'തെറി വിളി കാണാൻ വന്നിട്ട് ചമ്മി.... ലോകം നന്നായോ...'; റിയാസ് സലീമിന്റെ വീഡിയോയ്ക്ക് കമന്റുമായി സോഷ്യൽമീഡിയ!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. ഇപ്പോൾ ഹൗസിൽ പതിനഞ്ച് പേരാണ് കപ്പിന് വേണ്ടി മത്സരിക്കുന്നത്. അഞ്ചാം സീസൺ തുടങ്ങിയിട്ട് ഒരു മാസമായെങ്കിലും നാലാം സീസണിന്റെ ഹാങ്ഓവർ ഇപ്പോഴും പ്രേക്ഷകർക്കുണ്ട്. മാത്രമല്ല അതുപോലൊരു തീപ്പൊരി സീസണാകാൻ സീസൺ ഫൈവിന് സാധിക്കില്ലെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.
അമ്പത് ദിവസത്തിന് ശേഷമാണ് സീസൺ ഫോർ അടിമുടി മാറി ഒരു ഗെയിം ചെയിഞ്ച് ഉണ്ടായത്. അതിന് കാരണം വൈൽഡ് കാർഡായി എത്തിയ റിയാസ് സലീമായിരുന്നു. അതുവരെ ഹൗസിലെ ഏറ്റവും ശക്തനായ മത്സരാർഥിയായി മുന്നേറികൊണ്ടിരുന്ന റോബിൻ രാധാകൃഷ്ണൻ പുറത്തായതും റിയാസ് സലീമിന്റെ ഗെയിമിന്റെ ഭാഗമായിട്ടായിരുന്നു.
സീസൺ ഫോറിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന മത്സരാർഥി റോബിനായിരുന്നു. വരുന്ന വരവിൽ തന്നെ താൻ റോബിനും ബ്ലെസ്ലിക്കും ദിൽഷയ്ക്കുമെതിരെ കളിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റിയാസ് പ്രേക്ഷകർക്ക് മനസിലാക്കി കൊടുത്തിരുന്നു.

അതുകൊണ്ട് തന്നെ ഹൗസിലേക്ക് കയറിയപ്പോൾ മുതൽ റിയാസിന് ഹേറ്റേഴ്സായിരുന്നു കൂടുതൽ. പ്രേക്ഷകരിൽ ഭൂരിഭാഗം പേരും ഇനി വരുന്ന ആദ്യ വീക്കെൻഡ് എപ്പിസോഡിൽ തന്നെ റിയാസിനെ പുറത്താക്കണമെന്നും പ്ലാനിട്ടിരുന്നു. എന്നാൽ നടന്നതെല്ലാം നേരെ തിരിച്ചായിരുന്നു. റോബിൻ പുറത്തായശേഷമുള്ള റിയാസിന്റെ ഗെയിമിനെ പ്രേക്ഷകർ മനസിലാക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്തു.
ടോപ്പ് ത്രി പൊസിഷൻ നേടിയാണ് സീസൺ ഫോറിൽ നിന്നും റിയാസ് സലീം മടങ്ങിയത്. റിയാസിന്റെ ചിന്താഗതികളോട് സോഷ്യൽമീഡിയയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. പലരും റിയാസ് മേക്കപ്പ് ചെയ്യുന്നതിനെ അടക്കം പരിഹസിക്കുകയും പല മോശം വാക്കുകൾ വിളിക്കുകയും ചെയ്യാറുണ്ടായിരുന്നു.
സോഷ്യൽമീഡിയയിൽ വളരെ സജീവമായ റിയാസ് സലീം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പൊതുവെ തന്റെ സ്കിൻ കെയർ റൊട്ടീൻ, മേക്കപ്പ് എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകൾ റിയാസ് സലീം ചെയ്യുമ്പോൾ വീഡിയോയ്ക്ക് കമന്റ് മുഴുവൻ തെറി വിളിയും പരിഹാസവുമായിരിക്കും.
എന്നാലിപ്പോൾ അതിനെല്ലാം വളരെ അധികം മാറ്റം വന്നിരിക്കുന്നു. റിയാസിന്റെ ഏറ്റവും പുതിയ മേക്കപ്പ് വീഡിയോയ്ക്ക് മരുന്നിന് പോലും ഒരു നെഗറ്റീവ് കമന്റില്ല. റിയാസിനെ സപ്പോർട്ട് ചെയ്യുന്ന സ്ഥിരം പ്രേക്ഷകരേയും നന്മയും പോസിറ്റിവിറ്റിയും നിറഞ്ഞ കമന്റ് ബോക്സ് അമ്പരപ്പിച്ചു. ലോകം ഇത്രവേഗം നന്നായോ എന്നൊക്കയാണ് പലരും തമാശ നിറഞ്ഞ കമന്റിലൂടെ ചോദിക്കുന്നത്.

പൊതുവെ റിയാസിനെ കളിയാക്കാൻ കിട്ടുന്ന ഒരു അവസരവും സോഷ്യൽമീഡിയയിലെ ഒരു വിഭാഗം ആളുകൾ പാഴാക്കാറുണ്ടായിരുന്നില്ല. നീ ആണല്ലേ... നിനക്കെന്തിനാണ് പെണ്ണുങ്ങളുടെ മേക്കപ്പ് തുടങ്ങിയ തരത്തിലെല്ലാം മുമ്പ് റിയാസിനെ പരിഹസിച്ച് കമന്റ് വരുമായിരുന്നു. മേക്കപ്പ് പുരുഷന്മാർക്ക് മാത്രമുള്ളതല്ലെന്ന സന്ദേശം നൽകിയാണ് റിയാസ് തന്റെ മേക്കപ്പ് വീഡിയോ പങ്കുവെച്ചത്.
റിയാസിന്റെ വീഡിയോ വൈറലായതോടെ പ്രത്യക്ഷപ്പെട്ട കമന്റുകൾ ഇങ്ങനെയായിരുന്നു... തെറി വിളി കാണാൻ വന്നിട്ട് ചമ്മി മടങ്ങിയവർ ഉണ്ടോ?, ലോകം നന്നായോ? തെറി വിളികൾ കാണാനില്ലല്ലോ... ഞാൻ ഇത് എവിടെയാണ്?, ആണുങ്ങൾ മേക്കപ്പ് ഇട്ടാൽ എന്താ കുഴപ്പം? റിയാസ് മേക്കപ്പിന് ശേഷം കൂടുതൽ ഹാൻസമായിരിക്കുന്നുവെന്നെല്ലാമാണ് കമന്റുകൾ വന്നത്.
ചിലർ സീസൺ ഫൈവിൽ വൈൽഡ് കാർഡായി വരുമോയെന്നും റിയാസിനോട് കമന്റിലൂടെ ചോദിച്ചിട്ടുണ്ട്. സീസൺ ഫോറിലെ ഗെയിം ചെയിഞ്ചർ എന്ന ടാഗാണ് റിയാസിന് പ്രേക്ഷകരും ബിഗ് ബോസും നൽകിയത്. പെർഫെക്ട് ബിബി മെറ്റീരിയൽ റിയാസ് സലീമായിരുന്നുവെന്നും പ്രേക്ഷകർ കുറിക്കാറുണ്ട്.


Click it and Unblock the Notifications