'ഇതിലൊന്നും നാണക്കേട് വിചാരിക്കേണ്ടതില്ല'; പെൺസുഹൃത്തിന് ഇന്നർവെയർ വാങ്ങി കൊടുത്ത് റിയാസ് സലീം!
വളരെ വർഷങ്ങളായി ഹിന്ദി ബിഗ് ബോസിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു റിയാസ്. അങ്ങനെയിരിക്കെയാണ് എഞ്ചിനീയർ ബിരുദധാരിയായ റിയാസ് ബിഗ് ബോസ് മലയാളം സീസൺ ഫോറിലേക്ക് വൈൽഡ് കാർഡായി എത്തിയത്
ബിഗ് ബോസ് ആരാധകർക്ക് ഒട്ടും പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത പേരാണ് റിയാസ് സലീമെന്നത്. ഒരുപക്ഷെ ബിഗ് ബോസ് സീസൺ ഫോർ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് റിയാസിന്റെ വൈൽഡ് കാർഡ് എൻട്രിയോട് കൂടിയാണ്.
മാത്രമല്ല ഫെമിനിസം സംസാരിക്കുകയും എൽജിബിടിക്യു വിഭഗത്തിൽപ്പെടുന്ന ആളുകളുടെ ആവശ്യങ്ങൾക്ക് വേണ്ടി എപ്പോഴും ശബ്ദം ഉയർത്തുകയും ചെയ്യുന്ന ഒരാളാണ് റിയാസ് സലീം.
റായിസ് സലീം ബിഗ് ബോസിൽ ആർത്തവത്തെ കുറിച്ചും മറ്റും സംസാരിച്ചതും സമൂഹത്തിൽ ചെറിയ രീതിയിലെങ്കിലും മാറ്റം കൊണ്ടുവരാനും വീട്ടമ്മമാർ പലതും മനസിലാക്കാനും പഠിക്കാനും എല്ലാം സഹായിച്ചിട്ടുണ്ട്.

റിയാസിന്റെ ശരീര ഭാഷയെ പരിഹസിച്ച് നിരവധി പേരാണ് ദിവസവും സോഷ്യൽമീഡിയയിൽ കമന്റുകളുമായി എത്തുന്നത്. റിയാസ് മേക്കപ്പ് ധരിക്കുന്നതും നടപ്പിലും വർത്തമാനത്തിലുമുള്ള സ്ത്രൈണതയുമാണ് താരത്തെ പലരും വളരെ മോശമായി ചീത്ത വിളിക്കാൻ കാരണമാകുന്നത്.
അത്തരത്തിൽ തന്നെ വിമർശിക്കാൻ എത്തുന്നവർക്ക് കൃത്യമായ മറുപടിയും റിയാസ് നൽകുന്നുണ്ട്. ബിഗ് ബോസിൽ നിന്നും മൂന്നാം സ്ഥാനം നേടിയാണ് റിയാസ് മടങ്ങിയത്. കടുത്ത ബിഗ് ബോസ് ആരാധകനാണ് താരം.
വളരെ വർഷങ്ങളായി ഹിന്ദി ബിഗ് ബോസിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു റിയാസ്. അങ്ങനെയിരിക്കെയാണ് എഞ്ചിനീയർ ബിരുദധാരിയായ റിയാസ് ബിഗ് ബോസ് മലയാളം സീസൺ ഫോറിലേക്ക് വൈൽഡ് കാർഡായി എത്തിയത്.
ടൈറ്റിൽ വിൻ ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് റിയാസ് മത്സരിച്ചത്. ഒരു സമയത്ത് ഉറങ്ങി കിടന്ന ബിഗ് ബോസ് വീട്ടിൽ കോളിളക്കം സൃഷ്ടിച്ച മത്സരാർഥി കൂടിയാണ് റിയാസ്. ഇന്ന് ഇതാ വനിതാ ദിനത്തിൽ വേറിട്ടൊരു ചിന്താഗതിയുമായി എത്തിയിരിക്കുകയാണ് റിയാസ്.
സമൂഹത്തിലെ തെറ്റായ കാഴ്ചപാടുകള്‍ക്കും ചിന്താ രീതികള്‍ക്കും എതിരെയാണ് റിയാസ് എന്നും നിന്നിട്ടുള്ളത്. പ്രത്യേകിച്ചും ജെന്റര്‍ തിരിച്ചുള്ള വിവേചനത്തിന് എതിരെ. വനിത ദിനത്തിലും റിയാസ് സലിം അത്തരത്തില്‍ ഒരു പ്രവൃത്തി തന്നെയാണ് ചെയ്തത്.
പലരും വളരെ മോശം പ്രവൃത്തിയായും പുച്ഛത്തോടെയും നോക്കുന്ന ഒരു കാര്യത്തെ നോര്‍മലൈസ് ചെയ്യുക എന്നതാണ് റിയാസ് ചെയ്തത്. തന്റെ ഒരു പെണ്‍സുഹൃത്തിന് വനിത ദിനത്തില്‍ ഇന്നര്‍ വെയര്‍ വാങ്ങി കൊടുത്തിരിക്കുകയാണ് റിയാസ്. അതിന്റെ വീഡിയോയാണ് റിയാസ് തന്റെ സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്.

