ഒന്ന് കുളിച്ച് പെണ്ണ് ആയപ്പോള്‍ ഒളിഞ്ഞിരുന്ന സൗന്ദര്യം പുറത്ത് വന്നു! റെസ്മിനെ ട്രോളി സോഷ്യൽ മീഡിയ

ബിഗ് ബോസ് മലയാളം സീസണ്‍ സിക്‌സിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് റെസ്മിന്‍ ഭായ്. ഫിസിക്കല്‍ ട്രെയിനറായ റെസ്മിന് വലിയ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. ജാസ്മിനും ഗബ്രിയുമായുള്ള സൗഹൃദവത്തിന്റെ പേരിലും റെസ്മിന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നു.

മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തയായ റെസ്മിന്‍ ആണ്‍കുട്ടികളെ പോലെയായിരുന്നു നടക്കാറുണ്ടായിരുന്നത്. ഷോട്ട്‌സും ടീഷര്‍ട്ട് ആണ് പ്രധാനമായും ധരിക്കുക. മാത്രമല്ല പെണ്‍കുട്ടികളുടെ വേഷത്തില്‍ ഒരിക്കല്‍ പോലും ആരും കണ്ടിട്ടുമില്ല. പുറത്തിറങ്ങിയപ്പോഴും സ്ഥിതി അങ്ങനെ തന്നെയായിരുന്നു.

resmibhai

എന്നാല്‍ ഇപ്പോഴിതാ ട്രോള്‍ പേജുകളിലൂടെ റെസ്മിന്റെ ഒരു വീഡിയോ വൈറലാവുകയാണ്. ഇക്കഴിഞ്ഞ ഓണത്തിന് പട്ടുപാവാട ഒക്കെ ഉടുത്ത് അതീവ സുന്ദരിയായിട്ടുള്ള റെസ്മിന്റെ വീഡിയോയാണ് പ്രചരിച്ചത്. ബിഗ് ബോസില്‍ കണ്ട ആ കുട്ടിയാണ് ഇതെന്ന് പലര്‍ക്കും വിശ്വസിക്കാന്‍ പോലും സാധിച്ചില്ല. അതുകൊണ്ട് തന്നെ പറക്കും തളിക സിനിമയിലെ ദിലീപിന്റെയും ഹരിശ്രീ അശോകന്റെയും ഒരു സീന്‍ കൂടി ചേര്‍ത്താണ് ഈ വീഡിയോ പ്രചരിച്ചത്.

പറക്കും തളികയില്‍ നിത്യ ദാസിന്റെ കഥാപാത്രം വെള്ളത്തില്‍ മുങ്ങി പൊങ്ങുമ്പോള്‍ സുന്ദരിയായി വരുന്ന ആ സീനാണ് പലരും ഓര്‍മ്മിച്ചത്. മാത്രമല്ല നിങ്ങള്‍ ഇത്രയും സുന്ദരിയായിരുന്നോ എന്നും ഓണത്തിന് കണ്ടപ്പോള്‍ മനസ്സിലായത് പോലുമില്ലെന്നും തുടങ്ങി 100 കണക്കിന് കമന്റുകളാണ് റെസ്മിന്റെ വീഡിയോയ്ക്ക് താഴെ വരുന്നത്.

'ദൈവമേ ഓണത്തിന് മുന്‍പ് ഈ റീല്‍ കണ്ടിട്ടും എനിക്ക് ഇപ്പോഴാ ആളെ മനസ്സിലായത്. ഒന്ന് കുളിച്ചു വന്നപ്പോള്‍ എന്താ ഭംഗി, പെണ്ണായിട്ട് കണ്ടപ്പോ ഭയങ്കര ഭംഗി, പെണ്‍കുട്ടികളെ പോലെ അണിഞ്ഞിരിങ്ങിയപ്പോള്‍ എന്ത് ഐശ്വര്യം. നല്ല ഭംഗിയുണ്ട്, ഇതുപോലെ എങ്ങാനും ബിഗ് ബോസില്‍ വന്നിരുന്നെങ്കില്‍ ജാസുമോള്‍ ഒക്കെ സൈഡ് ആയേനെ...

പെണ്ണ്, പെണ്ണ് ആയപ്പോള്‍ ഒളിഞ്ഞിരുന്ന ആ സൗന്ദര്യം പുറത്ത് വന്നത് കണ്ടോ, മാജിക്കല്‍ ചേഞ്ച്. എന്റെ പെണ്ണേ ഇത്രേം ഭംഗി ഉണ്ടായിട്ടാണോ കോലം കെട്ട് നടക്കുന്നത്. ഈ രൂപം കണ്ടപ്പോള്‍ വെറുപ്പെല്ലാം അലിഞ്ഞുപോയി...' എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

തന്നെ കുറിച്ച് പ്രചരിച്ച വീഡിയോ റെസ്മിന്റെ ശ്രദ്ധയിലും പെട്ടിരുന്നു. ഈ വീഡിയോയുടെ താഴെ ചിരിക്കുന്നൊരു സ്‌മൈലിയുമായിട്ടാണ് താരമെത്തിയത്. എന്തായാലും സിനിമയിലേക്കും അഭിനയത്തിലേക്കുമൊക്കെ ചുവടുറപ്പിക്കാനുള്ള കഴിവ് താരത്തിനുണ്ടെന്നാണ് ആരാധകര്‍ക്കും പറയാനുള്ളത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X