For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൂട്ടുകാരെല്ലാം കെട്ടി, എനിക്ക് മാത്രമേ കുട്ടികൾ ഇല്ലാത്തതുള്ളു; തിരിച്ചറിവുണ്ടായ നിമിഷത്തെ പറ്റി റിതു മന്ത്ര

  |

  ബിഗ് ബോസ് ഷോ മലയാളികള്‍ക്ക് സമ്മാനിച്ച നിരവധി താരങ്ങളുണ്ട്. സിനിമയിലും മോഡലിങ് രംഗത്തുമൊക്കെ സജീവമായി നിന്നിരുന്ന റിതു മന്ത്രയെ കേരളം തിരിച്ചറിഞ്ഞത് ബിഗ് ബോസിലേക്ക് വന്നതോട് കൂടിയായിരുന്നു.

  മലയാളം ബിഗ് ബോസിന്റെ മൂന്നാം സീസണിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു റിതു മന്ത്ര. മത്സരത്തിന്റെ അവസാനം വരെ നിലനില്‍ക്കാന്‍ സാധിച്ച റിതുവിന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ വ്യാപകമായി വൈറലായിരുന്നു.

  ഇതോടെ നടിയുടെ വിവാഹമെന്നാണെന്ന ചോദ്യവും ഉയര്‍ന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് റിതു തന്നെ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

  Also Read: നടിയായ ഭാര്യയോട് ഇത്രയും അടുത്ത് നില്‍ക്കാന്‍ കാരണമുണ്ട്; ഞങ്ങള്‍ അനുഭവിച്ചതെല്ലാം ഒരേ കാര്യമെന്ന് രണ്‍വീര്‍

  റിതു മന്ത്ര ബിഗ് ബോസില്‍ പങ്കെടുക്കവേയാണ് നടിയുടെ പ്രണയകഥ പുറംലോകം ചര്‍ച്ചയാക്കുന്നത്. മോഡലും നടനുമായ ജിയ ഇറാനിയാണ് റിതുവുമായിട്ടുള്ള ഇഷ്ടത്തെ കുറിച്ച് പറയുന്നത്. ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍ ജിയ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ വ്യാപകമായ രീതിയില്‍ ഇത് ചര്‍ച്ചയായി. എന്നാല്‍ പുറത്ത് വന്നതിന് ശേഷം പ്രണയത്തെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ റിതു തയ്യാറായില്ലെന്നത് ആരാധകരെയും അത്ഭുതപ്പെടുത്തി.

  Also Read: അച്ഛൻ ജീവിതം വെറുത്തു; ഒരു കുഞ്ഞിനെ നോക്കുന്നത് പോലെയാണ് അമ്മ നോക്കിയത്, എന്നിട്ടും!; വിനയ പ്രസാദിന്റെ മകൾ

  എന്തായാലും ജിയയുമായിട്ടുള്ള ബന്ധത്തില്‍ നിന്നും മാറിയെന്ന് നടി സൂചിപ്പിച്ചിരുന്നു. ഇതിനിടെ ചില ബ്രൈഡല്‍ ഫോട്ടോഷൂട്ട് നടത്തിയതോടെ റിതു വിവാഹിതയായെന്ന തരത്തില്‍ വീണ്ടും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇപ്പോഴും അഭിനയവും മോഡലിങ്ങുമായി കരിയര്‍ മുന്നോട്ട് കൊണ്ട് പോവാനാണ് നടി ശ്രമിക്കുന്നത്. ഇനിയും വിവാഹം കഴിച്ചിട്ടില്ലെന്ന് തോന്നലുണ്ടായ നിമിഷത്തെ കുറിച്ചാണ് റിതു പുതിയതായി പങ്കുവെച്ച പോസ്റ്റിലൂടെ ആരാധകരോട് പറയുന്നത്.

  കഴിഞ്ഞ ദിവസം ഒരു ആണ്‍കുട്ടിയെ കൈയ്യിലെടുത്ത് നില്‍ക്കുന്ന ഫോട്ടോയാണ് റിതു മന്ത്ര ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. ഈ കുട്ടി ആരാണെന്നുള്ള ചോദ്യം വരുമെന്നതിനാല്‍ അതാരാണെന്ന് ചിത്രത്തിന് നല്‍കിയ ക്യാപ്ഷനില്‍ റിതു സൂചിപ്പിച്ചിരുന്നു.

  'ഈ കുഞ്ഞിനെ കണ്ടുമുട്ടിയ നിമിഷത്തിലാണ് എന്റെ എല്ലാ സുഹൃത്തുക്കളും വിവാഹിതരായെന്നും ഞാന്‍ അവരുടെ കുട്ടികളുമായി കളിച്ച് നടക്കുകയാണെന്നുമുള്ള കാര്യം തിരിച്ചറിയുന്നത്. ഏറ്റവും മനോഹരമായൊരു നിമിഷമായിരുന്നു. എന്റെ അമ്മ ഈ ചിത്രങ്ങള്‍ കാണില്ലെന്ന് പ്രതീക്ഷിക്കുന്നു', എന്നുമാണ് ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ റിതു മന്ത്ര കുറിച്ചിരിക്കുന്നത്.

  ദുബായില്‍ നിന്നും പഴയ ക്ലാസ്‌മേറ്റിനെയും അവരുടെ കുഞ്ഞിനെയും കണ്ടുമുട്ടിയതിനെ കുറിച്ചായിരുന്നു റിതു മന്ത്ര പുതിയ പോസ്റ്റിലൂടെ പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഇനിയും ഇങ്ങനെ നടന്നാല്‍ മതിയോ, ഇതുപോലൊരാളെ റിതുവിനും വേണ്ടെ എന്ന ചോദ്യമാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്. റിതു ഒരു വിവാഹം കഴിച്ച് കാണാന്‍ അമ്മയും ആഗ്രഹിക്കുന്നുണ്ടെന്ന് വാക്കുകളില്‍ നിന്നും വ്യക്തമാവുന്നുണ്ട്. എന്തായാലും അതുടനെ നോക്കണമെന്നാണ് ഭൂരിഭാഗം പേരുടെയും കമന്റ്.

  എന്നാല്‍ പ്രായമെന്ന് പറയുന്നത് വെറും നമ്പര്‍ മാത്രമല്ലേ, ഇതുപോലെ ചില്ലിങ് ആയി എന്നും നടക്കൂ.. എന്നാണ് റിതുവിനെ അനുകൂലിച്ച് മറ്റുള്ളവര്‍ പറയുന്നത്. കരിയറില്‍ വലിയ ഉയരങ്ങളിലേക്ക് എത്തണമെന്നുള്ള ആഗ്രഹം മാറ്റി വെക്കരുതെന്നും കൂടുതല്‍ സിനിമകളില്‍ അഭിനയിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നുമൊക്കെ കമന്റുകള്‍ വരുന്നു. എന്തായാലും ഉടനെ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് റിതു മുന്‍പ് അഭിപ്രായപ്പെട്ടത്.

  Read more about: Rithu Manthra
  English summary
  Bigg Boss Malayalam Fame Rithu Manthra's Hilarious Write-up About Marriage Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X