പെൺകുട്ടിയോട് ഇഷ്ടാനിഷ്ടങ്ങൾ ചോദിച്ച് അറിഞ്ഞശേഷം ഒരെണ്ണം തെരഞ്ഞെടുത്ത് അതും പിടിച്ച് പരസ്യമായി ബില്ലിങ് ഏരിയയിലേക്ക് പോയി ബിൽ ചെയ്യുന്നതും റിയാസ് തന്നെയാണ്. റിയാസ് ഇന്നർ വെയർ കൈയ്യിൽ പിടിച്ച് നടക്കുന്നത് കണ്ട് ഷോപ്പിലുണ്ടായിരുന്ന ചെറുപ്പക്കാരും പ്രായമാമായവരും ഒക്കെ ഞെട്ടുന്നതും വിചിത്രമായി നോക്കുന്നതും മാറി നിന്ന് സംസാരിക്കുന്നതും എല്ലാം വീഡിയോയില്‍ കാണാം.
സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ പുരുഷന്മാര്‍ വാങ്ങുമ്പോഴുള്ള ആളുകളുടെ ഈ മനോഭാവത്തെ മാറ്റിയെടുക്കാനും നോര്‍മലൈസ് ചെയ്യാനും വേണ്ടിയാണ് ഇത്തരമൊരു വീഡിയോ ഈ വനിത ദിനത്തില്‍ തന്നെ ചെയ്യുന്നത് എന്ന് റിയാസ് പറയുന്നു.
വീഡിയോ വൈറലായതോട വേറിട്ട് ചിന്തിച്ച റിയാസിനെ പ്രശംസിച്ച് നിരവധി താരങ്ങള്‍ എത്തി. പതിവ് പോലെ വിമര്‍ശിക്കുന്നവരും റിയാസിനെ കുറ്റപ്പെടുത്തി എത്തിയിട്ടുണ്ട്. 'ആദ്യം സ്ത്രീകളെ ബഹുമാനിക്കണം. അതിനുശേഷം ആയിരിക്കണം അവർക്ക് ആവശ്യമുള്ളത് വാങ്ങി കൊടുക്കാൻ. അല്ലാതെ വുമൺസ് ഡെയിൽ വന്ന് ഷോ കാണിച്ചിട്ട് കാര്യമില്ല.'
'സ്ത്രീകളെ ബഹുമാനിക്കു അവരെ മനസിലാക്കു അവരെ സ്നേഹിക്കു അവർക്ക് ആവശ്യമുള്ളത് അവർ പറയാതെ തന്നെ നിങ്ങൾക്ക് വാങ്ങാൻ സാധിക്കും, കുറേ ഇന്നർ വെയറും സാനിറ്ററി പാട്സും വാങ്ങി കൊടുത്താൽ സ്ത്രീകളോട് ഉള്ള ബഹുമാനം ആകില്ല മിസ്റ്റർ. അതുകൊണ്ട് മാത്രം ജീവിക്കുന്നവർ അല്ല സ്ത്രീകൾ' എന്നും കമന്റുകൾ വന്നിട്ടുണ്ട്.


Click it and Unblock the Notifications











