സൗഹൃദവും ബന്ധവും നോക്കാതെ പ്രതികരിക്കുക തന്നെ ചെയ്യുമായിരുന്നു. ശത്രുക്കളായിരുന്ന സാബുവും രഞ്ജിനിയും ഷോയിലൂടെ അടുത്ത സുഹൃത്തുക്കളാവുകയായിരുന്നു.

  Read more about: ranjini haridas
  English summary
  Bigg Boss Malayalam Fame Ranjini Haridas Regret Now For Not Listening To Mom At Younger Age
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X