'വിന്നർ ദിൽഷയാണ് പക്ഷെ അവൾക്ക് എന്ത് ഗുണമുണ്ടായി, നാലാം സീസൺ അറിയപ്പെടുന്നത് റോബിന്റെ പേരിൽ'; കിടിലം ഫിറോസ്
ആർജെയും സാമൂഹ്യപ്രവര്‍ത്തകനുമായ കിടിലം ഫിറോസ് മലയാളി പ്രേക്ഷകർ കൂടുതൽ അറിയുന്നത് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെയാണ്. മൂന്നാം സീസണിലായിരുന്നു ഫിറോസ് മത്സരിക്കാൻ എത്തിയത്. ഷോ അവസാനിക്കുന്നത് വരെ മത്സരത്തിൽ ഉണ്ടായിരുന്നു. ആറാം സ്ഥാനമായിരുന്നു നേടിയത്.
പ്രേക്ഷകരുമായും വളരെ നല്ല ബന്ധമാണ് കിടിലൻ ഫിറോസിനുള്ളത്. ബിഗ് ബോസ് ഷോയിൽ നിന്ന് ഇറങ്ങിയതിന് ശേഷം തന്റേയും കുടുംബത്തിന്റേയും ചുറ്റുമുളള പ്രിയപ്പെട്ടവരുടേയും വിശേഷം പങ്കുവെച്ച് താരം എത്താറുണ്ട്.

ഇപ്പോഴിത ബിഗ് ബോസ് മലയാളത്തിലെ വിജയികളെ കുറിച്ച് കിടിലം ഫിറോസ് സെലിബ്രിറ്റി മീഡിയ ലൈവ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഒരു ഗെയിം ഷോ എന്നതിനപ്പുറം ബിഗ് ബോസ് വലിയ സംഭവമൊന്നുമില്ലെന്നാണ് കിടിലം ഫിറോസ് പറയുന്നത്.
'ബിഗ് ബോസ് ലോകത്തിലെ ഏറ്റവും നന്മയുള്ള വ്യക്തിയെ കണ്ടുപിടിക്കുന്ന ഷോയല്ല. എന്റെ സ്ഥാപനത്തിന്റെ പേരിൽ ചെറിയ കടങ്ങൾ മാത്രമേയുള്ളു. ആദ്യ സീസൺ മുതൽ ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു. ഞാൻ പോയില്ല.'
'ഒന്നും രണ്ടും സീസണുകൾ കണ്ട് കാര്യങ്ങൾ പഠിച്ചു. ശേഷം മൂന്നാം സീസണിൽ മത്സരാർഥിയായി പോയി. പ്ലസ്സും മൈനസും മനസിലാക്കിയിട്ടാണ് ഞാൻ മത്സരിക്കാൻ പോയത്. എനിക്ക് അറിയാമായിരുന്നു ഞാൻ ലാസ്റ്റ് വരെ ഉണ്ടാകുമെന്ന്. അത് ഞാൻ ഇടയ്ക്കിടെ പറഞ്ഞതുകൊണ്ടാണ് ട്രോൾ കിട്ടിയത്. 96ആം ദിവസം ഷോ വൈന്റ് ചെയ്യുമ്പോഴും ഞാൻ ഹൗസിലുണ്ടായിരുന്നു.'
'ഇനി അന്ന് ഷോ അവസാനിച്ചില്ലായിരുന്നുവെങ്കിലും ഞാൻ അവിടെ ഉണ്ടാകുമായിരുന്നു. ജനങ്ങളുടെ മുമ്പിൽ ജനകീയനാണെന്ന് തെളിയിക്കുന്ന വ്യക്തിയാണ് ബിഗ് ബോസ് വിന്നറാകുന്നത്. അതൊരു സൂത്രമാണ്. മണിക്കുട്ടന്റെ കാര്യത്തിൽ പ്രകൃതി അവനൊപ്പം നിന്നു.'
'അവന് ജനകീയത കിട്ടിയതാണ്. ജയിക്കുക എന്ന ഉദ്ദേശത്തിലാണ് ഞാൻ പോയത്. ഫൈനൽ ഫൈവും മനസിലുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷം ഒരുപാട് പണം, മൈലേജ് എല്ലാം കിട്ടി. ബിഗ് ബോസിനുള്ളിൽ പ്രീ പ്ലാൻഡ് സ്റ്റോറിയുണ്ടാകും. ഒരു ഷോ പ്രൊഡ്യൂസർ ഉള്ള ഷോയാണ്. അവർക്കൊരു പ്ലാനുണ്ട്. ഞാൻ വിമർശിക്കപ്പെട്ടത് നാട്ടുകൂട്ടം ടാസ്ക്കിലാണ്.'
'അന്ന് ഞാൻ പറഞ്ഞ പല കാര്യങ്ങളും പുറത്ത് വന്നിട്ടില്ല. ഞങ്ങളുടെ സമയത്ത് 24 മണിക്കൂർ ടെലികാസ്റ്റ് ഉണ്ടായിരുന്നെങ്കിൽ നായകന്മാർ വില്ലനും വില്ലൻ നായകനുമാകുമായിരുന്നു. എനിക്കും നോബിക്കുമെല്ലാം മനസിലായിരുന്നു ഞങ്ങൾ വില്ലന്മാരാണെന്ന്. റംസാൻ മികച്ചൊരു കുക്കാണ്.'

'അത് ഞാൻ ഹൗസിൽ നിന്നും മനസിലാക്കി. സാബു ചേട്ടന്റെ മൈലേജ് ബിഗ് ബോസ് നൽകിയത് അല്ല. മൂന്നാം സീസണിലെ വിന്നർ മണി ഇപ്പോഴും സിനിമ നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. ബിഗ് ബോസ് കൊണ്ട് മണിക്കുട്ടന് മൈലേജ് കിട്ടിയിട്ടില്ല. നാലാം സീസണിലെ വിന്നർ ദിൽഷയാണ് പക്ഷെ അതുകൊണ്ട് അവൾക്ക് എന്ത് ഗുണമുണ്ടായി.'
'ഇപ്പോഴും നാലാം സീസൺ അറിയപ്പെടുന്നത് റോബിന്റെ പേരിലാണ്. അതുകൊണ്ട് ബിഗ് ബോസ് വിന്നറാവുക എന്നത് വലിയ കാര്യമല്ല. ഷോ സ്റ്റീൽ ചെയ്യുക എന്നതാണ് പ്രധാനം. എനിക്കുള്ള സന്തോഷം മൂന്നാം സീസണിനെ കുറിച്ച് ഓർക്കുമ്പോൾ ഞാനുണ്ട് എന്നതാണ്. ഞങ്ങൾ വായിക്കുന്നതുകൊണ്ടാണ് അച്ചടി ഭാഷ സംസാരിക്കുന്നത്.'
'എന്നും എന്റെ ഭാഷ ഇങ്ങനെയായിരിക്കും. പിന്നെ പലരും എന്നെ കുറ്റപ്പെടുത്തിയത് തലേക്കെട്ടിന്റെ പേരിലാണ്. എന്റെ ബിപി അപ്പ് ആവുകയോ തലവേദന വരുകയോ ചെയ്യുമ്പോൾ ഞാൻ അത് കൺട്രോൾ ചെയ്യുന്നത് ഈ തലേക്കെട്ട് കൊണ്ടാണ്. അത് ഞാൻ ഹൗസിൽ വെച്ച് പറഞ്ഞിട്ടില്ല. എനിക്ക് ഞാൻ ഭാവമുണ്ട്. അതില്ലെങ്കിൽ ആരും ജീവിച്ചിരുന്നിട്ട് കാര്യമില്ല.'
'എന്നെ ഞാൻ നന്നായി നോക്കാറുണ്ട്. അതൊന്നും ഒരു തെറ്റല്ല. ഞാൻ ശ്രദ്ധിക്കപ്പെടണമെന്ന ലക്ഷ്യമെ എനിക്കുണ്ടായിരുന്നുള്ളു. ബിഗ് ബോസ് കൊണ്ട് എനിക്ക് നിരവധി ഗുണങ്ങളുണ്ടായി. പത്ത് വർഷം കഴിഞ്ഞാലും ഞാൻ ഇതുപോലെയൊക്കെ തന്നെയായിരിക്കും. സോഷ്യൽമീഡിയ ഇൻഫ്ല്യൂവൻസ് ബിഗ് ബോസ് മലയാളത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. അത് വളരെ ദോഷം ചെയ്യും. ബിഗ് ബോസ് ക്രൂവിനോട് തന്നെ ഞാൻ അത് പറഞ്ഞിട്ടുണ്ട്' കിടിലം ഫിറോസ് പറഞ്ഞു.


Click it and Unblock the Notifications